ചെറുവാഞ്ചേരിയില്‍ യുവതിക്കെതിരെ വ്യാജപ്രചാരണം നടത്തിയ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
കുത്തൂപറമ്പ്: കണ്ണൂര്‍ ജില്ലയിലെ കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓണ്‍ ലൈന്‍ പെണ്‍വാണിഭ സംഘം സൈബര്‍ പോലീസ്് വലയില്‍ കുടുങ്ങി. വടക്കെ മലബാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണികളായ യുവതി യുവാക്കളാണ് അറസ്റ്റിലായത്.
കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവാഞ്ചേരി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം വ്യാജമായി സൃഷ്ടിച്ച് ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ച് വിവിധ വാട്സാപ്പ് നമ്പറുകളിലേക്ക് ഫോട്ടോ അയച്ചു കൊടുത്തും യുവതിയെപ്പറ്റി അപവാദം പ്രചരിപ്പിച്ച കേസിലാണ് പ്രദേശവാസിയായ യുവാവ് ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായത്.

ചെറുവാഞ്ചേരി സ്വദേശിയായ രാഹിത്ത് (24), കണ്ണൂര്‍ നഗരത്തിലെ താണ സ്വദേശിനി പ്രജിന എന്ന ഷില്‍ന (30) എന്നിവരെയാണ് കണ്ണൂര്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ വടക്കെ മലബാറിലെ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി സ്ത്രീകളുടെ ഫോട്ടോ ലൈംഗിക തൊഴിലാളികള്‍ എന്ന വിധത്തില്‍ പല ആളുകള്‍ക്കും വാട്സപ്പ് വഴി അയച്ചതായും കണ്ടെത്തി.
ആവശ്യക്കാര്‍ വാട്സപ്പിലൂടെ സ്ത്രീകളെ സെലക്ട് ചെയ്യുകയും നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരുന്നതുമാണ് രീതി. പരാതിക്കാരിയുടെ ഫോട്ടോ വാട്സപ്പ് സ്റ്റാറ്റസായി ഇട്ടത് സ്‌ക്രീന്‍ ഷോട്ടെടുത്ത് പ്രതികള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഫോട്ടോ കണ്ട് താല്പര്യപ്പെട്ട് എത്തുന്നവര്‍ക്ക് പരാതിക്കാരിയോട് സാമ്യമുള്ള യുവതിയെ നല്‍കുകയാണ് ഇടപാടുകാര്‍ ചെയ്തിരുന്നത്. ഒന്നാം പ്രതി പരാതിക്കാരിയുടെ വീട്ടില്‍ കയറിയും അപവാദം പറഞ്ഞിരുന്നു.
കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടെയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയതിന് നിരവധി കേസുകളാണ് കണ്ണൂര്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications