• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുഞ്ഞാമിന വധത്തില്‍ നേരറിയാന്‍ സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍: ഇരിക്കൂറില്‍ പ്രതിഷേധം

ഇരിക്കൂര്‍: കുഞ്ഞാമിന വധത്തില്‍ നേരറിയാന്‍ സി.ബി. ഐ വേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇരിക്കൂറില്‍ അഞ്ച് വര്‍ഷം മുന്‍പ് ദാരുണമായി കൊലചെയ്യപ്പെട്ട കുഞ്ഞാമിന വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രദേശവാസികളില്‍ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇരിക്കൂര്‍ എം. എല്‍. എ അഡ്വ.സജീവ് ജോസഫ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

കുഞ്ഞാമിന വധവുമായി ബന്ധപ്പെട്ട് കേസന്വേഷണം എവിടെ വരെയെത്തിയെന്ന ചോദ്യത്തിന് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടുവെന്നും കൃത്യത്തിന് മുമ്പ് പ്രതികളെന്ന് സംശയിക്കുന്നവര്‍ താമസിച്ച ലോഡ്ജില്‍ നിന്നും ലഭിച്ചു സിസിടിവി ദൃശ്യങ്ങള്‍ കൊലപാതകത്തിന് ശേഷം ബന്ധുക്കളും നാട്ടുകാരും നല്‍കിയ വിവരണത്തിന്റെയടിസ്ഥാനത്തില്‍ ഇവര്‍ തന്നെയാണ് പ്രതികളെന്നും ആന്ധ്രപ്രദേശിലെ ഓഗോള്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കെട്ടിയിട്ട് കവര്‍ച്ച നടന്ന സ്ഥലത്തു നിന്നും ലഭിച്ച വിരലടയാളവും ഇരിക്കൂറില്‍ നിന്ന് ലഭിച്ച വിരലടയാളവും ഒന്ന് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പ്രതികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തതാണ് പിടികൂടാന്‍ കാലതാമസമെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.


കേസ്അന്വേഷണം സിബിഐ പോലുള്ള ഉന്നത ഏജന്‍സികളെ ഏല്‍പിക്കണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യത്തിന്‍മേല്‍ നടപടി സ്വീകരിക്കുമോയെന്ന എം എല്‍ എ യുടെ ചോദ്യത്തിന് അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുവെന്നും നിലവില്‍ ഇക്കാര്യം സര്‍ക്കാറിന്റെ പരിഗണനയില്ലെന്നുമാണ് മുഖ്യമന്ത്രി മറുപടിപറഞ്ഞത്. എന്നാല്‍ ഇതു സംബന്ധിച്ചു അന്വേഷണ ഏജന്‍സികള്‍ മാറിവന്നിട്ടും കേസില്‍ യാതൊരുപുരോഗതിയുമുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ക്രൈം ബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തിട്ടും ഇതരസംസ്ഥാനത്തേക്ക് കടന്ന പ്രതികളെ കുറിച്ചു യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു ബന്ധുക്കളും ചൂണ്ടിക്കാട്ടുന്നു. വാടകക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ ഇതരസംസ്ഥാനക്കാരായ സംഘമാണ് കുഞ്ഞാമിനെയെ കസേരയില്‍ കെട്ടിയിട്ടതിനു ശേഷം വധി്ച്ച് ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസിറക്കിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ

ഇരിക്കൂര്‍ സിദ്ദീഖ് നഗറിലെ മെരടന്‍ കുഞ്ഞാമിനയെന്ന വയോധിക അതിദാരുണമായി കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും പോലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതിനാല്‍ കേസ് സി ബി ഐ ക്ക് കൈമാറണമെന്നും അഡ്വ.സജീവ് ജോസഫ് എംഎല്‍എ സര്‍ക്കാരിനോടവാശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ അനുകൂല തീരുമാനമുണ്ടാകും വരെ സഭയ്ക്കകത്തും പുറത്തും പോരാടുമെന്നും മുന്നറിയിപ്പുനല്‍കി.നേരത്തെ കുഞ്ഞാമിന വധക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വീടുകളില്‍ നില്‍പ്പു സമരവും പ്രതിഷേധസമരവുംനടത്തിയിരുന്നു.

English summary
Govt refuses to Handover probe Kunjamina murder case to cbi: Protest in Irikkur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X