Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശ്ശേരിയില്‍ മാരകായുധങ്ങളുമായി വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍

തലശേരി: കോടിയേരിക്കടുത്ത മനേക്കര റോഡില്‍ മാരകയുധങ്ങളുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് പിടിയിലായി. തലശേരി താലൂക്കിലെ നിരവധ രാഷ്ട്രീയഅക്രമകേസിലെ പ്രതിയായ യുവാവാണ് പിടിയിലായത്. കതിരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പുല്യോട് സ്വദേശി കെ. അശ്വന്തിനെ(29)യാണ് പാനൂര്‍ പൊലിസ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ അറസ്റ്റു ചെയ്തത്.

ഇയാള്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ഒരുവധശ്രമക്കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ അശ്വന്തെന്ന് പൊലിസ് പറഞ്ഞു. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ 2019ല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ മത്സരിച്ച സിഒടി നസീര്‍ വധശ്രമക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അശ്വന്ത്.

1

കഴിഞ്ഞ ദിവസം പാനൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പന്ന്യന്നൂരിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് അശ്വന്ത് കുടുങ്ങിയത്. കതിരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പുഴയോരത്ത്് ബോംബ് നിര്‍മാണത്തിനിടെ യുവാവിന്റെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തിലും അശ്വന്ത് പ്രതിയാണ്. 2019മെയ് പതിനെട്ടാം തീയതിയാണ് തലശ്ശേരി കായത്ത് റോഡില്‍ വച്ച് സിഒടി നസീറിന് വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചത്. നസീറിനെ വെട്ടിയ കേസില്‍ കതിരൂര്‍ സ്വദേശി അശ്വന്ത് ഉള്‍പ്പെടെയുളളവര്‍ പ്രതികളായിരുന്നു.

തലശേരി നഗരത്തിലെ കായ്യത്ത് റോഡിലൂടെ രാത്രിയില്‍ നടന്നു പോവുകയായിരുന്ന സിഒടി നസീറിനെ വളഞ്ഞിട്ട് കൊടുവാള്‍ കൊണ്ടു വെട്ടിപരുക്കേല്‍പ്പിക്കുകയും നിലത്ത് വീണ നസീറിനെ അശ്വന്തിന്റെ നേതൃത്വത്തില്‍ ബൈക്ക് കയറ്റി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.തലശേരി കോടതയില്‍ ഹാജരാക്കിയ അശ്വന്തിനെ റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+