Get Updates
Get notified of breaking news, exclusive insights, and must-see stories!

കവികളുടെ ഹൃദയമുള്ള ഭരണാധികാരികളാണ് നാടിന് ആവശ്യം: അബ്ദുല്‍ സമദ് സമദാനി

കണ്ണൂര്‍: കണ്ണൂര്‍ ദസറയ്ക്കു ഉജ്ജ്വല സമാപനം.കവികളുടെ ഹൃദയമുള്ള ഭരണാധികാരികളാണ് നാടിന് ആവശ്യമെന്ന് ഡോ. എം പി അബ്ദുല്‍ സമദ് സമദാനി എം പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ ദസറയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് കവി ഹൃദയങ്ങളിലും അത് തകരുന്നത് രാഷ്ട്രീയക്കാരുടെ കൈകളിലുമാണ് എന്ന് പറയാറുണ്ട്. അപരന്റെ ഇഷ്ടം എന്റെ ഇഷ്ടമാകുന്നിടത്ത് യുദ്ധമുണ്ടാകില്ല.

ലോകം മുഴുവന്‍ അമ്മമാരുടെയും കുട്ടികളുടെയും കൂട്ടവിലാപമാണ്. സമാധാനമില്ലാത്തിടത്ത് ഒരു പക്ഷി പോലും കൂട് കൂട്ടില്ല. 'എല്ലാം മറന്ന് മനുഷ്യത്വം മാത്രം ഓര്‍ക്കുക' എന്ന ഐന്‍സ്റ്റയിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യര്‍ക്ക് കൂടിയിരിക്കാന്‍ ഉള്ളതാണ്. കേരളത്തിന് മുഴുവന്‍ മാതൃകയായ നടപടിയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒരുക്കിയ കണ്ണൂര്‍ ദസറ വര്‍ണാഭമായ പരിപാടികളോടെയാണ് സമാപിച്ചത്. കഴിഞ്ഞ ഒന്‍പതു ദിവസങ്ങളിലായി നിറങ്ങളുടെയും കലകളുടെയും സംഗീതത്തിന്റെയും വിസ്മയക്കാഴ്ച ഒരുക്കിക്കൊണ്ട് കണ്ണൂരിലെ ജനങ്ങളെ ആവേശം കൊള്ളിച്ച ആഘോഷരാവുകള്‍ക്ക് സമാപനം കുറിച്ചത്.

samadani

നിരവധി സാംസ്‌കാരിക നായകന്മാരുടെയും പ്രശസ്ത കലാകാരന്മാരുടെയും സാന്നിധ്യവും അവതരണവും കൊണ്ട് ധന്യമായി തീര്‍ന്ന ദസറ വേദിയില്‍ സമാപന സമ്മേളനം മേയര്‍ അഡ്വക്കേറ്റ് ടി ഒ മോഹനന്റെ അധ്യക്ഷതയില്‍ ഡോക്ടര്‍ എം പി അബ്ദുള്‍ സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, പ്രശസ്ത പിന്നണിഗായിക സയനോര ഫിലിപ്പ്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഐഎഎസ്, സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐപിഎസ് എന്നിവര്‍ മുഖ്യാതിഥികളായി.

ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍ കൈരളി ടി എം ഡി റീജണല്‍ മാനേജര്‍ റാഷിഫ്, കാനറ ബാങ്ക് സീനിയര്‍ മാനേജര്‍ ജിനോജ് പി, ദസറ ജോയിന്റ് ജനറല്‍ കണ്‍വീനര്‍ വി സി നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വക്കറ്റ് പി ഇന്ദിര, സയ്യിദ് സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, ദിനകരന്‍ കൊമ്പിലാത്ത്, ദസറ കോഡിനേറ്റര്‍ കെ സി രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ശേഷം വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ഉപഹാര സമര്‍പ്പണവും സമ്മാനദാനവും നടത്തി. തുടര്‍ന്ന് ധ്വനി അജിത്ത് അവതരിപ്പിച്ച ഭരതനാട്യം, കാപ്പാട് നടനം ഗ്രൂപ്പ് അവതരിപ്പിച്ച നൃത്ത സമന്വയം, ധ്വനിരാജ്, ദ്യുതി രാജ് എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യം എന്നിവയ്ക്ക് ശേഷം പ്രശസ്ത പിന്നണിഗായകന്‍ അജയ് ഗോപാല്‍ നയിച്ച ഗാനമേളയും അരങ്ങേറി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+