• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പേരിന് മാത്രമുള്ള പിന്തുണ വേണ്ട: തലശ്ശേരിയിൽ ബിജെപിയെ തള്ളി സിഒടി നസീർ, ത്രിശങ്കുവിലായി പാർട്ടി

കണ്ണൂർ: ബിജെപിയോട് ഇടഞ്ഞ് കണ്ണൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി. മണ്ഡലത്തിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്ന നിലപാടാണ് സ്വതന്ത്രനായി മത്സരിക്കുന്ന സിഒടി നസീർ സ്വീകരിച്ചിട്ടുള്ളത്. നാമനിർദേശ പത്രികയിലെ സാങ്കേതിക പിഴവ് മൂലം നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്നാണ് തലശ്ശേരിയിൽ എൻഡിഎയ്ക്ക് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലാതായത്. ഇതോടെയാണ് സിഒടി നസീറിനെ പിന്തുണയ്ക്കുന്നതായി ബിജെപി വ്യക്തമാക്കിയത്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

തലസ്ഥാനത്ത് അവസാന നിമിഷം ട്വിസ്റ്റുകള്‍; ഒമ്പതിലേറെ മണ്ഡലങ്ങള്‍ പിടിക്കും, അനുകൂല സാഹചര്യം: യുഡിഎഫ്

 സഹകരണമില്ല

സഹകരണമില്ല

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പിന്തുണയ്ക്കുന്നുവെന്ന് കാസർഗോട്ട് വെച്ച് പറഞ്ഞതല്ലാതെ ഒരു തരത്തിലും സഹകരിച്ചില്ല. അതിനാൽ പേരിന് മാത്രം പിന്തുണ നൽകുന്നതിൽ കാര്യമില്ലെന്നും അതുകൊണ്ട് തന്നെ ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വെക്കുകയാണെന്നും സിഒടി നസീർ വ്യക്തമാക്കി. എന്നാൽ ഇനിയുടെ നടപടി സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രചാരണത്തിനോ മറ്റ് കാര്യങ്ങൾക്കോ ബിജെപി തന്നെ പിന്തുണച്ചിട്ടില്ലെന്നും നസീർ കൂട്ടിച്ചേർത്തു.

cmsvideo
  കണ്ണൂര്‍; ബിജെപി പിന്തുണയെ സ്വാഗതം ചെയ്യുന്നു; തലശേരിയിൽ ഷംസീർ ശക്തനായ എതിരാളി അല്ലെന്ന് സിഒടി നസീർ
  ബിജെപിക്കെതിരെ നസീർ

  ബിജെപിക്കെതിരെ നസീർ

  നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ പിന്തുണയ്ക്കുന്നതായി മൂന്ന് ദിവസം മുമ്പാണ് ബിജെപി പ്രഖ്യാപിച്ചത്. ബിജെപി ഒരു പ്രശ്നത്തിലായതോടെ തന്നെ കരുവാക്കിക്കൊണ്ട് ഈ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിൽ നിന്ന് പ്രതികരണമൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും സിഒടി നസീർ ചൂണ്ടിക്കാണിക്കുന്നു. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാർട്ടിയും ഉയർത്തിപ്പിടിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം വർഗ്ഗീയ ശക്തികളുടെ പിന്തുണയിലൂടെ അതില്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

  പത്രിക തള്ളി

  പത്രിക തള്ളി

  തലശ്ശേരിയിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ എൻ ഹരിദാസനാണ് പത്രിക സമർപ്പിച്ചെങ്കിലും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഒപ്പില്ലാത്തതിനാൽ പത്രിക തള്ളിപ്പോകുകയായിരുന്നു. സൂക്ഷ്മ പരിശോധനക്കിടെ തലശ്ശേരിയടക്കം മൂന്ന് മണ്ഡലങ്ങളിലെ പത്രികയാണ് തള്ളിപ്പോയത്. സ്ഥാനാർത്ഥിയില്ലാതാതയതോടെയാണ് നസീറിനെ പിന്തുണയ്ക്കാൻ ബിജെപി തീരൂമാനിക്കുന്നത്. എന്നാൽ ഉപാധികളില്ലാത്ത പിന്തുണയാണെങ്കിൽ സ്വീകരിക്കുമെന്ന് അന്ന് തന്നെ നസീറും വ്യക്തമാക്കിയിരുന്നു.

  പ്രതീക്ഷ കൈവിട്ടു

  പ്രതീക്ഷ കൈവിട്ടു

  ഇടത് വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ സിഒടി നസീർ 2017ൽ സിപിഎം വിടുകയായിരുന്നു. സിപിഎം തലശ്ശേരി ലോക്കൽ കമ്മറ്റി അംഗവും നഗരസഭാ കൌൺസിലറുമായിരുന്നിട്ടുണ്ട്. ബിജെപിയെ സംബന്ധിച്ച് പ്രതീക്ഷയുള്ള രണ്ട് മണ്ഡലങ്ങളിലും പത്രിക തള്ളിയതോടെ കനത്ത തിരിച്ചടിയാണ് ഏറ്റിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം വോട്ടുകൾ ലഭിച്ചമണ്ഡലമാണ് തലശ്ശേരി. സിഒടി നസീർ പിന്തുണ തള്ളിയതോടെ ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് ബിജെപി.

  ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  COT Naseer denies BJP's support to contests from Thalassery in Kerala assembly poll
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X