പ്രതിഷേധം കടുത്തു; ഉത്തരവ് തിരുത്തി കണ്ണൂർ കളക്ടർ..വാക്സീനെടുക്കുന്നവർക്ക് ടെസ്റ്റ് നിർബന്ധമില്ല
കണ്ണൂർ; കൊവിഡ് ഒന്നാം ഡോസ് വാക്സിനെടുക്കുന്നവർ ആർടിപിസിആർ പരിശോധന നടത്തണമെന്ന കളക്ടറുടെ വിവാദ ഉത്തരവ് പിൻവലിച്ചു. തിരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. വാക്സീനേഷൻ ഡ്രൈവിനെ ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
28 മുതൽ കൊവിഡ് വാക്സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിറ്റ് വേണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്.കണ്ണുർ ജില്ലയിലെ വാണിജ്യ മേഖലകളും വിവിധ തൊഴിൽ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതെന്നായിരുന്നു കളക്ടറുടെ വിശദീകരിച്ചത്.
വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്‍റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കാനുളള ആരോഗ്യപ്രവർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ ജില്ലയിലില്ലെന്നിരിക്കെ ഉത്തരവ് നടപ്പാക്കൽ പ്രായോഗികം അല്ലെന്ന നിലപാടായിരുന്നു ആരോഗ്യ വിദഗ്ദർ. ഉത്തരവിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയും പരസ്യമായി രംഗത്തെത്തിയിരുന്നു. ഡിഎംഒയും നടപടി അപ്രായോഗികമാണെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം ജില്ലയിൽ ഇന്നലെ 609 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ പോസിറ്റിവിറ്റി നിരക്ക് 11.42 ശതമാനമാണ്. 5033 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications