കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണവത്തെ ആയുധ ശേഖരം: പോലീസ് സമഗ്രമായി അന്വേഷിക്കണമെന്ന് സിപിഎമ്മും എസ്ഡിപിഐയും

  • By Desk
Google Oneindia Malayalam News

കണ്ണുർ: കണ്ണവത്ത് ആർഎസ്എസ് സ്വാധീന കേന്ദ്രത്തിൽ നിന്നും ആയുധശേഖരം കണ്ടെത്തിയ സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഎമ്മും എസ്ഡിപിഐയും. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച്ച രാവിലെ കണ്ണവത്ത് വൻ ആയുധശേഖരം പിടികൂടിയത്. കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലറിൽ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവിൽ നിന്ന് ഒരു സ്റ്റീൽ ബോംബുമാണ് റെയ്ഡിൽ കണ്ടെത്തിയത്.

സഹകരണ ബാങ്കിലെ പണയസ്വർണം കാണാതായി: കണ്ണൂരിൽ മാനേജരടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു
കണ്ണവത്തും സമീപ പ്രദേശത്തും ആർഎസ്എസ് ആക്രമണത്തിന് കോപ്പുകൂട്ടുന്നതിന്റെ സൂചനയാണ് ആയുധശേഖരം പിടിച്ചെടുത്തതെന്ന് സിപിഎം ആരോപിച്ചു. രണ്ട് വർഷത്തോളമായി ഉപേക്ഷിച്ച നിലയിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു ആയുധ ശേഖരം കണ്ടെത്തിയത്. സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കണ്ണവം സി ഐ കെ സുധീറിന്റെയും, ബോംബു സ്കോഡും, ഡോഗ് സ്ക്വാഡും നടത്തിയ തിരിച്ചലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് പൂഴിയോട് കോളനിയിലും പോലീസ് പരിശോധന നടത്തി.

kannur-map-

ഇതിനിടെ കണ്ണവത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നു വാളുകളും ബോംബുകളും കണ്ടെടുത്ത സംഭവത്തില്‍ നിസ്സംഗത വെടിഞ്ഞ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലിസ് തയ്യാറാവണമെന്നും ആയുധ ശേഖരത്തിന് പിന്നിലെ ക്രമിനല്‍ സംഘങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എസ് ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് റഫീഖ് കീച്ചേരി ആവശ്യപ്പെട്ടു. ആരെയോ അക്രമിക്കുന്നതിന്റെ മുന്നോടിയായിട്ടാണോ വാഹനത്തില്‍ ബോംബുകളും വാളുകളും സൂക്ഷിച്ചത് എന്നത് അന്വേഷണ വിധേയമാക്കണം.

സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയവരും സഹായിച്ചവരും കണ്ണവത്ത് വീണ്ടും ആക്രമണത്തിന് കോപ്പ് കൂട്ടുകയാണ്. ഇതിനെതിരേ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പാലിക്കണം. ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് ചില പോലിസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. ഇത് അക്രമികള്‍ക്ക് പ്രചോദനമാവുന്നു. ഇത്തരത്തില്‍ ജില്ലയിലുടനീളം ആര്‍എസ് എസ് കേന്ദ്രങ്ങളില്‍ ആയുധ ശേഖരവും ബോംബ് നിര്‍മ്മാണവും തകൃതിയായി നടക്കുകയാണ്. ശക്തമായ നടപടി സ്വീകരിക്കേണ്ട പോലിസ് പലപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ആര്‍എസ് എസിന്റെ അക്രമ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ എസ് ഡിപി ഐ നേതൃത്വം നല്‍കുമെന്നും റഫീഖ് കീച്ചേരി മുന്നറിയിപ്പ് നൽകി.

English summary
CPM and SDPI seeks detailed investigation on weapons found from Kannavam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X