• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മനോഹര ലിപികളാല്‍ ഖുര്‍ആന്‍ പൂര്‍ത്തിയാക്കി, വൈറലായി ഫാത്തിമ ശഹബ

Google Oneindia Malayalam News

കണ്ണൂര്‍: വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ അറബിയാണെങ്കിലും അതിലെ എഴുത്തിന് പ്രത്യേക അഴകാണ്. അത്‌പോലെയെഴുതുകയെന്നത് ഏറെ ശ്രമകരവും. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ 114 ആധ്യായങ്ങളും സ്വന്തം കൈപ്പടയിലെഴുതി താരമായി മാറിയിരിക്കുകയാണ് കണ്ണൂര്‍ സിറ്റിയിലെ ഫാത്തിമ ഷഹബ. 114 അധ്യായങ്ങളും 604 പേജുമുള്ള ഖുര്‍ആനിനെ എഴുതാനെടുത്തത് ഒരു വര്‍ഷത്തിലധം സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. ഒന്ന് പോലും തെറ്റാതെ അതേപടി പകര്‍ത്തി ഒരു വലിയ ഖുര്‍ആന്‍ ഗ്രന്ഥം തയ്യാറാക്കിയിരിക്കുകയാണ് ഫാത്തിമ ശെഹബ. മനസിലേറെ നാളുകളായി ആഗ്രഹിച്ചതായിരുന്നു ശഹബയിത്.

സെമിഹൈസ്പീഡ് റെയിൽ പദ്ധതി: അനാവശ്യ പ്രചരണങ്ങള്‍ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍സെമിഹൈസ്പീഡ് റെയിൽ പദ്ധതി: അനാവശ്യ പ്രചരണങ്ങള്‍ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മനോഹര ലിപികളാല്‍ പൂര്‍ത്തിയാക്കിയത് ഒരു വലിയ ഖുര്‍ആന്‍ തന്നെയാണ്. ലക്ഷ്യം സാക്ഷാല്‍ക്കരിച്ച ശെഹബയുടെ സന്തോഷത്തിനൊപ്പം നാടും ചേരുമ്പോള്‍ ആഹ്ലാദ നിറവിലാണിപ്പോള്‍ സിറ്റിയിലെ ശെഹബയുടെ വീട്. കാലിഗ്രഫിയും മെഹന്തി ഡിസൈനിംഗുമായി കഴിഞ്ഞുകൂടുന്ന കാലത്ത് തോന്നിയതാണ് ഖുര്‍ആന്‍ എഴുതിയാലോയെന്ന ആലോചന. ബാപ്പയോടും ഉമ്മയോടും പങ്കുവെച്ചപ്പോള്‍ പിന്തുണയുമായി അവരും ഒപ്പംനിന്നതോടെ വേഗത്തിലായി കാര്യങ്ങള്‍. പിന്നീട് എഴുതാനുള്ള തയ്യാറെടുപ്പ് തുടങ്ങി. എഴുതി പൂര്‍ത്തിയാക്കുകയും ചെയ്തു. ലോക്ഡൗണ്‍ കൂടിയായതോടെ ഒരുപാട് സ്മയം വീണ്ടും കിട്ടിയെഴുതാന്‍.

1

തുടക്കത്തില്‍ ചുരുങ്ങിയ സമയമാണ് ചെലവഴിച്ചതെങ്കില്‍ പിന്നീട് ദിവസേന മൂന്നുമുതല്‍ നാല് മണിക്കൂര്‍ നേരമിരുന്ന് എഴുതി ഓരോ അധ്യായങ്ങളും പൂര്‍ത്തിയാക്കുകയായിരുന്നു. മാതാപിതാക്കളുടെ മാത്രമല്ല. കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ശെഹബക്ക് ലഭിച്ചിരുന്നു. ഉസമാനി ലിപിയിലാണ് ഫാത്തിമ ഖുര്‍ആന്‍ തയ്യാറാക്കിയത്. ആധുനിക അച്ചടിവിദ്യ വ്യാപകമായകാലത്ത് വിസ്മയംജനിപ്പിക്കുന്നതാണ് ഉസ്മാനീ ലിപിയാല്‍ ഫാത്തിമ ശെഹബ എഴുതിയ ഈ കൈയെഴുത്തു പ്രതി. സാധാരണ പെന്‍സിലും ഗ്ലിറ്റര്‍ പെന്‍സിലും ഉപയോഗിച്ച് സ്‌കെച്ച് പേപ്പറിലാണ് തയ്യാറാക്കിയത്. പിന്നീട് പുറം ചട്ടവച്ച് ബൈന്‍ഡ് ചെയ്യുകയായിരുന്നു. ആദ്യകാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന കൈയെഴുത്ത് പ്രതികള്‍ കാത്തിബുമാരാല്‍ തുടര്‍ന്നുവന്നുവെങ്കിലും അച്ചടിവിദ്യയുടെ വിവിധ ഘട്ടങ്ങളിലേക്ക് മാറിയതില്‍പിന്നെ കൈയെഴുത്ത് നിന്നു. പിന്നീട് അച്ചടി തന്നെയായിരുന്നു ഖുര്‍ആന്‍ വിശ്വസികള്‍ക്കിടയിലേക്കെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശെഹബയിലൂടെ വീണ്ടും കൈയെഴുത്ത് രൂപത്തില്‍ ഖുര്‍ആന്‍ പിറവി കൊണ്ടത്. മൈലാഞ്ചി ഡിസൈനിംഗില്‍ ഉള്‍പ്പെടെ കലാ മത്സരങ്ങളില്‍ സമ്മാനങ്ങളും നേടിയിട്ടുണ്ട് ഈ കണ്ണൂരുകാരി. ദീനുല്‍ഇസ്ലാം സഭ ഗേള്‍സ് സ്‌കൂളില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയതിനു പിന്നാലെ സ്വകാര്യ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് പഠിക്കുകയാണ് ശെഹബ.

2

കാലിഗ്രഫിയില്‍ നേരത്തെ സൂറത്തുല്‍ ഫാത്തിഹ, ആയത്തുല്‍ കുര്‍സി, സൂറത്തുല്‍ കൗസര്‍ തുടങ്ങിയ അധ്യായങ്ങളും ചെയ്തിട്ടുണ്ട് ഈ മിടുക്കി. കൂടാതെ വീട്ടില്‍ തന്നെ കാലിഗ്രഫിയില്‍ തീര്‍ത്ത നിരവധി എഴുത്തപകള്‍ ഫ്രെയിം ചെയ്ത് വച്ചിട്ടുമുണ്ട്. കുഞ്ഞുപ്രായത്തില്‍ മസ്‌കറ്റിലായിരുന്ന ശെഹബ പത്താം ക്ലാസ് വരെ മസ്‌ക്കറ്റ് മുളദ്ദയില്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പഠിച്ചത്.
ഒമാന്‍ കാബൂറയില്‍ ജോലിചെയ്യുന്ന സിറ്റി കൊടപ്പറമ്പിലെ അബ്ദുല്‍റഹൂഫിന്റെയും നാദിയയുടെയും മകളാണ്. സഹോദരങ്ങളായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സഫയും ഏഴാം ക്ലാസുകാരന്‍ മുഹമ്മദും ഖുര്‍ആനിന്റെ പാതയില്‍ തന്നെയാണ് പിന്തുടരുന്നത്. ശെഹബ ഫാത്തിമയുടെ ഈ നേട്ടം അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയായിരുന്നു. ദിനംപ്രതി നിരവധിപേരാണ് അനുമോദനമായി വീട്ടിലേക്കത്തുന്നത്. നിരവധി സംഘടനകളും അനുമോദനമായി എത്തിയിരുന്നു. ചെറിയ ആഗ്രഹംമാത്രമായിരുന്നു ശെഹബക്ക് ഖുര്‍ആന്‍ എഴുതുകയെന്നത്. പിന്നീട് എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ വലിയ അനുഗ്രഹമായി മാറിയെന്നും ശംഹബ പറഞ്ഞു. ഒരു ജുസ്അ എഴുതി പൂര്‍ത്തിയാക്കാമെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് ഉമ്മയോടും ഉപ്പയോടും അഭിപ്രായം തേടിയപ്പോള്‍ എന്തായാലും എഴുതുന്നതല്ലെ പൂര്‍ണമായും എഴുതിക്കോളൂ എന്ന് പറയുകയായിരുന്നു. പിന്നീട് ഖുര്‍ആന്‍ പൂര്‍ണമായി എഴുതി പൂര്‍ത്തിയാക്കുകയായിരുന്നു. ഇങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും ശഹബ പറയുന്നു.

ബിഗ് ബോസില്‍ താരമായി ജയ് ഭനുഷാലി, ആഴ്ച്ചയില്‍ ലഭിക്കുന്ന തുക ഇങ്ങനെ, ഞെട്ടിച്ച് പ്രതിഫല കണക്ക്ബിഗ് ബോസില്‍ താരമായി ജയ് ഭനുഷാലി, ആഴ്ച്ചയില്‍ ലഭിക്കുന്ന തുക ഇങ്ങനെ, ഞെട്ടിച്ച് പ്രതിഫല കണക്ക്

3

ഇത്രയും പ്രതികരണം ലഭിക്കുമെന്നും വിചാരിച്ചിരുന്നില്ല സന്തോഷമുണ്ടെന്നും ശഹബ പറയുന്നു. ഇതുപോലെ ഇനിയും ഖുര്‍ആന്‍ എഴുതാനാണ് ശഹബയുടെ ആഗ്രഹം. ഇതുപോലെ ഓരോന്ന് ചെയ്യുന്നതും ശഹബക്ക് ഇഷ്ടവുമാണ്. അക്ഷരങ്ങള്‍ക്ക് അല്‍പം വലിപ്പം കൂട്ടിയെന്നല്ലാതെ ബാക്കി മുഴുവന്‍ അതുപോലെ ഖുര്‍ആന്‍ പകര്‍ത്തിയെഴുതുകയായിരുന്നു ശഹബ.

കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

cmsvideo
  Covaxin gets approval for children from 2 to 18
  English summary
  Fatima Sahaba completes the Qur'an with beautiful scripts and goes viral in kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X