• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവയെ വനത്തിലേക്ക് തുരത്താന്‍ ഊര്‍ജ്ജിത ശ്രമവുമായി വനംവകുപ്പ്

Google Oneindia Malayalam News

ഇരിട്ടി: ഉളിക്കല്‍,അയ്യന്‍കുന്ന് , പായം എന്നിവടങ്ങളിലെ ജനവാസ കേന്ദ്രത്തില്‍ വിഹരിക്കുന്ന കടുവയെ വനത്തിലേക്ക് തുരുത്തിവിടാനുള്ള ശ്രമംവനംവകുപ്പ് ശക്തമാക്കി.

ജനവാസ മേഖലയിലെ ഒരു കുന്നിന്‍ മുകളിലാണ് കടുവയുളളത്. അതിവേഗം തന്നെ കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. കടുവയെ ഭയന്ന് അയ്യന്‍കുന്ന് പഞ്ചായത്തില്‍കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

കടുവയെ കണ്ട സ്ഥലങ്ങളില്‍ നാല് മണിക്ക് ശേഷം റോഡ് അടയ്ക്കുമെന്നും രാത്രി ഈ പ്രദേശങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങരുത് എന്നും പഞ്ചായത്ത് പ്രതിനിധികള്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ കാടുവെട്ടല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

വിളമന, കുന്നോത്ത്, മുണ്ടയം പറമ്പ് പ്രദേശങ്ങളില്‍ ആളുകള്‍ കടുവയെ കണ്ടതോടെ ഡിഎഫ്ഒ കാര്‍ത്തിക് ഉള്‍പെടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. ക്യാമറ സ്ഥാപിക്കാനും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനും തീരുമാനമായിരിക്കുകയാണ്.

കാര്‍ യാത്രക്കാരാണ് ആദ്യം കടുവയെ കണ്ടത്. റോഡ് മുറിച്ച് റബ്ബര്‍ എസ്റ്റേറ്റിലേക്ക് കടക്കുന്നതായിരുന്നു ഇവര്‍ കണ്ടത്.കടുവയെ നേരിട്ടുകണ്ട മുണ്ടയാപറമ്പില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി ഉള്‍പ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്ന് വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.ജിജില്‍ അറിയിച്ചു.കണ്ണൂര്‍ ഡി. എഫ്. ഒ പി.കാര്‍ത്തിക് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

ഉളിക്കല്‍, പായം മേഖലകളില്‍ ദിവസങ്ങളായി ഭീതിപരത്തിയ കടുവ ഇരിട്ടി - കൂട്ടുപുഴ അന്തര്‍സംസ്ഥാന പാത മുറിച്ചു കടന്നു പോകുന്നതായി കണ്ടതായി വാഹനയാത്രികര്‍ പറഞ്ഞതോടെ ഈ മേഖലയില്‍ വനംവകുപ്പ് തെരച്ചില്‍ €ൗര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ കൂട്ടുപുഴ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ യാത്രികരായ സ്ത്രീകള്‍ അടങ്ങിയ കുടുംബമാണ് ആദ്യം കടുവയെ കണ്ടെത്തിയത്. മാടത്തില്‍ ഇരുപത്തി ഒന്‍പതാം മൈലില്‍ ബെന്‍ഹില്‍ സ്‌കൂളിന് സമീപം വെച്ച് ഇത് റോഡിലേക്ക് ചാടിയതായാണ് ഇവര്‍ പറഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി.

ഇതിനു ശേഷം 9 മണിയോടെ കടുവ ആദ്യം കണ്ട സ്ഥലത്തിനും ഏതാനും വാര അകലെനിന്നും റോഡ് മുറിച്ചു കടന്ന് ബെന്‍ഹില്ലിന് എതിര്‍വശത്തുള്ള റബര്‍ തോട്ടത്തിലേക്ക് പോകുന്നത് കണ്ടതായി ഇതുവഴി വന്ന ലോറിയിലുണ്ടായിരുന്നവരും പറഞ്ഞു. പായം പഞ്ചായത്തിലെ കുന്നോത്ത് മൂസാന്‍ പീടികക്കു സമീപം കടുവ ഉള്ളതായി സംശയിക്കുന്നു. കടുവാഭീഷണി കാരണം പ്രദേശവാസികള്‍ കടുത്ത അരക്ഷിതാവസ്ഥയിലാണെന്നും കൂടുസ്ഥാപിച്ചു ജനങ്ങളുടെ ആശങ്കമാറ്റണമെന്നു പായം പഞ്ചായത്ത് പ്രസി. പി.രജനി ആവശ്യപ്പെട്ടു.

ഇതിനിടെ ജനവാസ കേന്ദ്രങ്ങളില്‍ കടുവിയുടെ സാന്നിധ്യം സ്ഥീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കടുവാശല്യം പരിഹരിക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എം. എല്‍. എ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് വിഷയത്തില്‍ മന്ത്രി ഇടപെട്ടത്. ഇതിനിടെജനങ്ങളില്‍ ജാഗ്രതപാലിക്കുന്നതിനായി രണ്ടു പഞ്ചായത്തുകളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയിട്ടുണ്ട്.

English summary
forest department is trying hard to drive the tiger into the forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X