കണ്ണൂരിൽ ജില്ലാ പഞ്ചായത്തിനെതിരെ വീണ്ടും കോർപറേഷൻ: നികുതി കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് നൽകി
കണ്ണൂർ കോർപറേഷനും ജില്ലാ പഞ്ചായത്തും തമ്മിലുള്ള പ്പോര് വീണ്ടും ശക്തമായി.നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലാ പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന കമേർഷ്യൽ സ്ഥാപനങ്ങളുടെ നികുതി കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ റവന്യു അധികൃതർ നോട്ടീസ നൽകിയതാണ് വിവാദമായത്. 2016 ൽ അടയ്ക്കാനുള്ള 13 ലക്ഷം രൂപയുടെ നികുതി കുടിശിക അടയ്ക്കണമെന്നാണ് നോട്ടീസിൽ ആവശ്യപെട്ടിട്ടുള്ളത്. അല്ലെങ്കിൽ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് വസൂലാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇതോടെ കോൺഗ്രസ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനും സി.പി.എം ഭരിക്കുന്ന ജില്ലാ പഞ്ചായത്തും തമ്മിൽ പരസ്പരം ഏറ്റുമുട്ടലിന്റെ പോർമുഖത്താണ്.

കണ്ണൂർ കോർപറേഷൻ ജില്ലാ പഞ്ചായത്തിനെതിരെ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ പി.പി. ദിവ്യ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2016 ൽ മുതലുള്ള കുടിശിക നികുതിയായി അടയാനാണ് നിർദ്ദേശിച്ചത്. ഏകദേശം 13 ലക്ഷം രൂപ 14 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്ത് ജപ്തി ചെയ്യുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് കെട്ടിടം സ്ഥിതി ചെയ്യുന്നത് നഗര കേന്ദ്രത്തിലാണ് കേരളത്തിലെ എല്ലാജില്ലാ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നത്. ഇത്തരം കേന്ദ്രങ്ങളിലാണ്. ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം മറ്റൊരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് അടയ്ക്കേണ്ടതില്ലെന്നാണ് ചട്ടം. ഇപ്പോൾ കോർപറേഷൻ നോട്ടീസ് അയച്ചിരിക്കുന്നതിൽ തന്നെ ചട്ടവിരുദമായാണെന്ന് അവർ ആരോപിച്ചു.
എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ലോക്കൽ ഫണ്ട് ഓഡിറ്റിങ് വർഷാവർഷം നടത്താറുണ്ട്. അതിൽ പറഞ്ഞിട്ടുണ്ടാവണം ജില്ലാ പഞ്ചായത്ത് നികുതി അടച്ചിട്ടില്ലെന്ന് അങ്ങനെയുണ്ടായിട്ടെങ്കിൽ നേരത്തെ ജില്ലാ പഞ്ചായത്തിനെ കോർപറേഷൻ അറിയിക്കണം. ഇപ്പോൾ കണ്ണൂർ കോർപറേഷന് ഭീഷണിക്കത്ത് അയച്ചിരിക്കുകയാണ്. പുതിയ ഭരണസമിതി കോർപറേഷനിൽ ചുമതലയേറ്റതിന് ശേഷമാണ് ഈ നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും അവർ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചാലഞ്ചിലേക്ക് ഒരു കോടി രൂപ നൽകിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ 12 ഐസിയു ബെഡുകളും മുപ്പതോളം ഓക്സിജൻ സൗകര്യമുള്ള ബെഡുകൾ ഏഴു ദിവസത്തിനുള്ളിലാണ് തയ്യാറാക്കിയത്. ഞങ്ങൾക്ക് നികുതി പിരിക്കാനുള്ള അവകാശമൊന്നുമില്ല. രാഷ്ട്രയെ കുടില ബുദ്ധിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ.
രാഷ്ട്രീയപരമായി നീങ്ങിയാൽ ജനങ്ങളെ ഉപയോഗിച്ച് അതേ രീതിയിൽ തന്നെ നേരിടേണ്ടവരും. ഈ സമയത്ത് ഇത്തരം കാര്യങ്ങളല്ല കോർപറേഷൻ ചെയ്യേണ്ടത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇനിയും ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. ഇനി കാലവർഷം വരാൻ പോവുകയാണ്. തീരദേശ പ്രദേശങ്ങളാണ് കോർപറേഷൻ പരിധിയിൽ കുടുതലും. അത്തരം കാര്യങ്ങളിലാണ് കോർപറേഷൻ ശ്രദ്ധികേണ്ടത്. നികുതി അടക്കേണ്ട കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞാൽ നികുതിയാക്കാൻ തയ്യാറാണെന്നും ദിവ്യ പറഞ്ഞു.
എന്നാൽ കോർപറേഷൻ നോട്ടീസ് കൊടുത്തത് ജില്ലാ പഞ്ചായത്തെന്ന നിലയിലല്ലെന്ന് മേയർ ടി.ഒ.മോഹനൻ ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞു. ടാക്സ് അടക്കാൻ ബാധ്യതയുള്ളയാളുകൾക്കെല്ലാം നോട്ടീസ് കൊടുക്കുന്നത് ഇവിടുത്തെ ഓഫിസിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായിട്ടാണ്. അത് മറ്റ് ജില്ലാ പഞ്ചായത്ത് കോർപറേഷൻ എന്നതിന്റെ ഭാഗമായല്ല. ഒരു തദ്ദേശ സ്വയം ഭരണം സ്ഥാപനം പ്രവർത്തിക്കുന്നത് മുൻസിപൽ ആക്ട് പ്രകാരമാണ്. ഉദ്യോഗസ്ഥൻമാർ ഇതിനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതിൽ തെറ്റില്ല. ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് അവർ ഒരു തരത്തിലും നികുതി അടകേണ്ടതില്ല. എന്നാൽ അവരുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കമേഴ്സ്യൽ പർപ്പസിന് നിശ്ചിത ശതമാനം അത് എവിടെയാണ് സ്ഥിതി ചെയ്യുന്നത് അവിടെ അടയ്കേണ്ടതാണ്.
ജില്ലാ പഞ്ചായത്തിന്റെ കച്ചവടാവശ്യാർത്ഥം പ്രവർത്തിക്കുന്ന വാടക വാങ്ങുന്ന കെട്ടിടത്തിന് നികുതി അടയ്കേണ്ടതുണ്ട്. അത് മുൻസിപ്പൽ ആക്ടിൽ പറഞ്ഞിട്ടുണ്ടെന്നും അതുപ്രകാരമാണ് ഉദ്യോഗസ്ഥൻമാർ പ്രവർത്തിച്ചതെന്നുമാണ് മനസിലാക്കുന്നതെന്നും നോട്ടീസ് നൽകിയതിൽ എന്തെങ്കിലും പിഴവുണ്ടെങ്കിൽ അവർക്ക് വിശദീകരണം നൽകാമെന്നും മോഹനൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ വ്യക്തിപരമായി കൊണ്ടുപോകേണ്ട കാര്യമില്ലെന്നും തനിക്ക് ഏറ്റവും ബഹുമാനമുള്ള വ്യക്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്നും മോഹനൻ പറഞ്ഞു..രണ്ട് പൊതുമേഖലാ ബാങ്കുകളും അതിന്റെ എ.ടി.എം കൗണ്ടറുകളും കഫേ ശ്രീ കുടുംബശ്രീ ഹോട്ടലും വനിതകൾക്ക് താമസമൊരുക്കുന്ന ഷീ ഹോം ഷെൽട്ടറുമടക്കം നിരവധി സ്ഥാപനങ്ങൾ കണ്ണൂർ നഗര ഹൃദയത്തുള്ള ജില്ലാ പഞ്ചായത്ത് ആസ്ഥാന മന്ദിരം കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.












Click it and Unblock the Notifications