• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവനും നാടിനും ഭീഷണി; ചിരുകണ്ടാപുരം കുന്നിലെ കരിങ്കല്‍ ക്വാറിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു

Google Oneindia Malayalam News

ഇരിട്ടി: കുയിലൂര്‍ താഴ്വാരം പഴയ വില്ലേജോഫീസ് നിവാസികളുടെ ജീവിതത്തിന് ഭീഷണിയായി ചിരുകണ്ടാപുരം കുന്നില്‍ പ്രവര്‍ത്തനമാരംഭിച്ച കരിങ്കല്‍ ക്വാറിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. താഴ്വാരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമാരംഭിച്ചത്. ക്വാറിക്ക് അനുമതി നേടിയെടുത്തതിലും ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ അവസാന കാലത്താണ് ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഖനനം ചിരുകണ്ടാപുരം കുന്നിലെ പ്രകൃതിദത്ത വെള്ളച്ചാട്ടവും നീരുറവയും ഇല്ലാതാക്കുന്ന വിധം മേഖലയില്‍ വന്‍ പരസ്ഥിതിക ആഘാതം സൃഷ്ടിക്കുകയാണ്. പ്രദേശത്ത് വര്‍ഷങ്ങളായി താമസിക്കുന്ന നാല് ആദിവാസി കുടുംബങ്ങള്‍ തോട്ടില്‍ നിന്ന് നേരിട്ടും കടുത്ത വേനലില്‍ നിരുറവയുടെ പ്രഭവ കേന്ദ്രത്തില്‍ നിന്നും ചെറു പൈപ്പ് വഴിയും കുടിവെള്ളമെടുക്കുന്ന പ്രദേശത്താണ് ഖനനം നടക്കുന്നത്.

നിരവധി പ്രദേശവാസികള്‍ തങ്ങളുടെ ദുരിതം അറിയിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് എത്തിയ മാധ്യമ പ്രവര്‍ത്തകരെ ക്വാറി ഉടമകളുടെ ഒരു സംഘം ആളുകള്‍ തടയുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇരിക്കൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയെങ്കിലും ക്യമാറയും മൊബൈല്‍ ഫോണുമായി മാധ്യമപ്രവര്‍ത്തകരെ കടത്തിവിടില്ലെന്ന വാശിയില്‍ ഉടമകളും ക്വാറിയുടെ സംരക്ഷകരെന്ന പേരില്‍ ചിലരും ഗെയിറ്റിന് സമീപം നിലയുറപ്പിച്ചു. ഏറെ വാക്കേറ്റത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ ക്വാറി മേഖലയിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ മടങ്ങിപോവുകയായിരുന്നു.

'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം

വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ചെറിയ ഖനനം തുടങ്ങിയപ്പോള്‍ തന്നെ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ക്വാറിക്കാണ് കൊവിഡിന്റെ മറവില്‍ അനുമതി നേടിയിരിക്കുന്നത്. ക്വാറി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മാത്രമാണ് പ്രദേശ വാസികള്‍ പോലും അറിയുന്നത്. നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന പ്രദേശമായിരുന്നു ഇവിടം. വാഹന സൗകര്യമുള്ള റോഡില്ലാഞ്ഞതിനാല്‍ പലകുടുംബങ്ങളും കുന്നിന്‍ താഴ്വാരത്തേക്ക് താമസം മാറ്റിയതോടെ അവരുടെ സ്ഥലവും വാങ്ങിയെടുത്താണ് ക്വാറിക്ക് വീണ്ടും അനുമതി നേടിയെടുത്തത്.

മെസിയുടെ കരാര്‍ തുക എത്ര? ജീവനക്കാരെ പിരിച്ചുവിട്ടത് മെസിക്ക് പണം കൊടുക്കാനോ? വെളിപ്പെടുത്തി ബൈജു രവീന്ദ്രന്‍മെസിയുടെ കരാര്‍ തുക എത്ര? ജീവനക്കാരെ പിരിച്ചുവിട്ടത് മെസിക്ക് പണം കൊടുക്കാനോ? വെളിപ്പെടുത്തി ബൈജു രവീന്ദ്രന്‍

ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയില്‍ നിന്നും ഒന്നര കിലോമീറ്ററോളം ദൂരമാണ് ക്വാറിയിലേക്കുള്ളത്. ഇതില്‍ ഒരു കിലോമീറ്റര്‍ റോഡ് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തതാണെങ്കിലും ഇതിലൊരു ഭാഗം ക്വാറി ഉടമകള്‍ നിയന്ത്രണത്തിലാക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇരുവശങ്ങിലും കഴിയുന്ന നിരവധി കുടുംബങ്ങളുടെ യാത്രാ ക്ലേശം പരിഗണിച്ച് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കോണ്‍ക്രീറ്റും ചെയ്തു.

കടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാംകടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാം

റോഡിന് നാലുമീറ്റര്‍ വീതി വേണമെങ്കിലും തീര്‍ത്തും ഗ്രാമീണ റോഡ് എന്ന പരിഗണനയില്‍ മൂന്നര മീറ്റര്‍ പോലും ഇല്ലാത്ത ഭാഗങ്ങള്‍പോലും ഗതാഗത യോഗ്യമാക്കുകയായിരുന്നു. ഈ റോഡിലൂടെയാണ് ക്വാറിയിലേക്ക് വലിയ ടിപ്പര്‍ ലോറികള്‍ കടന്നു പോകുന്നത്. ലോറി കടന്നു പോകുമ്പോള്‍ റോഡിന് ഇരു വശങ്ങളിലും ഒരടി സ്ഥലം പോലും കാല്‍ നടയാത്രക്കാര്‍ക്ക് തെറ്റി നില്ക്കാന്‍ ഉണ്ടാവില്ല.

സ്‌കൂള്‍ കുട്ടികളും പ്രായമായവും ഏത് സമയവും അപകടത്തില്‍പ്പെടാവുന്ന അവസ്ഥയാണ്. ഖനനം തുടങ്ങിയത് മുതല്‍ പ്രദേശത്തെ തോടും കലങ്ങി ഒഴുകാന്‍ തുടങ്ങി. നിരവധിപേര്‍ ഉപയോഗിക്കുന്ന തോടാണ് ഈ വിധം നശിക്കുന്നത്. ഖനന മേഖലയില്‍ നിന്നും സ്ഫോടക വസ്തുക്കളുടെ വിഷാംശങ്ങളും കരിങ്കല്‍ പൊടിയും കലര്‍ന്ന വെള്ളം വീടുകളിലെ കിണറുകളിലേക്ക് അരിച്ചിറങ്ങാനും തുടങ്ങും. പൊടിശല്യവും മേഖലയിലാകെ രൂക്ഷമാണ്. ഇത് ശ്വാസകോശ രോഗങ്ങള്‍ക്കടക്കം കാരണമാകുമെന്നും പ്രദേശവാസികള്‍ ഭയപ്പെടുകയാണ്.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ക്വാറിക്ക് അനുമതി നല്‍കിയതെന്ന് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ പറഞ്ഞു. ജനവാസ മേഖലയായതിനാലും പ്രദേശത്തുകൂടി ഒഴുകുന്ന തോടിന് കുറുകെ പഞ്ചായത്തിന്റെ അനുമതിയില്ലാതെ പൈപ്പ് ഇട്ടതിനാലും ക്വാറിയുടെപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരിക്കുകയാണ്. പഞ്ചായത്തിന്റെ വിശദീകരണം പോലും ചോദിക്കാതെയാണ് കോടതിയില്‍ നിന്നും ഇടപെടല്‍ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഭരണസമിതിയില്‍ ക്വാറിയുടെ അനുമതി സംബന്ധിച്ച വിഷയം വന്നപ്പോള്‍ എതിര്‍ക്കുകയും അനുമതി നല്‍കില്ലെന്ന് യോഗത്തില്‍ ഉറപ്പും ഉണ്ടായിരുന്നതായി മുന്‍ വാര്‍ഡ് അംഗം പ്രസന്ന പറഞ്ഞു. ഇപ്പോള്‍ പുറത്തു വന്ന രേഖയില്‍ താന്‍ ഉള്‍പ്പെട്ട യോഗത്തില്‍ ക്വാറിക്ക് അനുമതി നല്‍കിയതായി കാണുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ഒരനുമതി തന്റെ അറിവോടെ ഉണ്ടായിട്ടില്ലെന്നാണ് മുന്‍ഗ്രാമപഞ്ചായത്ത് അംഗം പറയുന്നത്.

നടപടിക്രമങ്ങള്‍ പാലിക്കാതെ ഇപ്പോള്‍ ക്വാറിക്ക് സ്റ്റോപ്പ് മൊമ്മേ നല്‍കിയതിലും ദുരൂഹത തുടരുകയാണ്. ക്വാറി ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസുപോലും നല്‍കാതെയാണ് സ്റ്റോപ്പ് മൊമ്മോ നല്‍കിയത്. ഇതാണ് ക്വാറി ഉടമകള്‍ക്ക് എളുപ്പത്തില്‍ കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് നേടാന്‍ ഇടയാക്കിയതെന്ന ആരോപണവും ശക്തമാവുകയാണ്.

പരിസ്ഥിതിയെ തന്നെ മാറ്റി മറിക്കുന്ന നിലയിലുള്ള വലിയ ഖനനമാണ് ഇവിടെ നടക്കുന്നത്. കുന്നില്‍ നിന്നും വരുന്ന നീരുറവയാണ് പ്രദേശത്തെ കിണറുകളെ ജനസമൃദ്ധമാക്കുന്നത്. നീരുറവ ഇല്ലാതാക്കിക്കൊണ്ട് നടക്കുന്ന ഖനനം പ്രദേശവാസികളുടെ കുടിവെള്ളം പോലും മുട്ടിക്കും. മേഖലയിലെ ആദിവാസി കുടുംബങ്ങള്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളമാണ് മലിനമാക്കുന്നത്.

ഇതേ കുന്നിന്റെ ഒരു ഭാഗത്ത് നടക്കുന്ന ചെങ്കല്‍ ഖനനവും മറുഭാഗത്തെ കരിങ്കല്‍ ഖനനവും മൂലം മേഖലയാതെ ഇടിഞ്ഞ് ഇല്ലാതാകുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. ഇത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകും. ഇങ്ങനെ സംഭവിച്ചാല്‍ മേഖലയിലെ നൂറിലേറെ കുടുംബങ്ങളെങ്കിലും ഇല്ലാതാകും. ഇതാണ് ഞങ്ങളുടെ ആശങ്കയെന്ന് പ്രദേശവാസികള്‍ പറയുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് താഴ്വാരം സംരക്ഷണ സമിതി രൂപീകരിച്ച് ക്വാറിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

English summary
he protest against the Chirukandapuram hill granite quarry is getting stronger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X