കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ കോര്‍പറേഷനിലെ അവിശ്വാസ പ്രമേയം: ഭരണമുറപ്പിക്കാനുള്ള എല്‍ഡി എഫ് തന്ത്രമൊരുങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫ് നല്‍കിയ അവിശ്വാസ നോട്ടിസിനെ എതിര്‍ക്കാന്‍ ഭരണപക്ഷമായ എല്‍.ഡി. എഫ് ഒരുങ്ങി. ഈമാസം 17നാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. അന്ന് ഉച്ചക്ക് ശേഷം വോട്ടെടുപ്പ് നടക്കും. അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണപക്ഷം തുടങ്ങി.

വടംപൊട്ടി കപ്പലുകള്‍ കടലില്‍ കുടുങ്ങി: അഴീക്കല്‍ സില്‍ക്കിനെതിരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം

എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച പ്രത്യേക യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. അവിശ്വാസ പ്രമേയം പരാജയപ്പെടുത്താനാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. മുഴുവന്‍ കൗണ്‍സിലര്‍മാരും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കൃത്യമായി എത്തിയിരിക്കണമെന്നാണ് പാര്‍ലിമെന്ററി പാര്‍ട്ടിയോഗം വിപ്പു നല്‍കി. യോഗത്തില്‍ മേയര്‍ ഇ.പി ലത, എല്‍.ഡി. എഫ് നേതാക്കളായ എം.വി ജയരാജന്‍, എന്‍.ചന്ദ്രന്‍, വെള്ളോറ രാജന്‍, എന്‍.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ എല്‍ ഡി എഫിന് 26 അംഗങ്ങളുടെ പിന്തുണയാണുള്ളത്. നേരത്തെ 27 അംഗങ്ങള്‍ ഉണ്ടായിരുന്നു.

11kannurcorporation-1

ഇതില്‍ എടക്കാട് വാര്‍ഡിലെ കൗണ്‍സിലര്‍ ലക്ഷമണന്‍ ഒരാഴ്ച മുന്‍പ് മരണമടഞ്ഞതോടെ ഇടത് കൗണ്‍സിലര്‍മാരുടെ എണ്ണം 26 ആയി ചുരുങ്ങി. യു.ഡി.എഫിന് 27 അംഗങ്ങളുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ രാഗേഷിന്റെ പിന്തുണയോടെയാണ് നിലവില്‍ എല്‍.ഡി.എഫ് കോര്‍പറേഷന്‍ ഭരിക്കുന്നത്. രാഗേഷ് യു.ഡി.എഫ് പക്ഷത്തേക്ക് ചേക്കേറാന്‍ തയ്യാറായതോടെയാണ് കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങിയത്.

ഒരാഴ്ച മുന്‍പു തന്നെ യു ഡി എഫ് നേതൃത്വം അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നോട്ടീസ് കൊടുത്തിരുന്നു. നിലവിലുള്ള സാഹചര്യത്തില്‍ പി കെ രാഗേഷ് മാറി നിന്നാല്‍ യു ഡി എഫിന് ജയിക്കാനാവും. അതേസമയം പി കെ രാഗേഷ് ഇടത് പക്ഷത്തോടൊപ്പം നിന്നാല്‍ ഇരുമുന്നണികള്‍ക്കും 27 അംഗങ്ങളുടെ പിന്തുണയുണ്ടാകും. അങ്ങനെ വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് ഭരണം നിശ്ചയിക്കുക. അതേസമയം പി കെ രാഗേഷിന്റെ പിന്തുണ യു ഡി എഫ് നേതൃത്വം ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. ഗള്‍ഫിലുള്ള ലീഗ് വനിതാകൗണ്‍സിലറെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടത്തിവരുന്നുണ്ട്.16ാം തിയ്യതിയോടെ തന്നെ ഈ കൗണ്‍സിലര്‍ നാട്ടിലെത്തുമെന്ന ലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കോര്‍പറേഷനില്‍ ഭരണം ലഭിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സും ലീഗും ഭരണം പങ്കിട്ടെടുക്കാന്‍ നേരത്തെ തന്നെ ധാരണയായിട്ടുണ്ട്.

English summary
Confidence motion in Kannur corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X