• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂർ പുഷ്പോത്സവം അൻപതാം വയസിലേക്ക്. ഇത്തവണ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും

  • By Desk

കണ്ണൂർ: കാഴ്ചയുടെ വസന്തം സൃഷ്ടിച്ച കണ്ണൂർ പുഷ്പോത്സവം അൻപതാം വർഷത്തിലേക്ക്.

ജില്ലാ അഗ്രി - ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അൻപതാമത് കണ്ണൂർ പുഷ്പോത്സവം ഈ മാസം 23 ന് തുടങ്ങും. ഫെബ്രുവരി മൂന്ന് വരെയാണ് പുഷ്പോത്സവം നടക്കുക.

കോറോണ വൈറസ് ഭീതി; കൊച്ചി ഉൾപ്പെടെ രാജ്യത്തെ 7 വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം

26 ന് വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. കലക്ടർ ടി വി സുഭാഷ് അധ്യക്ഷനാകും. കോർപറേഷൻ മേയർ സുമാ ബാലകൃഷ്ണൻ, എംപിമാരായ കെ സുധാകരൻ, കെ കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവർ പങ്കെടുക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നഴ്സറി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകളിൽ ചെടികൾ, പച്ചക്കറി - ഫലവു ക്ഷ തൈകൾ, മറ്റ് നടീൽ വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കും. നടീൽ വസ്തുക്കളും ഔഷധസസ്യങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും തൈകൾ, ജൈവവളം .ജൈവ കീടനാശിനികൾ, പൂച്ചട്ടികൾ, മൺപാത്രങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, വിവിധ കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയും നഗരിയിൽ സജ്ജമാക്കിയിട്ടുണ്ട്.

സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളായ ആറളം ഫാം, കരിമ്പം ഫാം, വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ, ബിഎസ്എൻഎൽ.റെയ്ഡ് കോ എന്നിവയുടെ പവലിയനുകളും ഒരുക്കിയിട്ടുണ്ട്. പന്ത്രണ്ടായിരം ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കുന്ന ഉദ്യാനമാണ് പുഷ്പോത്സവത്തിന്റെ ഇക്കുറിയുള്ള പ്രത്യേകത. വിശാലമായ പൂന്തോട്ടവും ആകർഷകമായ വെർട്ടിക്കൽ ഗാർഡനും വർണരാജികൾ വിരിയുന്ന ജല ധാരയും ഇത്തവണത്തെ പ്രത്യേകതയാണ്. വെജിറ്റബിൾ കാർ വിങ്, പാചകം, സലാഡ് അറേഞ്ച് മെന്റ് മൈലാഞ്ചി ഇടൽ, ഓലമെടയൽ.കൊട്ടമടയൽ, പുഷ്പരാജ- പുഷ്പ റാണി, പുഞ്ചിരി, കാർഷിക ഫോട്ടോഗ്രാഫി, മൊബെൽ ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

പുഷ പോത്സവത്തിന്റെ ഭാഗമായി 28 ന് ജനകീയ മത്സ്യകൃഷി. എന്ന വിഷയത്തിൽ റിജിൻ രാജ് നടത്തുന്ന പ്രഭാഷണ പരിപാടി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.30 ന് ആർ. വീണാറാണി നയിക്കുന്ന അടുക്കള തോട്ടത്തിനാവശ്യമായ ജൈവവളങ്ങൾ എന്ന സെമിനാർ പ്രിൻസിപ്പൽ കൃഷി ഓഫിസർലാൽ ടി ജോർജ് ഉദ്ഘാടനം ചെയ്യും 31 ന് നടക്കുന്ന നാളികേ സെമിനാർ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് ഉദ്ഘാടനം ചെയ്യും. ഡോ.സി.തമ്പാൻ വിഷയം അവതരിപ്പിക്കും.

ഫെബ്രുവരി ഒന്നിന് ഔഷധ സസ്യങ്ങളും നാട്ടറിവുകളും എന്ന വിഷയത്തിൽ ദാസൻ പെരളശേരി ക്ലാസെടുക്കും. ഇതിനു പുറമേ ചുമർചിത്ര പ്രദർശനം, ചിത്രശലഭങ്ങളുടെ ഫോട്ടോ പ്രദർശനം, കുടുംബ സംഗമം എന്നിവ ഒരുക്കിയിട്ടുണ്ട്. 31ന് രാവിലെ പത്തരയ്ക്ക് കുടുംബ സംഗമം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും ഫെബ്രുവരി മൂന്നിന് വൈകുന്നേരം ആറു മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഉത്തരമേഖല ഡിഐജി കെ സേതുരാമൻ ഉദ്ഘാടനം ചെയ്യും.

English summary
EP Jayarajan to inagurate Kannur flower show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X