Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിലെ സിപിഎം തീവ്രവലതുപക്ഷ പാര്‍ട്ടി, വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു'; വിഡി സതീശൻ

കണ്ണൂര്‍: സംസ്ഥാനം ഭരിക്കുന്ന എല്‍.ഡി. എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിനിശിതമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കണ്ണൂര്‍ പയ്യാമ്പലത്തെ പാംഗ്രോവ് റിസോര്‍ട്ടില്‍ സമരാഗ്‌നിയുടെ ഭാഗമായി കോണ്‍ഗ്രസ് നടത്തി വരുന്ന സംസ്ഥാന ജാഥയുടെസ്വീകരണത്തോടനുബന്ധിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ ബി.ജെ.പി വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ടുവാങ്ങാന്‍ ശ്രമിക്കുന്നതു പോലെ കേരളത്തില്‍ സി.പി.എമ്മും അതിനായി ശ്രമിക്കുകയാണ്. കേരളത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ധ്രുവീകരണമുണ്ടാക്കാനല്ല വര്‍ഗീയ ധ്രുവീകരണം നടത്താന്‍ പച്ചയായ വര്‍ഗീയതയാണ് അവര്‍ നടത്തുന്നത്. കൊല്ലത്തെ എം.പി എന്‍.കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ലെന്നുപ്രതിപക്ഷ നേതാവ്‌വിഡി സതീശന്‍ പറഞ്ഞു.

പാര്‍ലമെന്റിലെ ഏറ്റവും നല്ല പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളാണ് പ്രേമചന്ദ്രന്‍. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. പ്രധാനമന്ത്രിയെന്ന നിലയിലാണ് പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ച വിരുന്നില്‍ പങ്കെടുത്തത്. കേരളമുഖ്യമന്ത്രി വിളിച്ചാല്‍ രാഷ്ട്രീയ വിമര്‍ശനങ്ങളുണ്ടെങ്കിലും പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാനും പങ്കെടുക്കാറുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ച ഗൂഗിള്‍ മീറ്റിങില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍ ഒരു തെറ്റുമില്ല.

 vdsatheesankannur

പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രി വിളിച്ചാല്‍ പോകേണ്ടതും യോഗത്തില്‍ പങ്കെടുക്കേണ്ടതും എം. എല്‍. എമാരുടെയും പ്രതിപക്ഷ നേതാവിന്റെയുമൊക്കെ ഉത്തരവാദിത്വമാണ് അതില്‍ നിന്നും മാറി നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. പിണറായി വിജയനോട് അതിശക്തമായ രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും അദ്ദേഹം പ്രതിപക്ഷ നേതാവാതെന്ന നിലയില്‍ തന്നെ വിളിച്ചാല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കാണേണ്ടത് തന്റെ ഉത്തരവാദി്വമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതില്‍ ആരും വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം ഓച്ഛാനിച്ചു നിന്നതിനാണ് വിമര്‍ശിച്ചത്. അതൊരു വല്ലാത്ത നില്‍പായി പോയെന്നും വി.ഡി.സതീശന്‍ പരിഹസിച്ചു

കൊല്ലത്ത് സീറ്റുവിഭജനകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും സീറ്റു വിഭജന ചര്‍ച്ചകള്‍ തീരുമാനിക്കേണ്ടത് ഐ.എന്‍.ടി.യു.സിയല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ വിദേശസര്‍വകലാശാലകള്‍ നടത്തുന്നതിന്റെ ചര്‍ച്ച നടക്കുന്നതിനിടെ അമേരിക്കല്‍ അംബാസിഡറായ ടി.പി ശ്രീനിവാസിന്റെ കരണത്ത് എസ്എഫ്ഐ അടിച്ചത്. പിണറായി വിജയനായിരുന്നു അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇപ്പോള്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാതെ വിദേശ സര്‍വകലാശാലകളെ കൊണ്ടു വ്‌രുന്നതിനായി ബജറ്റില്‍ പ്രൊപ്പേസു ചെയ്തിരിക്കുകയാണ്.

ഞങ്ങളാരും ചില നല്ലകാര്യങ്ങള്‍ക്കെതിരല്ല. എന്നാല്‍ സി.പി എം എല്ലാത്തിനെയും ആദ്യം എതിര്‍ക്കുകയും പിന്നീട് അതു തിരുത്തുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടു പിണറായി വിജയന്‍ ആദ്യം പോയി ടി.പി ശ്രീനിവാസനോട് പോയി മാപ്പുപറയുകയാണ് വേണ്ടത്. തീവ്ര വലതുപക്ഷമായി കേരളത്തിലെ സി.പി. എമ്മും സര്‍ക്കാരും മാറിക്കൊണ്ടിരിക്കുകയാണ്. വയനാട്ടില്‍ കാട്ടാനയുാടെ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത് വനംവകുപ്പിന്റെ വീഴ്ചയാണ്. വയനാട്ടില്‍ പോകാത്ത മന്ത്രിയാണ് വനംവകുപ്പ് മന്ത്രി. വയനാട്ടില്‍ അഞ്ചുകടുവകള്‍ ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് എം. എല്‍. എയായ ഐ,സി ബാലകൃഷ്ണന്‍ ഈക്കാര്യം നിയമസഭയില്‍ പറഞ്ഞപ്പോള്‍ വനംവകുപ്പ് മന്ത്രിയുടെ പ്രതികരണം കേള്‍ക്കേണ്ടു തന്നെയായിരുന്നുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+