• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'ഹൃദയം പൊട്ടി മരിച്ചതാണ്, കൊന്നതാണ്; കെ സുരേന്ദ്രന്‍റെ മരണത്തില്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രന്‍റെ മരണത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് നേരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ പ്രമോദ്. പ്രവാസിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായ ദീവേഷ് ചേനോളി ഫേസ്‌ബുക്കിലൂടെ നടത്തിയ വ്യക്തിഹത്യ മൂലം സുരേന്ദ്ഹന്‍ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രമോദ് ആരോപിക്കുന്നത്. സുരേന്ദ്രനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവാണ് പ്രമോദ്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഹൃദയം പൊട്ടി മരിച്ചതാണ്

ഹൃദയം പൊട്ടി മരിച്ചതാണ്

'ഹൃദയം പൊട്ടി മരിച്ചതാണ്, കൊന്നതാണ്; കെ സുരേന്ദ്രന്‍റെ മരണത്തില്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ധനലക്ഷ്മി ആശുപത്രിയിലെ ഫ്രീസറിൽ മരവിച്ചു കിടക്കുകയാണ് ഇന്നലെ വെകുന്നേരം വരെ നമ്മളോടൊപ്പമുണ്ടായിരുന്ന സുരേന്ദ്രേട്ടൻ. സുരേന്ദ്രേട്ടൻ്റെ മരണം പെട്ടെന്നായിരുന്നു. ഏതെങ്കിലും കാര്യമായ രീതിയിലുള്ള അസുഖങ്ങൾ കൃത്യമായി മെഡിക്കൽ ചെക്കപ്പ് നടത്തുന്ന സുരേന്ദ്രേട്ടന് ഉണ്ടായിരുന്നില്ല എന്ന് ആരെക്കാളും നന്നായി അറിയാവുന്ന ഒരാളെന്ന നിലയ്ക്ക് ഞാൻ ഒരു കാര്യം പറയുന്നു.

ഞായറാഴ്ച

ഞായറാഴ്ച

സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടിയാണ് മരിച്ചത്. ആ മനസിനെ അത്രമേൽ ഉലച്ച ഒരു സംഭവം ഞായറാഴ്ച ഉണ്ടായിരുന്നു. ഇപ്പോഴിത് പറഞ്ഞില്ലെങ്കിൽ സുരേന്ദ്രേട്ടനെന്ന നിസ്വാർത്ഥനായ കോൺഗ്രസ് നേതാവിനോടുള്ള വലിയ തെറ്റായിരിക്കും. ആ മനസിനെ വല്ലാതെ ഉലച്ച സംഭവത്തെ നിസാരമായി കാണാൻ ഒരു കോൺഗ്രസ് പ്രവർത്തകനും സാധിക്കില്ല.

cmsvideo
  അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam
  സൈബർ ഗുണ്ട

  സൈബർ ഗുണ്ട

  Deevesh chenoli എന്ന സൈബർ ഗുണ്ട കഴിഞ്ഞ രണ്ടു ദിവസമായി കെ.സുരേന്ദ്രനെന്ന നേതാവിനെ മാനസികമായി തകർക്കാനും അവഹേളിക്കാനും ശ്രമിച്ചതിൻ്റെ തെളിവുകൾ കൂടി ഞാൻ ഇതോടൊപ്പം ചേർക്കുന്നുണ്ട്. വിദേശത്തെവിടെയോ ലഹരിപ്പുറത്ത് ഓരോന്ന് പുലമ്പുന്ന ഒരു സൈബർ ഗുണ്ടയുടെ പ്രതികരണമെന്നതിനപ്പുറം അതിനു പിന്നിൽ പാർട്ടിയിൽ ചിലരുടെ കൃത്യമായ ഓപ്പറേഷനുണ്ടെന്ന കാര്യം സുരേന്ദ്രേട്ടനെ വല്ലാതെ തളർത്തി.

  മേയർ സ്ഥാനത്തിനായി

  മേയർ സ്ഥാനത്തിനായി

  കണ്ണൂർ മേയർ സ്ഥാനത്തിനായി കുപ്പായം തുന്നി വെച്ച് നടക്കുന്നു എന്നൊക്കെ ഒരു സൈബർ ക്രിമിനലിനെ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നിലെ നീച മനസ് ആരുടേതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും. കണ്ണൂർ മേയർ സ്ഥാനത്തേക്ക് സുരേന്ദ്രേട്ടനെങ്ങാനും പരിഗണക്കപ്പെടുമോയെന്ന ആധിയിൽ ആ പാവം മനുഷ്യനെ തകർക്കാൻ സൈബർ ക്വട്ടേഷൻ കൊടുത്തവൻ , അവനോടൊന്നും ക്ഷമിക്കാനുള്ള വിശാലമനസ് ഞാനടക്കമുള്ള പ്രവർത്തകർക്കില്ല എന്ന് ആദ്യമേ പറയട്ടെ.

  അനവസരത്തില്‍

  അനവസരത്തില്‍

  തികച്ചും അനവസരത്തിലാണ് സുരേന്ദ്രേട്ടനെതിരെ ഇത്തരമൊരു സൈബർ അക്രമണം നടന്നത്. അത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെയടക്കം ടാഗ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ആ ശുദ്ധമനസിന് വലിയ ആഘാതമായി. ഇന്നലെ സുരേന്ദ്രേട്ടൻ സംസാരിച്ചതൊക്കെ ഈ വിഷയമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ മാനസികാഘാതവും വ്യക്തിഹത്യയും താങ്ങാനാകാതെ ഹൃദയം പൊട്ടി മരിച്ച പ്രിയപ്പെട്ട സുരേന്ദ്രേട്ടാ, നാളെ മൃതദേഹം ചിതയിലേക്കെടുക്കും മുമ്പെങ്കിലും ഇതു പറഞ്ഞില്ലെങ്കിൽ എന്താത്മാർത്ഥതയാണ് നമ്മുടെ ബന്ധത്തിലുള്ളത് ..

  നേതാക്കന്മാരോട്

  നേതാക്കന്മാരോട്

  അനുശോചനങ്ങൾ അറിയിക്കുന്ന നേതാക്കന്മാരോട് ..

  പാർട്ടി പ്രവർത്തകനെന്ന ലേബലിൽ സുരേന്ദ്രേട്ടനെതിരെ വ്യക്തിഹത്യ നടത്തിയവനെതിരെ നിയമ നടപടിയാണ് ആദ്യം വേണ്ടത്. കെപിസിസിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഇതിന് തയ്യാറാകണം. യൂത്ത് കോൺഗ്രസും ഐ എൻ ടി യു സി യുമൊക്കെ ഇത് ഗൗരവത്തോടെ കാണണം.

  പ്രവർത്തകർ തയ്യാറാകില്ല.

  പ്രവർത്തകർ തയ്യാറാകില്ല.

  നമ്മുടെ സുരേന്ദ്രേട്ടനെ കൊന്നവർ, അതിന് ഗൂഢാലോചന നടത്തിയവർ.. അവരെ ഇനിയും തോളിലേറ്റി നടക്കാനാണ് ഭാവമെങ്കിൽ അതൊന്നും പൊറുക്കാൻ സുരേന്ദ്രേട്ടനെ സ്നേഹിക്കുന്ന പ്രവർത്തകർ തയ്യാറാകില്ല..

  സുരേന്ദ്രേട്ടന് നീതി വേണം .. കൊലക്കുറ്റത്തിനു തന്നെ ഈ സൈബർ ക്രിമിനലുകൾക്കെതിരെ കേസെടുപ്പിക്കണം.. ഇനിയൊരു മനുഷ്യനും ഈ ഗതിയുണ്ടാവരുതെന്ന പ്രാർത്ഥനയോടെ

  കെ. പ്രമോദ്

  തൊഴില്‍ വിസകള്‍ നിര്‍ത്തിവെക്കല്‍; ഉത്തരവില്‍ അമേരിക്കല്‍ പ്രസിഡന്‍റ് ട്രംപ് ഇന്ന് ഒപ്പു വേച്ചേക്കും

  English summary
  Congress leader's allegation over K Surendran's death
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X