• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് പരമസുഖം; മൊബൈലും ലഹരിയും... ലഹരി മരുന്നിനായി ഭാര്യയെ സ്ഥിരം വിളിക്കുന്നെന്ന് പരാതി, വീണ്ടും വിവാദം!!

  • By Desk

കണ്ണൂര്‍: കേട്ടതൊക്കെ ശരിയാണെങ്കില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് പരമസുഖമാണ്. ഉപയോഗിക്കാന്‍സ്മാര്‍ട്ട് ഫോണ്‍, അടിച്ചുകിറുങ്ങാന്‍ കഞ്ചാവും മദ്യവും മറ്റെന്തെക്കെയാണോ വേണ്ടത് അതൊക്കെ കിട്ടും. പണം മാത്രം മതിയെന്നാണ് തടവുകാര്‍ പറയുന്നത്. രാഷ്ട്രീയ തടവുകാരണെങ്കില്‍ ഇവിടെ വിഐപി പരിഗണനയാണ്.

പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ചട്ടം ലഘിച്ചു; മോദിക്കെതിരെ പരാതിയുമായി സീതാറാം യെച്ചൂരി

പുള്ളി ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണെങ്കില്‍ പിന്നെ ആരും ഒന്നും ചോദിക്കുകയോ പറയുകയോ വേണ്ട. ഏഴാംബ്‌ളോക്കെന്ന സാമ്രാജ്യത്വത്തില്‍ മെയ്യനങ്ങാതെ വിലസാം. പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവും മദ്യവും മതിലിനു അപ്പുറത്തു നിന്നും എത്തിക്കാനും രഹസ്യ സിം സമ്പാദിച്ചുകൊടുക്കാനും ആളുകളേറെയുണ്ട്.

ഭർത്താവിന്റെ ഫോൺവിളി

ഭർത്താവിന്റെ ഫോൺവിളി

ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് ലഹരിമരുന്ന് എത്തിക്കാന്‍ ആവശ്യപ്പെട്ട് നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നതായുള്ള യുവതിയുടെ പരാതിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലനെ വീണ്ടും വിവാദത്തിലാക്കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന് മുഹമ്മദ് ഫൈസല്‍ എന്നയാളാണ് മയക്കുമരുന്ന് എത്തിക്കുന്നതിനായി നിരന്തരമായി ഭാര്യയെ വിളിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.

വിളി മറ്റൊരു തടവു പുള്ളിയുടെ ഫോണിൽ നിന്ന്

വിളി മറ്റൊരു തടവു പുള്ളിയുടെ ഫോണിൽ നിന്ന്

ഇയാളുടെ ശല്യവും ഭീഷണിയും കൂടിയതോടെ നില്‍ക്കക്കള്ളിയില്ലാതെ ഭാര്യ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇതോടെയാണ് ജയിലില്‍ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ സുഖ ജീവിതം നയിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ജയിലില്‍ കഴിയുന്ന മറ്റൊരു കൊലക്കേസ് പ്രതി സബിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് ഫൈസല്‍ വിളിക്കുന്നതെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.

ഫേസ്ബുക്കിലൂടെയും മെസേജ്

ഫേസ്ബുക്കിലൂടെയും മെസേജ്

ഇതുകൂടാതെ ഫേസ്ബുക്കിലും മെസഞ്ചറിലും ചാറ്റ് ചെയ്യാറുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 2004ല്‍ ഇടുക്കി അടിമാലിയിലെ വാളറവെള്ളച്ചാട്ടത്തില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലാണ് ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് ഫൈസല്‍ ശിക്ഷിക്കപ്പെട്ടത്. പരാതി ഉന്നതതലങ്ങളില്‍ എത്തിയതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ജയിലില്‍ നിന്നും അഞ്ഞൂറിലധികം മൊബൈല്‍ ഫോണുകള്‍ തടവുകാര്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ആരോപണങ്ങൾ

ആരോപണങ്ങൾ

ജയിലില്‍ ആണെങ്കിലും തടവുപുള്ളികള്‍ പുറംലോകവുമായി ഫോണിലൂടേയും മറ്റും ബന്ധപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പുറത്തുനടക്കുന്ന കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള കുറ്റകൃത്യങ്ങളിലെ പ്ലാനിങ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്താണെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കുപ്രസിദ്ധ രാഷ്ട്രീയ കുറ്റവാളി കൊടി സുനി വിയ്യൂര്‍ ജയിലില്‍ നിന്നും ഫോണ്‍വഴി ക്വട്ടേഷന്‍ പണിയെടുത്തതുപോലെ കണ്ണൂരില്‍ തടവില്‍ കഴിയുന്ന ചിലരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് തങ്ങളുടെ അധോലോക സാമ്രാജ്യം വിപുലീകരിക്കുന്നതെന്നും ആരോപണങ്ങൾ ഉയർനന്നിരുന്നു.

വിവാദം

വിവാദം

കൊച്ചിയില്‍ ചന്ദ്രദാസെന്ന സെക്യൂരിറ്റിക്കാരെ മര്‍ദ്ദിച്ചുകൊന്ന കേസിലെ പ്രതി നിസാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാജകീയ പരിചരണം ലഭിക്കുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതോടെ ചില ജയില്‍ വാര്‍ഡന്‍മാരെസ്ഥലം മാറ്റി ജയില്‍ ഡിജിപി മുഖം രക്ഷിച്ചുവെങ്കിലും ഇപ്പോഴും തടവുപുള്ളികള്‍ രാജകീയ ജീവിതം നയിക്കുന്നുവെ വാര്‍ത്ത തന്നെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

English summary
Controversy again in Kannur central jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X