Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കനത്ത മഴയില്‍ 3 പേരെ കാണാതായി; ഉരുള്‍പ്പൊട്ടലുണ്ടായത് നാലിടത്ത്, വീട് ഒഴുകി പോയി

കണ്ണൂര്‍: വടക്കന്‍ കേരളത്തിലും മഴ അതിശക്തമാകുന്നു. കണ്ണൂര്‍ ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മലവെള്ളപാച്ചിലില്‍ 3 പേരെ കാണാതായി. ഇതിലൊരാളുടെ വീട് പൂര്‍ണമായും ഒഴുകിയ പോയിരിക്കുകയാണ്. അതേസമയം പേരാവൂരില്‍ കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട് ചെങ്ങന്നൂര്‍ സ്വദേശി നദീറയുടെ മകള്‍ നുമ തസ്ലീമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴയിലും മലവെള്ളപാച്ചിലിലുമായി രണ്ട് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രിയുണ്ടായ മലവെള്ളപാച്ചിലിലാണ് കുട്ടിയെ കാണാതായത്. മൃതദേഹം ഇന്ന് രാവിലെയാണ് കിട്ടിയത്.

എന്തൊരു മൊഞ്ചാണ്; മംമ്ത മോഹന്‍ദാസിന്റെ പപ്പി ലുക്ക് സൂപ്പര്‍ ഹിറ്റ്, ഏറ്റെടുത്ത് വൈറലാക്കി ആരാധകര്‍

1

രണ്ടര വയസ്സുകാരിയുടെ മരണം ദാരുണമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് പേരാവൂരില്‍ മലവെള്ള പാച്ചിലുണ്ടായത്. കുട്ടി അമ്മയുടെ കൈയ്യില്‍ പിടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ തെന്നി വീണ് വെള്ളത്തില്‍ ഒഴുകി പോകുകയായിരുന്നു. അതേസമയം കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിന് അടക്കം സൈന്യത്തിന്റെ സഹായം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്. കണ്ണൂര്‍ കാഞ്ഞിരപ്പുഴയില്‍ വെള്ളം കയറി ഒരു സര്‍വീസ് സെന്ററിലെ വാഹനങ്ങള്‍ ഒഴുകി പോയി. വീടുകള്‍ പലതും മുങ്ങി.

Recommended Video

cmsvideo
    ആതിരപ്പിള്ളിയിൽ ഒഴുക്കിൽപെട്ട് കാട്ടാന. ഭീകര ദൃശ്യങ്ങൾ
    2

    റോഡ് ഗതാഗങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. കണ്ണൂരിലെ മലയോരത്ത് നാലിടങ്ങളിലാണ് ഇന്നലെ രാത്രി ഉരുള്‍പ്പൊട്ടലുണ്ടായത്. തിരച്ചിലിന് ദേശീയ ദുരന്തനിവാരണ സേനയുടെയും സൈന്യത്തിന്റെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളും ഒഴുകിപോയിട്ടുണ്ട്. അന്‍പതിലേറെ കടകളില്‍ വെള്ളം കയറി. അതേസമയം നിലവില്‍ മലയോര മേഖലയില്‍ മഴ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഗതാഗതമൊന്നും പലയിടത്തും പുനസ്ഥാപിക്കാനായില്ല. കണ്ണൂര്‍ നെടുമ്പോയില്‍ ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗതം ഇപ്പോഴും പുനസ്ഥാപിക്കാനായില്ല.

    3

    അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 55 കിമീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ 24ാം മൈല്‍, പൂളക്കുറ്റി തുടിയാട്, കൊളക്കാട് കുരിശുമല, കാടന്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഉരുള്‍പ്പൊട്ടലില്‍ ഇരുപത്തിലാനാലാം മൈല്‍ സ്വദേശി ഈറ്റപ്പുറത്ത് ഐസക്കിന്റെ വീട് ഭാഗികമായി തകര്‍ന്നു. നേരത്തെ തന്നെ വീട്ടുകാര്‍ ഇവിടെ നിന്ന് മാറിയത് കൊണ്ട് ദുരന്തമൊഴിവായി.

    4

    ഇടുക്കി ആനച്ചാലില്‍ മണ്ണിടിച്ചിലുണ്ടായി. പരിക്കേറ്റ വീട്ടമ്മയുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഇടുക്കി ലോ റേഞ്ചിലും മഴ കുറഞ്ഞിട്ടുണ്ട്. മിക്കയിടത്തും അര്‍ധരാത്രി നിന്ന മഴ പിന്നെ തുടങ്ങിയിട്ടില്ല. ലോ റേഞ്ചില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒന്നും ഇതുവരെ തുറന്നിട്ടില്ല. അതേസമയം ഇടുക്കിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കോട്ടയത്തും മഴ ഇടവിട്ട് പെയ്യുന്നുണ്ട്. പാലാ ടൗണില്‍ വെള്ളം കയറി. പാലായില്‍ റോഡുകളില്‍ വെള്ളം കയറുകയാണ്. കോട്ടയത്ത് മലയോര മേഖലയില്‍ അതിശക്തമായ മഴയാണ് പെയ്തത്. തീക്കോയിയില്‍ രാത്രി ഉരുള്‍പ്പൊട്ടി.

    5

    കോട്ടയത്ത് പുഴകളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്. കൂട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനെ കണ്ടെത്താന്‍ ആയിട്ടില്ല. കൂട്ടിക്കത്തല്‍ ചപ്പാത്തില്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. അതിനിടെ വൈക്കത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ സ്ഥിതി വിലയിരുത്തല്‍ മന്ത്രി വാസവന്റെ നേതൃത്വത്തില്‍ യോഗം ചേരും. 13 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ കോട്ടയം ജില്ലയിലുള്ളത്. തൃശൂരില്‍ കനത്ത മഴ തുടരുകയാണ്. ഇന്നലെ രാത്രിയോടെയാണ് മഴ ശക്തമായത്. അതേസമയം എറണാകുളത്ത് മഴ കുറഞ്ഞു. നിലവില്‍ നഗരത്തില്‍ എവിടെയും വെള്ളക്കെട്ടില്ല. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+