കണ്ണൂരില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികന് ബോംബ് പൊട്ടിത്തെറിച്ച് ദാരുണാന്ത്യം
കണ്ണൂര്‍: തലശ്ശേരിയിലെ എരഞ്ഞോളിയില്‍ വീടിന് സമീപത്തുള്ള പറമ്പില്‍ വെച്ച് ബോംബ് പൊട്ടിത്തെറിച്ച് വയോധികന് ദാരുണാന്ത്യം. തേങ്ങ പെറുക്കാനായി പറമ്പില്‍ പോയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. എരഞ്ഞോളി സ്വദേശി വേലായുധനാണ് മരിച്ചത്. 86 വയസ്സായിരുന്നു.
വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടിലാണ് വയോധികന്‍ തേങ്ങ പെറുക്കാനായി പോയത്. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ പറമ്പിലുള്ള ആള്‍ താമസമില്ലാത്ത വീടിന്റെ വരാന്തയ്ക്ക് സമീപത്ത് വെച്ച് കിട്ടിയ വസ്തു വയോധികന്‍ തുറന്നത്.

അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. ഗുരുതരമായി പരുക്കേറ്റ വേലായുധനെ തലശ്ശേരി സഹകരമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആറ് മാസം മുമ്പ് പാനൂരിലുണ്ടായ സമാന സംഭവത്തില്‍ ആക്രി ശേഖരിക്കുന്നയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നാല് പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സിപിഎമ്മിന് പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.












Click it and Unblock the Notifications