കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക്ഡൗൺ ലംഘിച്ച് ന്യൂമാഹി പെരിങ്ങാടി പള്ളിയിൽ പ്രാർത്ഥന: നടത്തിയ നാലു പേർ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

തലശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്പൂർണ്ണ ലോക്ക് ഡൗണും റെഡ് അലർട്ടുമുള്ള ന്യൂമാഹിയിൽ മസ്ജിദിൽ പ്രാർത്ഥന നടത്തിയവർക്കെതിരെ കേസ്സെടുത്തു. ഇവരിൽ നാല് പേരെ കണ്ണൂരിലെ കോവിഡ് കെയർ സെന്ററിലേക്ക് 14 ദിവസത്തെ നിരീക്ഷണത്തിനായി ആംബുലൻസിൽ അയച്ചു.

 കൊവിഡ്: ആദ്യം രോഗം ഭേദമാകുന്നത് ലക്ഷണങ്ങളില്ലാത്തവർക്കോ, ഇന്ത്യൻ മോഡൽ പറയുന്നതിങ്ങനെ.. കൊവിഡ്: ആദ്യം രോഗം ഭേദമാകുന്നത് ലക്ഷണങ്ങളില്ലാത്തവർക്കോ, ഇന്ത്യൻ മോഡൽ പറയുന്നതിങ്ങനെ..

ന്യൂമാഹി പെരിങ്ങാടി മമ്മി മുക്കിലെ മമ്മി മുക്ക് ജുമാ മസ്ജിദിലാണ് ചൊവ്വാഴ്ച രാവിലെ അഞ്ചോടെ നിസ്കാരം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രഹസ്യമായി ഇവിടെ പ്രാർഥന നടക്കുന്നതായി വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ന്യൂമാഹി പോലീസ് നടത്തിയ പരിശോധനയിലാണ് എട്ട് പേർ പ്രാർഥിക്കുന്നതായി കണ്ടെത്തിയത്. ഇവരിൽ നാല് പേർ ഓടി രക്ഷപ്പെട്ടു. പൊന്ന്യം വെസ്റ്റിലെ നാമത്ത് മുക്കിൽ റഹ്മത്ത് മൻസിലിലെ ഷമ്മാസ് (23), പെരിങ്ങാടി ഷംനാസിൽ നൗഷാദ് (30), പെരിങ്ങാടി പുത്തൻപുരയിൽ പി. ഉമ്മർ (60), പെരിങ്ങാടി റഹ്മത്ത് ഹൗസിൽ ഇ പി സക്കറിയ (62) എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് ലോക്ക് ഡൗൺ നിയമ ലംഘനത്തിനെതിരെ കേസ്സെടുത്തത്. ഇതിനെ തുടർന്ന് 108 ആമ്പുലൻസിൽ നാല് പേരെയും കണ്ണൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു.

lockdown4-1587

ന്യൂമാഹി സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ, സബ് ഇൻസ്പെക്ടർ ജെ എസ് രതീഷ്, സിപിഒമാരായ നിഷിൻ, സുഗേഷ്, സിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്. ദിവസങ്ങൾക്കു മുൻപ് കടാച്ചിറയ്ക്കടുത്തുള്ള. മമ്മാക്കുന്ന് പള്ളിയിലും നിയമം ലംഘിച്ച് പ്രാർത്ഥന നടത്തിയ നാലു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതിനിടെയാണ് ന്യൂ മാഹിയിൽ വീണ്ടും വിശ്വാസികൾ ആരാധനാലയങ്ങളിൽ തടിച്ചുകൂടിയത് ഇതിനിടെ കണ്ണൂരിൽ റോഡിലിറങ്ങുന്നവരെ അറസ്റ്റു ചെയ്യുമെന്ന് ഐജി അശോക് യാദവ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനാണ് പൊലിസിന്റെ തീരുമാനം. ഇതുപ്രകാരം റോഡിൽ ഇറക്കുന്ന വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. എന്നാൽ ജില്ല ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും ഐ ജി വ്യക്തമാക്കി.

കണ്ണൂർ ജില്ലയിൽ കൊറണ വൈറസ് കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നു. കണ്ണൂര്‍ ജില്ലയിയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ പോലീസ് രംഗത്തെത്തിയത്. നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവിന്റെ കണ്ണൂരില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതുപ്രകാരം അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്‍റ്ഐന്‍ ചെയ്യാനും കടകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും തീരുമാനിച്ചു.

ഇതിനായി ജില്ലയില്‍ മൂന്ന് എസ് പി മാർക്ക് ചുമതല നൽകി. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര കണ്ണൂർ ഐജി നവനീത് ശർമ, തളിപറമ്പ സബ് ഡിവിഷൻ ഓഫീസർ അരവിന്ദ് സുകുമാർ എന്നിവർക്ക് യഥാക്രമം ഇരിട്ടി സബ് ഡിവിഷൻ ,തലശേരി സബ് ഡിവിഷൻഎന്നിങ്ങനെ ചുമതല കൊടുത്ത് കടുത്ത നിയന്ത്രണങ്ങൾക്കാണ് പോലീസ് ഒരുങ്ങുന്നത്. ഇതിനിടെ രോഗവ്യാപനം തടയുന്നതിനായി പിണറായി പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ റോഡുകളും പോലീസ് ബാരിക്കേഡ് വെച്ച് അടച്ചിടുകയും ചെയ്തിരുന്നു. മമ്പറം, പിണറായി, കാപ്പുമ്മൽ, പൂള ബസാർ, ഓലായിക്കര, ഓടക്കടവ്, മക്രേരി ,പാറപ്പുറം മൂന്നു പെരിയ എന്നീ റോഡുകളാണ് അടച്ചിട്ടത്.

ഇതിനിടെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച്ച മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ കണ്ണൂർ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതു പ്രകാരം എല്ലാ പോലീസ് സ്റ്റേഷൻ അതിർത്തികളും അടയ്ക്കും. അനാവശ്യമായി വാഹനങ്ങളിലോ കാൽനട യാത്രയായോ റോഡിൽ കാണുന്ന വരെ കണ്ണൂരിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റും. ആവശ്യ സാധനങ്ങൾ ഓൺലൈനായി എത്തിക്കാനുള്ള സംവിധാനങ്ങൾ വ്യാപാര സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്. മരുന്നുകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടണം. ദേശീയ പാതയിൽ അത്യാവശ്യ സർവീസുകൾ മാത്രമേ പാടുള്ളുവെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചിട്ടുണ്ട്.

English summary
Four aressted over lockdown violation in kannur, sent them to qurantine centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X