കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സ്യബന്ധനത്തിനു പോയ ഫൈബര്‍വള്ളം മണല്‍തിട്ടയിലിടിച്ചു തകര്‍ന്നു: മത്സ്യതൊഴിലാളിക്ക് പരിക്ക്!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മത്സ്യബന്ധത്തിനു പോയ ഫൈബര്‍ വള്ളം പയ്യന്നൂരിനടുത്തെ പാലക്കോട് ചൂട്ടാട് അഴിമുഖത്തു വച്ച് മണല്‍ തിട്ടയിലിടിച്ച് മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. രാമന്തളി പാലക്കോട് തീരത്തു നിന്നും പുലര്‍ച്ചെ കടലിലേക്കു പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കരയിലേക്ക് വരുന്നതിനിടെ ചൂട്ടാട് അഴിമുഖത്തു വച്ച് ബുധനാഴ്ച്ച പുലര്‍ച്ചെ 6.30ഓടെയാണ് അപകടം നടന്നത്.

അത് വെറും കടലാസ്... യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ പ്രതികളെ ന്യായീകരിച്ച് എ വിജയരാഘവൻ!അത് വെറും കടലാസ്... യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ പ്രതികളെ ന്യായീകരിച്ച് എ വിജയരാഘവൻ!

ജോലിക്കായി പോവുകയായിരുന്ന കടല്‍റാണിയെന്ന തോണിയും അതിലുണ്ടായിരുന്ന എട്ടിക്കുളത്തെ അസൈനാര്‍, തിരുവനന്തപുരത്തെ ഫ്രാന്‍സീസ്, ഒറീസയിലെ കാലിയ എന്നിവരുമാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ അസൈനാര്‍ക്ക് കൈക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ട ഫൈബര്‍ തോണിയില്‍ നിന്നും തെറിച്ച് പുറത്തേക്ക് വീണ ജീവഹാനിയുണ്ടാകാതെ രക്ഷപ്പെട്ടത്. അപകടം നടക്കുമ്പോള്‍ കരയിലുണ്ടായിരുന്ന നാട്ടുകാരും മത്സ്യത്തൊഴിലാളികളുമാണ് ഇവരെ രക്ഷപ്പെടുത്തിയത്.

choodat-156

രാമന്തളി കക്കംപാറ സ്വദേശി ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ളതാണ് കടല്‍റാണി ഫൈബര്‍ വള്ളം. അപകടത്തില്‍ മണല്‍തിട്ടയിലിടിച്ച തോണിയുടെ മെഷീനും കേടുപറ്റി. 50,000 രൂപയോളം നഷ്ടമുണ്ടായതായി തൊഴിലാളികള്‍ പറയുന്നു. മഴ ശക്തമായതോടെ ദുരിതത്തിലായതോടെ ഏറെ നാളുകള്‍ക്കു ശേഷം ഇന്നാണ് മത്സ്യത്തൊഴിലാളികല്‍ കടലിലേക്ക് പോകാന്‍ തുടങ്ങിയത്. തീരത്തിനോട് ചേര്‍ന്ന് രൂപപ്പെട്ട മണല്‍ തിട്ട കാണാതെ വള്ളം മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്.

കഴിഞ്ഞ വര്‍ഷമാണ് ഇതേ സ്ഥലത്ത് വച്ച് മത്സ്യബന്ധനത്തിനു പോയ ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചത്. മണല്‍ തിട്ടയില്‍ തട്ടി അപകടം പതിവായതോടെ എം.എല്‍.എ ടി.വി രാജേഷിന്റെ നേതൃത്വത്തില്‍ വകുപ്പ് മന്ത്രിയടക്കം സ്ഥലം സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. വകുപ്പ് തലത്തില്‍ നിന്നും പഠന സംഘമെത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായിട്ടില്ല. മണല്‍തിട്ടയില്‍ തട്ടി അപകടം പതിവായതോടെ മത്സ്യത്തൊഴിലാളികള്‍ ഏറെ ഭീതിയിലാണ്. തകര്‍ന്ന വള്ളം മറ്റ് തോണികളില്‍ കെട്ടിവലിച്ച് കരക്കടുപ്പിച്ചിട്ടുണ്ട്.

English summary
Fisher man injured in fyber boat accident in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X