കേരളത്തില്‍ വ്യാപകമാവുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്തും: മുഖ്യമന്ത്രി
തലശേരി: കേരളത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്തുകയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കീഴില്‍ രൂപീകരിച്ച ഇക്കണോമിക് ഒഫന്‍സ് വിങ് ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ക്രൈംബ്രാഞ്ചിന് കീഴില്‍ രൂപീകരിച്ച ഇക്കണോമിക് ഒഫന്‍സ് വിങ്, കണ്ണൂര്‍ സിറ്റി പോലീസ് ജില്ലാ ഫോറന്‍സിക് സയന്‍സ് ലാബ്, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂര്‍ പോലീസ് സ്റ്റേഷനുകളിലെ വനിത, ശിശുസൗഹൃദ ഇടം തുടങ്ങിയവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാക്ഷരതയിലും സാങ്കേതിക അവബോധത്തിലും ഏറെ മുന്നിലായിട്ടും ഓണ്‍ലൈന്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുന്നവരില്‍ ഭൂരിപക്ഷവും മലയാളികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വൈരുധ്യമാണ്. ഇത്തരം അബദ്ധങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പലതവണ പുറത്തുവന്നിട്ടും മലയാളി വീണ്ടും വീണ്ടും ഇത്തരം ചതിക്കുഴികളില്‍ വീഴുന്നു എന്നത് ഗൗരവമായി പരിശോധിക്കണം.

ഉത്തരേന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നില്‍. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും പേര് ഉപയോഗിച്ച് പോലും വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിച്ച് തട്ടിപ്പുകള്‍ നടത്തുന്നു. ഇടക്കാലത്തായി സജീവമായ മറ്റൊരു തട്ടിപ്പാണ് ഉടനടി വായ്പ നല്‍കാനുള്ള ആപ്പുകള്‍. പ്രത്യേകിച്ച് രേഖകള്‍ ഒന്നും തന്നെയില്ലാതെ വായ്പകള്‍ നല്‍കാമെന്നാണ് ഇവരുടെ വാഗ്ദാനം.
ഉടനടി വായ്പ വാഗ്ദാനം ചെയ്യുന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ് ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും തട്ടിപ്പുകാരുടെ കൈകളിലെത്തുന്നു. ഇതുപയോഗിച്ച്, വായ്പ എടുത്തവരേയും കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരേയും സമ്മര്‍ദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ പണം നഷ്ടപ്പെട്ട ധാരാളം കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനെല്ലാം അറുതി വരുത്തുകയാണ് പുതിയ യൂനിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
മികച്ച സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് മുന്‍പരിചയവുമുള്ള ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിലുള്ളത്. ഇതിലേക്ക് മാത്രമായി 226 എക്‌സിക്യുട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയല്‍ തസ്തികകളും പുതുതായി സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് സര്‍ക്കാറിനെതിരെ ജനരോഷം ഇളക്കി വിടാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ ജാഗ്രത വേണമെന്നും ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസ്സമുണ്ടാവുന്ന ഒന്നും സംഭവിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറ് ഫോറന്‍സിക് ലാബുകള്‍ കൂടി ഉദ്ഘാടനം ചെയ്തതേടെ 14 ജില്ലകളിലും ഫോറന്‍സിക് സയന്‍സ് ലാബുകളായി. സംസ്ഥാനത്തെ 141 പോലീസ് സ്റ്റേഷനുകളില്‍ വനിത ശിശു സൗഹൃദ ഇടവും സജ്ജമായി. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സ്വാഗതം പറഞ്ഞു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന പ്രാദേശിക ചടങ്ങില്‍ ടിഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി.
പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ കെ വി ലളിത, കൗണ്‍സിലര്‍ മണിയറ ചന്ദ്രന്‍, ഡിവൈഎസ്പി കെഇ പ്രേമചന്ദ്രന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹേഷ് കെ നായര്‍, കെപിഒഎ സംസ്ഥാന ജേയിന്റ് സെക്രട്ടറി രമേശന്‍ വെള്ളോറ, കെപിഎ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ പ്രിയേഷ് എന്നിവര്‍ സംസാരിച്ചു.
ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications