കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാർട്ടി തീരുമാനം അനുസരിക്കില്ലെന്ന ഇ പി ജയരാജൻ്റെ പ്രസ്താവന വിവാദമാകുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പാർട്ടി പറഞ്ഞാലും ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രസ്താവനയിൽ ഇപി ജയരാജനെതിരെ നടപടി വേണമെന്ന് ആവശ്യമുയരുന്നു. മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ പി ജയരാജനെ മുഖ്യമന്ത്രി തിരുത്തിയതിനു പിന്നാലെ സിപിഎമ്മിൽ അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുന്നു. മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി തീരുമാനം എല്ലാവരും അനുസരിക്കണമെന്നാണ് പറഞ്ഞത്. ഓരോ വ്യക്തികൾക്കും അവരവരുടെ അഭിപ്രായമുണ്ടാകാം.

ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനത്തിന് വിലക്ക്: ഉത്തരവിറക്കി തിരുവിതാം ദേവസ്വം ബോർഡ്ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനത്തിന് വിലക്ക്: ഉത്തരവിറക്കി തിരുവിതാം ദേവസ്വം ബോർഡ്

എന്നാൽ ആരൊക്കെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി നേതൃത്വം കൂട്ടായി ചർച്ച ചെയ്താണ് ഇങ്ങനെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വെച്ച് അതനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്തി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണുരിലെ ചില നേതാക്കൾ പാർട്ടി അച്ചടക്ക ലംഘനം നടത്തിയെന്ന വിമർശനവുമായി രംഗത്തുവന്നത്.

ep-jayarajan1

പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല എന്ന തുറന്നുപറച്ചില്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ലാത്തതാണ് എന്നാണ് ഇവരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കണ്ണൂര്‍ പ്രസ്‌ക്ലബില്‍ ഇടതുമുന്നണിയുടെ കണ്ണൂര്‍ മണ്ഡലം പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിലാണ് ഇ.പി ജയരാജൻ വിവാദ പ്രസ്താവന നടത്തിയത്. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല എന്നുമാണ് ജയരാജന്‍ പറഞ്ഞത്. ഇത്തവണ സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയാണോ ഇത്തരത്തില്‍ പറയാന്‍ കാരണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോ എന്നായിരുന്നു ജയരാജന്റെ മറുപടി.ഇതോടെയാണ് ജയരാജന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ വ്യാപകമായി ചര്‍ച്ചയായത്. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കണമെന്നാണ് കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിലെ അടിസ്ഥാന കീഴ് വഴക്കം.

മറിച്ച് പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല എന്ന പ്രസ്താവന അണികൾക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇ പി യെ എതിർക്കുന്ന പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍.കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുതിര്‍ന്ന നേതാവുമായ എസ്.രാമചന്ദ്രന്‍പിള്ള പ്രസ്താവനയിലുള്ള അതൃപ്തി ജില്ലാ നേതാക്കളെ അറിയിച്ചതായാണ് അറിയുന്നത്. ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടും. മട്ടന്നൂരില്‍ സീറ്റ് നിഷേധിച്ച് പകരം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് സീറ്റ് നല്‍കിയതിലുള്ള നീരസം ഇ.പി ജയരാജനുണ്ടെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് കണ്ണൂര്‍ ജില്ലക്ക് പുറത്ത് കാസര്‍കോട് മാത്രമാണ് ജയരാജന്‍ പോയത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍അഴിക്കോടും കണ്ണൂരും സജീവമാണെങ്കിലും സംസ്ഥാന അടിസ്ഥാനത്തിലുള്ള പ്രചാരണത്തിൽ നിന്നും ശാരീരിക വൈഷമ്യം ചൂണ്ടിക്കാട്ടി പിൻമാറുകയായിരുന്നു.

ജയരാജന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശത്തിലും പിണറായിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായിയുടെ അടുത്തെത്താനൊന്നും ഞങ്ങള്‍ക്ക് കഴിയില്ല. അദ്ദേഹം പ്രത്യേക കഴിവും ഊര്‍ജവുമുള്ള ഒരു മഹാമനുഷ്യനാണ്. അദ്ദേഹത്തിന് അടുത്തെത്താന്‍ സാധിച്ചാല്‍ ഞാന്‍ പുണ്യവാനായിതീരുമെന്നും അതിന് കഴിയുന്നില്ലല്ലോ എന്നതാണ് ദുഃഖമെന്നുമാണ് ജയരാജന്‍ പറഞ്ഞത്. ഇങ്ങനെയൊക്കെയാണെങ്കിലും ജില്ലയില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗങ്ങളിലെല്ലാം ജയരാജന്‍ പങ്കെടുക്കുന്നുണ്ട്.

ജയരാജന് പുറമെ മുതിര്‍ന്ന മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ജി സുധാകരന്‍, എ.കെ ബാലന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ക്കും ഇക്കുറി സീറ്റ് നല്‍കിയിട്ടില്ല.എന്നാൽ ഇവരാരും നടത്താത്ത വിവാദ പ്രസ്താവനയാണ് പിണറായിയുടെ ഏറ്റവും വിശ്വസ്തനും കണ്ണുർ പാർട്ടിയിലെ കരുത്തനുമായ ഇ.പി ജയരാജൻ നടത്തിയിട്ടുള്ളത്.

English summary
EP Jayarajan's Statement over election became controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X