കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിനെ നടുക്കി ഒരു ദിനം നാലു അപകടമരണങ്ങള്‍, മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകള്‍

Google Oneindia Malayalam News
kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയെ നടുക്കി കൊണ്ടു ഒരു ദിവസം നാലു അപകട മരണങ്ങള്‍. കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപം ദമ്പതികളായ യുവതി, യുവാക്കള്‍ ഓടുന്ന കാറില്‍ നിന്നും തീപിടിച്ചു വെന്തുമരിച്ച മരിച്ച സംഭവത്തിനു പിന്നാലെ മണിക്കൂറുകള്‍ക്കുളളില്‍ മറ്റൊരു ദുരന്തവാര്‍ത്തകൂടി കണ്ണൂരിനെ തേടിയെത്തി. പഴയങ്ങാടി-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ പഴയങ്ങാടി പാലത്തില്‍ കാറും സ്‌കൂട്ടറും തമ്മില്‍ കൂട്ടി ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച ദുരന്തവാര്‍ത്തയാണ് നാടിനെ തേടിയെത്തിയത്. അപകടത്തില്‍ ഒരു കുട്ടി അടക്കം നാല് പേര്‍ക്ക് പരുക്കേറ്റു.

കാറില്‍ സഞ്ചരിക്കുകയായിരുന്ന പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപത്തെ കൃഷ്ണന്‍ നായര്‍ റോഡിലെ എം.പി. ഫാത്തിമ(24), സ്‌കൂട്ടറില്‍സഞ്ചരിക്കുകയായിരുന്ന ചെറുകുന്ന് കുന്നനങ്ങാട് സ്വദേശിയും കീഴറ കണ്ണപുരം നോര്‍ത്ത് എല്‍പി സ്‌കൂളിലെ അദ്ധ്യാപികയുമായ സി.പി. വീണ(47) എന്നിവരാണ് മരണമടഞ്ഞത്.

ഇടിയുടെ ആഘാതത്തില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് പുഴയിലേക്ക് മറിയാന്‍ പോകുന്ന അവസ്ഥയിലും സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലുമായിരുന്നു. കണ്ണൂര്‍ ഭാഗത്ത് നിന്ന് പഴയങ്ങാടിയിലേക്ക് വരുന്ന കെഎല്‍13എഎല്‍ 2017 നമ്പര്‍ കാറും പഴയങ്ങാടി ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് പോവുകയായിരുന്ന കെഎല്‍ 13 എ 6704 നമ്പര്‍ സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.

മധുസൂദനനാണ് മരണപ്പെട്ട വീണയുടെ ഭര്‍ത്താവ്. ഫാത്തിമയുടെ ഭര്‍ത്താവ് കുട്ടിയസ്സന്‍ സാക്കി, മകള്‍ ഒന്നര വയസ്സുകാരി ഇസ്സ, ഫാത്തിമയുടെ മാതാവ് താഹിറ എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരുടെയും മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.പഴയങ്ങാടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.

വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു,പാപ്പിനിശേരി- പിലാത്തറി കെ. എസ്. ടി.പി റോഡിലെ സ്ഥിരം അപകട മേഖലയാണ് പഴയങ്ങാടി പാലം. നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. പൊലിസും ഫയര്‍ഫോഴ്‌സുമെത്തി വാഹനങ്ങള്‍ മാറ്റിയതിനു ശേഷമാണ് ഇവിടെ ഗതാഗതം പുന:സ്ഥാപിച്ചത്.

English summary
Four accidental deaths shocked Kannur in one day, three of the dead were women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X