Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് കാമുകനെ തേടി 17കാരി പറശ്ശിനി ക്ഷേത്രത്തില്‍!

കണ്ണൂര്‍: ഫേസ്ബുക്ക് പ്രണയങ്ങള്‍ ചിലപ്പോഴൊക്കെ അങ്ങനെയാണ്. ഒരുവര്‍ഷമായി പരസ്പരം അറിയാമെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. നേരിട്ട് കാണണമെന്ന് തോന്നിയാല്‍ അതിന് പറ്റി എന്ന് വരില്ല. ഓണ്‍ലൈന്‍ കൂട്ടുകാരനായാലും കൂട്ടുകാരിയായാലും വരാം കാണാം എന്നൊക്കെ പറയും, പക്ഷേ അണ്ടിയോടടുക്കുമ്പോള്‍ മാങ്ങയുടെ പുളി അറിയാമെന്ന് പറഞ്ഞ പോലെയാവും അവസാനം കാര്യങ്ങള്‍.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിനിയായ 17 കാരിയാണ് ഫേസ്ബുക്ക് പ്രണയത്തിന് ഇങ്ങനെയും ഒരു വശമുണ്ടെന്ന് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കൂട്ടുകാരനെ തേടി പറശ്ശിനിയിലെ മുത്തപ്പന്‍ ക്ഷേത്രത്തിലെത്തിയതായിരുന്നു പെണ്‍കുട്ടി. കൂട്ടുകാരനെ തേടി വീട്ടില്‍ നിന്നും ഇറങ്ങുകയും ചെയ്തു കൂട്ടുകാരന്‍ പറഞ്ഞ് പറ്റിക്കുകയും ചെയ്തു എന്ന സ്ഥിതിയിലായിരുന്നു ഈ 17കാരി.

facebook

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയെ സംശയാസ്പദമായ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ കണ്ടെത്തിയത്. ക്ഷേത്രം ഭാരവാഹികള്‍ പെണ്‍കുട്ടിയെ ഓഫീസില്‍ വിളിച്ചിരുത്തി കാര്യം ചോദിച്ചപ്പോഴാണ് കൂട്ടുകാരനെ കാണാന്‍ വീടുവിട്ട് വന്നതാണ് എന്ന് അറിഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇരുവരും ഫേസ്ബുക്കില്‍ കൂട്ടുകാരണത്രെ.

വൈകുന്നേരം പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വെച്ച് കാണാമെന്നായിരുന്നു കൂട്ടുകാരന്‍ ചാറ്റില്‍ പറഞ്ഞത്. ഇതനുസരിച്ച് വീടുവിട്ട് ഇറങ്ങിയതാണ് പെണ്‍കുട്ടി. ക്ഷേത്രത്തിലെത്തിയെങ്കിലും കൂട്ടുകാരനെ കണ്ടുപിടിക്കാന്‍ പറ്റിയില്ല. ക്ഷേത്രം അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് വീട്ടില്‍ പറഞ്ഞത് അനുസരിച്ച് രാത്രി തന്നെ ക്ഷേത്രത്തിലെത്തിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+