കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴീക്കലിന് ഇനി കൂടുതല്‍ സാധ്യതകള്‍; ഇഡിഐ സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ

Google Oneindia Malayalam News

വളപട്ടണം: അഴീക്കല്‍ തുറമുഖത്തിലെ ചരക്ക് നീക്കത്തിന് വിപുലമായ സാധ്യതകള്‍ നല്‍കുന്ന ഇഡിഐ അഥവാ ഇലക്ട്രോണിക് ഡാറ്റാ ഇന്റര്‍ചെയ്ഞ്ച് സംവിധാനം ഒരുക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി കെ വി സുമേഷ് എംഎല്‍എ അറിയിച്ചു. പ്രമുഖ ഷിപ്പിംഗ് ഏജന്‍സികളായ ജെ എം ബക്ഷി, പുഷ്പക് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ എന്നിവരുടെ പ്രതിനിധികള്‍ക്കൊപ്പം അഴീക്കല്‍ തുറമുഖം സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പല്‍ ചാല്‍ ആഴം കൂട്ടുന്നതിനായി മണ്ണ് മാന്തുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും

കപ്പല്‍ ചാലിന്റെ ആഴം ഏഴ് മീറ്ററാക്കാന്‍ 22 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് മാറ്റണമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. സര്‍ക്കാറിന്റെ അനുമതി കിട്ടിയാല്‍ മണ്ണ് മാറ്റിത്തുടങ്ങും. ലക്ഷദ്വീപില്‍ നിന്ന് അഴീക്കലിലേക്ക് ഒരു യാത്രാക്കപ്പല്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കും. ഇത് സംബന്ധിച്ച മാരിടൈം ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തില്‍ ലക്ഷദ്വീപ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തും. തുറമുഖത്ത് ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും കെ വി സുമേഷ് എംഎല്‍എ പറഞ്ഞു.

fa

ജെഎം ബക്ഷി ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, പുഷ്പക് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ എംഡി രാഹുല്‍മോദി, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി ജെ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അഴീക്കല്‍ സന്ദര്‍ശനം നടത്തിയത്. കേരളത്തിലെ വെടിപ്പുള്ളതും സൗകര്യമുള്ളതുമായ തുറമുഖമാണ് അഴീക്കല്‍ പോര്‍ട്ടെന്ന് ജെഎം ബക്ഷി ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് പറഞ്ഞു. ജെഎം ബക്ഷി ഗ്രൂപ്പാണ് ജൂണ്‍ 21 മുതലാണ് അഴീക്കല്‍ തുറമുഖം കേന്ദ്രീകരിച്ച് ചരക്ക് കപ്പല്‍ ഗതാഗതം ആരംഭിച്ചത്. വലിയ പ്രതീക്ഷകളാണ് അഴീക്കല്‍ തുറമുഖത്തിന്റെ കാര്യത്തിലുള്ളത്.

Recommended Video

cmsvideo
എറണാകുളത്തും തിരുവനന്തപുരത്തും പുതിയ 9 ഒമിക്രോണ്‍ കേസുകള്‍ | Oneindia Malayalam

ഇതുവരെ 28 തവണയാണ് അഴീക്കല്‍ തുറമുഖം വഴി ചരക്ക് നീക്കം നടന്നത്. രണ്ടായിരം കണ്ടെയ്‌നറുകള്‍ ഇവിടെ നിന്നും കയറ്റിപ്പോയി. വ്യാപാര സമൂഹവും ഉറച്ച പിന്തുണയാണ് നല്‍കുന്നത്. സമീപ ഭാവിയില്‍ മികച്ച തുറമുഖമായി അഴീക്കല്‍ മാറും. കണ്ട്‌ല തുറമുഖത്ത് നിന്നും അഴീക്കലിലേക്ക് നേരിട്ട് ചരക്ക് കപ്പല്‍ ഗതാഗതം നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. കൃഷ്ണദാസ് പറഞ്ഞു. പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രതീഷ് നായര്‍, ക്യാപ്റ്റന്‍ അഭിലാഷ് ശര്‍മ്മ, റോഷന്‍ ജോര്‍ജ് എന്നിവരും സംഘത്തെ അനുഗമിച്ചു.

English summary
അഴീക്കലിന് ഇനി കൂടുതല്‍ സാധ്യതകള്‍; ഇഡിഐ സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X