• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൊഴിലുറപ്പ് മേഖലയിൽ അഭ്യസ്തവിദ്യരുടെ തള്ളിക്കയറ്റം: കൊ വിഡിനെ അതിജീവിക്കാൻ ന്യൂ ജനറേഷൻ

  • By Desk

തലശേരി: അഭ്യസ്തവിദ്യരായ യുവതി- യുവാക്കൾ കൂട്ടത്തോടെ തൊഴിലുറപ്പ് പദ്ധതിക്കായി ഇറങ്ങിയതോടെ കണ്ണൂരിലെ കാർഷിക മേഖല സജീവമായി. മഴ അൽപ്പം പിന്നോട്ടടിച്ചതോടെയാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ കൈക്കോട്ടും വെട്ടും കത്തിയും മറ്റു പണിയായുധങ്ങളുമെടുത്ത് റോഡരികിലെ കാടുവെട്ടാനും തൂമ്പ യെടുത്ത് തെങ്ങിന് തടമൊരുക്കാനുമൊക്കെ ഇറങ്ങിയത്.

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

എൻജിനിയറിങ്ങ് ബിരുദം കഴിഞ്ഞവരും പ്രൊഫഷനൽ കോഴ്സുകൾ പഠിച്ചവരും എൽഎൽ ബി അവസാനവർഷം വിദ്യാർത്ഥികളുമൊക്കെ ഇതിലുണ്ട്.വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ നിത്യ ചെലവ് എങ്കിലും കഴിക്കാമല്ലോയെന്ന് വിചാരിച്ചാണ് താൻ തൊഴിലുറപ്പു പദ്ധതിക്ക് ഇറങ്ങിയതെന്ന് ഉദയഗിരിയിലെ ഒരു മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി പറഞ്ഞു. ഇതിൽ നിന്നും വ്യത്യസ്തമാണ് തലശേരി സ്വദേശിനിയായ നിയമ വിദ്യാർത്ഥിനിക്ക് പറയാനുള്ളത്.

വീട്ടിലിരുന്ന് ടെ​ലി​വി​ഷ​നു​മു​ന്നി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ലും സ​മ​യം പാ​ഴാ​ക്കാ​തെ കു​ടും​ബ​ത്തി​ന് താ​ങ്ങാ​കു​ന്ന​തി​നാ​യി തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​റ​ങ്ങി യിരിക്കുകയാണ് ഇവർ. അ​ഴി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡി​ലെ ക​ല്ലാ​മ​ല ശ്രീ​ധ​ര്‍​മ​ത്തി​ല്‍ പി.​കെ. ശ്രീ​നി​ത്യ​യാ​ണ് പ​ഠ​നോ​പ​ക​ര​ണം വാ​ങ്ങു​ന്ന​തി​നും തൊ​ഴി​ലി​നു​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ സ​ജീ​വ​മാ​യ​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ചേ​ര്‍​ന്ന് തൊ​ഴി​ല്‍ കാ​ര്‍​ഡും സ്വ​ന്ത​മാ​ക്കി.

ത​ല​ശേ​രി പാ​ല​യാ​ട് കാ​മ്പ​സി​ലെ ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​എ എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ശ്രീ​നി​ത്യ.​ തു​ട​ര്‍​പ​ഠ​ന​ത്തി​ന് സ്വ​ന്ത​മാ​യി പ​ണം സ്വ​രൂ​പി​ക്കു​വാ​നും ലാ​പ് ടോ​പ്പ് വാ​ങ്ങാ​നു​മാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​തെ​ന്ന് ശ്രീ​നി​ത്യ പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്നു​ള്ള മ​ടു​പ്പും ഇ​തി​ലൂ​ടെ ഒ​ഴി​വാ​യി കി​ട്ടു​ന്നു​വെ​ന്നും ശ്രീ​നി​ത്യ പ​റ​ഞ്ഞു. വീ​ട്ടി​ല്‍ മൂ​ന്ന് പ​ശു​ക്ക​ളെ വ​ള​ര്‍​ത്തു​ന്ന​തി​നാ​ല്‍ പു​ര​യി​ട​ത്തി​ല്‍ പു​ല്‍​ക്കൃ​ഷി​യും ചെ​യ്തു​വ​രു​ന്നു​ണ്ട്.

ഗ്രോ​ബാ​ഗി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​ത്തു​ന്നു.പ​പ്പ​ട​നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി സു​ധ​ര്‍​മ​ന്‍റെ​യും വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രി​യാ​യ ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ് ശ്രീ​നി​ത്യ.സ​ഹോ​ദ​ര​ന്‍ ശ്രീ​നി​ധ് ഒ​മാ​നി​ലാ​ണ്. ശ്രീനിത്യയെപ്പോലെ നി​ര​വ​ധി ബി​രു​ദ​ധാ​രി​ക​ള്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ കാ​ര്‍​ഡെ​ടു​ത്ത് ജോ​ലി​ചെ​യ്തു മാ​തൃ​ക​യാ​കു​ന്നു​ണ്ട്. കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​ൽ​പ്പെ​ട്ട് വി​ദേ​ശ​ത്തു​നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും തി​രി​കെ​യെ​ത്തി​യ നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്.

English summary
Educated peoples joins in MNREGA in Kannur during coronavirus pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X