കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മയ്യഴിപ്പുഴയെ രക്ഷിക്കാൻ നാടൊന്നാകെ: ജനകീയ പ്രതിരോധവുമായി പരിസ്ഥിതി സ്നേഹികൾ

  • By Desk
Google Oneindia Malayalam News

ന്യൂ മാഹി: വിഖ്യാത നോവലിസ്റ്റ് എം മുകുന്ദൻ്റെ രചനകളിലൂടെ ലോകമറിഞ്ഞ മയ്യഴിപ്പുഴയ്ക്ക് മരണമണി മുഴങ്ങുന്നു. നിരന്തര കൈയ്യേറ്റവും മലിനീകരണവും പുഴയുടെ സ്വാഭാവിക നിലനിൽപ്പിനു തന്നെ ഭീഷണിയായിരിക്കുകയാണ്.ഈ പശ്ചാത്തലത്തിൽ എം മുകുന്ദൻ്റെ നോവലുകളിൽ മനോഹരമായി ചിത്രീകരിച്ച മയ്യഴിപ്പുഴയെ സംരക്ഷിക്കാൻ നാടൊന്നാകെ പുഴയോരത്ത് ഒത്തുചേർന്നു.

പാലാ പോയതില്‍ സങ്കടമുണ്ട്, എല്‍ഡിഎഫ് ജാഥയില്‍ ജോസിനെ വേദിയിലിരുത്തി പീതാംബരന്റെ മറുപടി!!പാലാ പോയതില്‍ സങ്കടമുണ്ട്, എല്‍ഡിഎഫ് ജാഥയില്‍ ജോസിനെ വേദിയിലിരുത്തി പീതാംബരന്റെ മറുപടി!!

മലിനീകരണവും കൈയേറ്റം കാരണം നശിക്കുന്ന മയ്യഴിപ്പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പുഴയൊഴുകുന്ന കണ്ണൂർ‌ - കോഴിക്കോട് ജില്ലകളിലെ രണ്ട് നഗരസഭകളിലെയും 15 പഞ്ചായത്തുകളിലെയും പരിസ്ഥിതി സ്നേഹികൾ മാഹി മഞ്ചക്കൽ ബോട്ടുജെട്ടിയിൽ ഒത്തുചേർന്നത്. നാശോൻമുഖമായ മയ്യഴി പുഴയെ സംരക്ഷിക്കാൻ പുഴ സംരക്ഷണ സമിതിയാണ് സന്നദ്ധ വളണ്ടിയർമാരുടെ സമ്മേളനം വിളിച്ചു ചേർത്തത്.
കയ്യേറ്റവും മലിനീകരണവും വിഭവ ചൂഷണങ്ങളും കാരണം. അനുദിനം മലിനീകരണപ്പെട്ട് നാശോന്മുഖമായി മാറുന്ന മയ്യഴി പുഴയെ സംരക്ഷിക്കാൻ ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പരിപാടി നടത്തിയത്.

kannur-map-1

പുണരാം മയ്യഴി പുഴയെ, ഉണരാം നമുക്കൊന്നായിയെന്ന സന്ദേശത്തോടെ മഞ്ചക്കൽ ബോട്ട് ഹൗസ് പരിസരത്ത് മയ്യഴി പുഴ പ്രതിനിധി കൺവൻഷൻ - മാഹി എം.എൽ.എ.ഡോ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ എം.മുകുന്ദൻ: ഇ.കെ.വിജയൻ', പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ എന്നിവർ സംസാരിച്ചു.പരിസ്ഥിതി പ്രവർത്തകൻ സി.പി.ഹരീന്ദ്രൻ വിഷയം അവതരിപ്പിച്ചു.'

മയ്യഴി പുഴ ഒഴുകും വഴികളിലെ വാർഡ് പ്രതിനിധികൾ, സംസ്ഥാന നദീസംരക്ഷണ സമിതി ഭാരവാഹികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. കൺവൻഷനിൽ അതത് മേഖലകളിൽ നിന്നുള്ള പ്രതിനിധികളുടെ പൊതുചർച്ചയും തുടർന്ന് ഭാവി പ്രവർത്തനങ്ങൾക്കുള്ള രൂപരേഖയും നടന്നു - വിജയൻ കൈ നാടത്ത്, വർക്കിംഗ് ചെയർമാൻ ഷൗക്കത്ത് അലി എരോത്ത്, സംഘടനാ സെക്രട്ടറി സി.കെ.രാജലക്ഷ്മി, ഡോ.പി.ദിലീപ് കോട്ടേമ്പ്രം ,ദേവദാസ് മഅത്ത് എന്നിവർ സംസാരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പുഴ സംരക്ഷിക്കുന്നതിനായി വിപുലമായി കർമ്മ പരിപാടി ആരംഭിക്കും.കേരള-പുതുച്ചേരി സർക്കാരുകളുടെ സഹകരണം ഇതിനായി തേടും ജനകീയ സർവ്വെയടക്കമുള്ള പദ്ധതികൾ ഇതിനായി നടപ്പിലാക്കും. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

English summary
Environmental activists joins hands to protect Mayyazhi river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X