കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൻസൂറിൻ്റെ കൊലപാതകം നിർഭാഗ്യകരം, പ്രതികരണവുമായി സിപിഎം പാനൂർ ഏരിയാ കമ്മിറ്റി

Google Oneindia Malayalam News

പാനൂർ: മൻസൂറിൻ്റെ കൊലപാതകം നിർഭാഗ്യകരമെന്ന് സിപിഎം പാനൂർ ഏരിയാ കമ്മിറ്റി. പ്രവർത്തകർ തമ്മിലുളള സംഘർഷത്തിനിടെ യാദൃശ്ചികമായാണ് മൻസൂറിന് പരിക്കേറ്റത് എന്നും ദൌർഭാഗ്യകരമായ സംഭവം ഉണ്ടായത് എന്നും പാനൂർ ഏരിയ കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. എല്ലാ കാര്യങ്ങൾ സംബന്ധിച്ചും വിശദമായ അന്വേഷണം വേണം എന്നും പ്രസ്താവനയിൽ സിപിഎം ആവശ്യപ്പെട്ടു.

പ്രസ്താവന വായിക്കാം: '' പുല്ലൂക്കരയിൽ തെരഞ്ഞെടുപ്പ് ദിവസം രാത്രി ഉണ്ടായ സംഘർഷത്തിനിടയിൽ മൻസൂർ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെടാനിടയായ സംഭവം തികച്ചും ദൗർഭാഗ്യകരമാണ്. കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ എൽഡിഎഫ് പ്രചരണ ബോർഡുകളും , പ്രചാരണ സാമഗ്രികളും തുടരെ നശിപ്പിക്കപ്പെട്ടപ്പോഴും, സിപിഐഎം പെരിങ്ങത്തൂർ ലോക്കൽ സെക്രട്ടറി പി മനോഹരൻ, ലോക്കൽ കമ്മറ്റി മെമ്പർ ഫൈസൽ എന്നിവരെ കാട്ടി മുക്ക് 19ന് അടുത്ത് വെച്ച് ബൈക്ക് തടഞ്ഞ് നിർത്തി വകവരുത്താൻ ശ്രമിച്ചപ്പോഴും യാതൊരുവിധ പ്രകോപനങ്ങളിലും കുടുങ്ങരുത് എന്നും നാട്ടിൽ സമാധാനം ഉണ്ടാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കണമെന്നും ആഹ്വാനംചെയ്ത പ്രസ്ഥാനമാണ് സിപിഐ എം.

cpim

ഇലക്ഷൻ ദിവസം മുക്കിൽ പീടികയിൽ 150 ആം നമ്പർ ബൂത്തിൽ ഓപ്പൺ വോട്ട് ചെയ്യാൻ എത്തിയ ആളെ സഹായിച്ചതിൻ്റെ പേരിൽ ദാമോദരൻ എന്ന 54 കാരനെ ലീഗ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചതും, അതിനെ തടയാൻ ശ്രമിച്ച സ്വരൂപിനെ സംഘം ചേർന്ന് മർദ്ദിച്ചതും അതുവരെ ഉണ്ടായ സമാധാന അന്തരീക്ഷമെല്ലാം തകർക്കുന്നതായിരുന്നു. എന്നിട്ടും പോളിംഗ് തുടർന്ന് സമാധാനപരമായി നടത്തിക്കൊണ്ടുപോകാൻ സിപിഐഎം പ്രവർത്തകർ മുൻകൈ എടുത്തിരുന്നു. തുടർന്ന് രണ്ട് മൂന്ന് ബൂത്ത് കളിലായി പ്രവർത്തകർ തമ്മിൽ ഉണ്ടായ വാക്ക് തർക്കവും , സംഘർഷത്തിനുമിടയിൽ തികച്ചും , യാദൃശ്ചികമായാണ് മൻസൂറിന് പരിക്കേറ്റത്. ഇതിനിടയിലാണ് ഈ നിർഭാഗ്യകരമായ സംഭവം ഉണ്ടായത്. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങളും സമഗ്രമായി പോലീസ് അന്വേഷിക്കണം.

സമാധാനം നിലനിർത്താൻ പാനൂർ ഏരിയയിൽ മുൻ കൈയെടുത്ത പാർട്ടിയാണ് സിപിഐ എം. നിർഭാഗ്യകരവും ഒഴിവാക്കപ്പെടേണ്ട തുമായ ഈ സംഭവത്തെ മുൻനിർത്തി വത്സൻ പനോളിയുൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കും പ്രവർത്തകന്മാർക്കും എതിരെ KPCC വർക്കിംഗ് പ്രസിഡണ്ട് സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തി കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങൾ ജനങ്ങൾ അവഞ്ജയോടെ തള്ളികളയുക തന്നെ ചെയ്യും . ഈ സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരാനും സമാധാനം നിലനിർത്തുവാനും ബന്ധപ്പെട്ട അധികൃതർ മുൻകൈ എടുക്കണമെന്ന് സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അഭ്യർത്ഥിച്ചു

English summary
CPM Panoor area committee condemns Muslim League worker's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X