പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം നായനാർ അക്കാദമിയിൽ: കോടിയേരി ബാലകൃഷ്ണൻ സ്ഥലം സന്ദർശിച്ചു
കണ്ണൂർ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് വേദിയാവുക ബർണശേരിയിലെ നായനാർ അക്കാദമി. സിപിഎം പൊളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു സ്ഥിതിവിവരങ്ങൾ വിലയിരുത്തി. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കഴിഞ്ഞ കുറെക്കാലമായി അടഞ്ഞുകിടക്കുകയാണ് അക്കാദമി. അതു കൊണ്ടു തന്നെ ഉടൻ അറ്റകുറ്റപ്പണി നടത്തി സമ്മേളനത്തിന് സജ്ജമാക്കുമെന്ന് കോടിയേരി അറിയിച്ചു.
കണ്ണുർ ജില്ലയിലെ മുതിർന്ന രണ്ട് പി ബി നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും കോടിയേരിയുടെയും പ്രത്യേക താൽപര്യത്തിലാണ് ഇത്തവണ പാർട്ടി കോൺഗ്രസിന് കണ്ണൂർ വേദിയാകുന്നത്.കഴിഞ്ഞ രണ്ടു ദിവസമായി ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പാർട്ടി കോൺഗ്രസിൻ്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. അതേ സമയം പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വത്തിനെ കുറിച്ച് ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ കോടിയേരി തള്ളിക്കളയുകയും ചെയ്തു.

കണ്ണൂർ പാർട്ടിയിൽ യാതൊരു പ്രശ്നങ്ങളിലെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കേണ്ടെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കണ്ണൂർ ഇകെ നായനാർ അക്കാദമിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരുന്ന കാര്യം യുക്തമായ സമയത്ത് യുക്തമായി തീരുമാനിക്കും. താനിപ്പോൾ പാർട്ടിയിൽ നിന്നും അവധിയെടുത്തത് തുടരുകയാണ്.
തന്നെ തഴയുന്നുവെന്നാരോപിച്ച് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.സുരേന്ദ്രൻ കത്തു നൽകിയതിനെ കുറിച്ച് അറിയില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സുരേന്ദ്രൻ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. പി.ജയരാജൻ ശാസിച്ചതായുള്ള വിവരം. തനിക്കറിയില്ല. അങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ല. കെ.പി സഹദേവനും പി.ജയരാജനും എന്തെങ്കിലും തർക്കമുള്ളതായി തനിക്കറിയില്ല. അറുന്നു റോളം പ്രതിനിധികളാണ് കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. നായ നാർ അക്കാദമിയിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇതിനു മുൻപേ മ്യൂസിയത്തിന്റെ പണി പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ കണ്ണുരിലെ ജില്ലാ സമ്മേളനം ആദ്യമായി നടത്തും എർണാകുളത്തും ജില്ലാ സമ്മേളനം വേഗം നടത്തും അവിടെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ തീയ്യതി നിശ്ചയിച്ചിട്ടില്ല. വാരിയംകുന്ന നെ ഭഗത് സിങ്ങിനോട് മന്ത്രി മുഹമ്മദ് റിയാസ് ഉപമിച്ചത് ഓരോ കാലഘട്ടത്തിന് അനുസരിച്ചായേക്കാം ചരിത്രം വളച്ചൊടിച്ച് സമുഹത്തിൽ വെറുപ്പു പലർത്താനുള്ള സംഘ പരിവാർ നീക്കം ഇവിടെ നടപ്പിലാവില്ല. മലബാർ കലാപത്തെ കുറിച്ചു വസ്തുനിഷ്ഠമായി വിലയിരുത്തിയത് ഇടതുപക്ഷ ചരിത്രകാരൻമാരാണ്.
മുട്ടിൽ മരം മുറിയിൽ ധർമ്മടം ബന്ധത്തെ കുറിച്ചു എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ പ്രതിക്ഷ നേതാവ് അതു ബന്ധപെട്ട ഉദ്യോഗസ്ഥൻമാർക്ക് കൈമാറണമെന്നും കോടിയേരി ആവശ്യപെട്ടു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ജയിംസ് മാത്യു എന്നിവരും കോടിയേരിയൊപ്പമുണ്ടായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications