• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അക്രമം നിലക്കാതെ തലശേരി: സിപിഎം പ്രവർത്തകന്റെ വീടും രക്തസാക്ഷി മന്ദിരവും തകർത്തു

  • By Desk

തലശേരി: തലശേരി മേഖലയിൽ വീണ്ടും വ്യാപകമായ അക്രമം. സിപിഎം പ്രവർത്തകന്റെ വീടും വായനശാലയും തകർത്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം തലശേരി താലൂക്കിൽ അക്രമ സംഭവങ്ങൾ കുറയാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തലശേരി നഗരസഭയിലെ കോടിയേരിയിലാണ് സിപിഎം പ്രവർത്തകന്റെ വീടും കൂത്തുപറമ്പ്‌ രക്തസാക്ഷി മധു സ്‌മാരകമന്ദിരവും ആർഎസ്‌എസ് പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം തകർത്തത്.

ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളി: സംഭവം നെടുമ്പാശ്ശേരിയിൽ!!

കോടിയേരി വയൽ 'തണലിൽ’ സി എച്ച്‌ സത്യനാഥന്റെ വീടിന്റെയും സിപിഎം അനന്തോത്ത്‌ ബ്രാഞ്ച് ഓഫീസ്‌ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി മധുസ്‌മാരകത്തിന്റെയും ജനൽചില്ലുകളുമാണ്‌ ചൊവ്വാഴ്‌ച പുലർച്ചെ തകർത്തത്‌. ഇടയിൽപീടികയിലെ സിപി എം കൊടിമരവും നശിപ്പിച്ചു.

പുലർച്ചെ ബൈക്കുകളിലെത്തിയ സംഘമാണ്‌ സത്യനാഥന്റെ വീടാക്രമിച്ചത്‌. വീടിൻ്റെമുഴുവൻ ജനൽ ചില്ലും അടിച്ചുപൊളിക്കുകയും വീട്ടുമുറ്റത്ത്‌ നിർത്തിയ സ്‌കൂട്ടർ കേടുവരുത്തുകയും ചെയ്‌തു. ഇതേ സംഘമാണ്‌ മധുസ്‌മാരകത്തിന്‌ മുന്നിലെ ജനൽചില്ലുകളും തകർത്തത്‌. അക്രമികളുടെ ചിത്രം

തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്‌.

നാലു ദിവസത്തിനിടെ കോടിയേരി മേഖലയിൽ തുടർച്ചയായുണ്ടാവുന്ന നാലാമത്തെ ആർഎസ്‌എസ്‌ ആക്രമണമാണിതെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. മഹിളാഅസോസിയേഷൻ നേതാവും തലശേരി നഗരസഭ മുൻ സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയർമാനുമായ എം പി നീമയുടെ വീടിനും കഴിഞ്ഞ ദിവസം ബോംബേറു നടന്നിരുന്നു. ഇതിനെ തുടർന്ന് കോടിയേരി

മമ്പള്ളിക്കുന്നിലും കോടിയേരി പബ്ലിക്‌ ലൈബ്രറി പരിസരത്തും നടന്ന അക്രമങ്ങളിൽ അഞ്ചുപേർക്ക്‌ പരിക്കേറ്റിരുന്നു. സിപി എമ്മിനെ പ്രകോപിപ്പിച്ച്‌ ബോധപൂർവം കുഴപ്പമുണ്ടാക്കാനാണ്‌ ശ്രമമെന്ന് എഎൻ ഷംസീർ എംഎൽ എ ആരോപിച്ചു.അക്രമമുണ്ടായ വീടും പാർടി ഓഫീസും സിപിഎം നേതാക്കളായ

എ എൻ ഷംസീർ എംഎൽഎ, സി കെ രമേശൻ, വി പി വിജേഷ്‌, പി പി ഗംഗാധരൻ എന്നിവർ സന്ദർശിച്ചു. ഇതിനിട മേഖലയില ആർഎസ്എസ്- ബിജെപി, സിപിഎം നേതാക്കൾക്കെതിരെ വധഭീഷണിയും ഉയർന്നിട്ടുണ്ട്.

ആർഎ​സ്എ​സ് നേ​താ​വ് ആ​റ​ളം സ​ജീ​വ​ന് വ​ധ​ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ര​ണ്ട് ഗ​ണ്‍​മാ​ന്‍​മാ​രെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​നു​വ​ദി​ച്ചിട്ടുണ്ട്. കണ്ണ​വ​ത്തെ സ​ലാ​ഹു​ദ്ദീ​ന്‍ വ​ധ​ത്തി​ന് ശേ​ഷ​മാ​ണ് സ​ജീ​വ​ന് വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള സം​ഘം സ​ജീ​വ​നെ നോ​ട്ട​മി​ടു​ന്ന​താ​യാ​യി​രു​ന്നു ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട്. കണ്ണൂ​ര്‍ ആ​ര്‍​എ​സ്എ​സ് വി​ഭാ​ഗ് കാ​ര്യ​കാ​രി സ​ദ​സ്യ​നാ​ണ് ആ​റ​ളം സ​ജീ​വ​ന്‍. ആ​ര്‍​എ​സ്എ​സ് പ്രാ​ന്തീ​യ വി​ദ്യാ​ര്‍​ഥി പ്ര​മു​ഖ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​ക്ക് വ​ധ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തോ​ള​മാ​യി ഗ​ണ്‍​മാ​നെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ആ​ര്‍​എ​സ്എ​സ് നേ​താ​വ് വി ​ശ​ശീ​ധ​ര​ന് സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടും കേ​ര​ള പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കാ​ത്ത​തി​നാ​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ര​ണ്ട് വ​ര്‍​ഷ​മാ​യി സി​ഐ​എ​സ്എ​ഫ് സു​ര​ക്ഷ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പി ജയരാജൻ, എഎൻ ഷംസീർ എം.എൽ.എ, പനോളി വത്സൻ എംസുരേന്ദ്രൻ തുടങ്ങിയ സിപിഎം നേതാക്കളുടെ സുരക്ഷയും പോലീസ് വർധിപ്പിച്ചിട്ടുണ്ട്.

English summary
CPM'activit's house and memorial attacked in Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X