അണികളുടെ പ്രതിഷേധം വകവച്ചില്ല: കണ്ണൂരടക്കമുള്ള മണ്ഡലങ്ങളില്‍ കാന്തപുരത്തിന്റെ പിന്‍തുണ തേടി സിപിഎം
കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലമടക്കമുള്ള ഇരുപതു ലോക്‌സഭാ മണ്ഡലങ്ങളില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കുന്ന എ.പി സുന്നികളുടെ പിന്‍തുണ എല്‍ഡി എഫിനെന്ന് സൂചന. ഈക്കാര്യം പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ഈക്കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കണ്ണൂരടക്കമുള്ള മണ്ഡലങ്ങളില്‍ ഇതു എല്‍ഡിഎഫിനു ഗുണം ചെയ്‌തേക്കും.
ഇടതുമുന്നണിയോര സ്ഥായിയായ അനുഭാവം കാണിച്ചിരുന്ന കാന്തപുരം എ.പി വിഭാഗം ഒരു വര്‍ഷം മുന്‍പ് നടന്ന മട്ടന്നൂരിലെ ശുഹൈബ് വധത്തെ തുടര്‍ന്ന് അകല്‍ച്ചയിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റെന്നതലുപരി അറിയപ്പെടുന്ന എ.പി വിഭാഗം പ്രവര്‍ത്തകരിലൊരാളായിരുന്നു ശുഹൈബ്. മട്ടന്നൂര്‍ മേഖലയില്‍ നടക്കുന്ന എ.പി വിഭാഗം പരിപാടികളില്‍ സജീവസാന്നിധ്യമായിരുന്ന ശുഹൈബിന് എടയന്നൂര്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തെരൂരിലെ തട്ടുകടയില്‍ വച്ച് 41 വെട്ടുവെട്ടി കൊന്നത്.

സിപിഎം- കാന്തപുരം ബാന്ധവം
ശുഹൈബ് വധത്തെ തുടര്‍ന്ന് കാന്തപുരം എപി മുസ്‌ല്യാര്‍ ശുഹൈബിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ തള്ളിപറയുകയും ചെയതിരുന്നു. ശുഹൈബ് വധം സംസ്ഥാനമെങ്ങും ചൂടേറിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് സിപിഎമ്മുമായുള്ള രാഷ്ട്രീയ ബന്ധം ഉപേക്ഷിക്കണമെന്നു കാന്തപുരത്തിന്റെ അണികള്‍ക്കിടയില്‍ ആവശ്യമുയര്‍ന്നിരുന്നു. അണികളുടെവികാരം മാനിച്ചു താത്കാലികമായി ബന്ധം ഉപേക്ഷിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പു സമയത്ത് വീണ്ടും കാന്തപുരവുമായി അടുക്കാനുള്ള കൂടിക്കാഴ്ചകള്‍ സിപിഎം നേതാക്കള്‍ നടത്തുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം. സിപി എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍ കഴിഞ്ഞദിവസം പാര്‍ട്ടി ഗ്രാമമായ കുറ്റിയാട്ടൂരിലെ വേശാലയില്‍ വച്ചു ഇതു സംബന്ധിച്ചു കൂിക്കാഴ്ച നടത്തിയെന്നാണു വിവരം.

കൂടിക്കാഴ്ച ശനിയാഴ്ച രാത്രി
വേശാലക്കടുത്തെ മാണിയൂരില്‍ അബൂബക്കര്‍ ഹാജിയുടെ വീട്ടില്‍വച്ചായിരുന്നു ശനിയാഴ്ച രാത്രി എട്ടരയോടെ ചര്‍ച്ച നടത്തിയത്. കാന്തപുരവും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും എം വി ജയരാജനും നടത്തിയ ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പില്‍ എ പി വിഭാഗത്തിന്റെ പിന്‍തുണ എല്‍ഡി എഫിന് ഇക്കുറിയും നല്‍കാന്‍ തീരുമാനമായെന്നാണ് സൂചന. എന്നാല്‍ ഗ്രാന്റ് മുഫ്തിയായി സ്ഥാനാരോഹിതനായ കാന്തപുരത്തിന് മാണിയൂരില്‍ നല്‍കിയ സ്വീകരണത്തിനിടെ എം വി ജയരാജന്‍ അതുവഴി പോകുമ്പോള്‍ കയറിയാതൊണെന്നും തിരഞ്ഞെടുപ്പു സംബന്ധിച്ചു തീരുമാനമായില്ലെന്നും കാന്തപുരം വിഭാഗം നേതാക്കള്‍ പറഞ്ഞു.

കൂടിക്കാഴ്ച അവിചാരിതമെന്ന്
തിരഞ്ഞെടുപ്പു പ്രചാരണപര്യടനത്തിനിടെ എംവി ജയരാജന്‍ അതുവഴി പോകുമ്പോള്‍ കാന്തപുരത്തിന്റെ സ്വീകരണപരിപാടിക്കിടെ നടത്തിയ അവിചാരിതമായ സൗഹൃദകൂടികാഴ്ചമാത്രമാണ് ഇതെന്നും സിപിഎം വൃത്തങ്ങള്‍ അറിയിച്ചു. എന്നും മതനിരപേക്ഷ ശക്തികളെ പിന്‍തുണച്ചിരുന്ന കാന്തപുരം വിഭാഗം ഇക്കുറിയും ദേശീയ രാഷ്ട്രീയത്തില്‍ വര്‍ഗീയശക്തികള്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ എല്‍ഡി എഫിനു പിന്‍തുണ നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായി സിപിഎം വൃത്തങ്ങള്‍ വ്യക്തമാക്കി.രണ്ടാഴ്ചമുന്‍പ് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ശുഹൈബിന്റെകുടുംബാംഗങ്ങളുമായി മട്ടന്നൂര്‍ വിമാനത്താവളത്തില്‍ കൂടികാഴ്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് കാന്തപുരം യുഡിഎഫുമായി സഹകരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കവേയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എം വി ജയരാജന്‍ കാന്തപുരവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ സിപി എമ്മുമായുള്ള രഹസ്യബാന്ധവം എ പി വിഭാഗം അണികള്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന് അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications