Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറിയിലെ ക്രമക്കേട്; മുന്‍ ജീവനക്കാരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കണ്ണൂര്‍: കണ്ണൂരിലെ കൃഷ്ണാ ജ്വല്ലറിയില്‍ നിന്നും ഏഴര കോടി തട്ടിയെടുത്ത കേസിലെ പ്രതി ചിറക്കലിലെ കെ.സിന്ധുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തുടര്‍ച്ചയായി മൂന്ന് ദിവസമാണ് സ്ഥാപനത്തിലെ മുന്‍ ചീഫ് അക്കൗണ്ടന്റായ സിന്ധുവിനെ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ പിഎ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. കേസിലെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ 19 ന് ഹൈകോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലിസ് അറിയിച്ചു.

ഇതിന് ശേഷമാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടര്‍ നടപടിയുണ്ടാവുക. കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ഇവരെ ചോദ്യം ചെയ്തത്. ഹൈക്കോടതിയില്‍ സിന്ധു നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കവെയാണ് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

sindhu

എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. താന്‍ കൃഷ്ണാ ജ്വല്ലറിയിലെ പണം തട്ടിയെടുത്തിട്ടില്ലെന്ന് സിന്ധു ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചതായാണ് വിവരം. കൃഷ്ണാ ജ്വല്ലറിയില്‍ ചീഫ് അക്കൗണ്ടന്റായ കെ.സിന്ധു വിവിധഘട്ടങ്ങളിലായി ഏഴര കോടി രൂപ തട്ടിയെടുത്തുവെന്നാണ് മാനേജിങ് ഡയറക്ടര്‍ സി.വി രവീന്ദ്രനാഥ് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്ന സാഹചര്യത്തില്‍ ഇവര്‍ കണ്ണൂരില്‍ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ അബുദാബിയിലേക്ക് കടക്കുകയായിരുന്നു. അവിടെ നിന്നാണ് ആദ്യം തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ജാമ്യ ഹരജി അവിടെ നിന്നും തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈകോടതിയെ സമീപിച്ചത്.

എന്നാല്‍ താന്‍ വിദേശത്തു പോയിട്ടില്ലെന്നും പൊലീസ് അറസ്റ്റിനെ ഭയന്ന് നാട്ടില്‍ നിന്നും മാറി നിന്നതാണെന്നുമാണ് സിന്ധു പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇവര്‍ അബുദാബിയില ബന്ധുവിനോടൊപ്പമായിരുന്നുവെന്നും നേപ്പാള്‍ വഴിയാണ് തിരിച്ചു വന്നതെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പിടിക്കപ്പെടാതിരിക്കാനാണ് നേപ്പാള്‍ വഴി നാട്ടിലേക്ക് മടങ്ങിയതെന്നാണ് പൊലിസിന്റെ നിഗമനം.

കൃഷ്ണ ജ്വല്ലറിയില്‍ നിന്നും ജിഎസ്ടി അടക്കാനുള്ള സംഖ്യയില്‍ നിന്നു മാത്രം ഇവര്‍ മൂന്നു കോടി രൂപ തട്ടിയെടുത്തതായി ഓഡിറ്റ് നടത്തിയ പ്രശാന്ത് ആന്‍ഡ് അസോസിയേറ്റ്ഡ് എന്ന സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനം കണ്ടെത്തിയിരുന്നു. ഇതിനു ശേഷം സ്വന്തം പേരില്‍ മൂന്ന് കിലോ സ്വര്‍ണവും വാങ്ങി. ഇതിനുള്ള ബില്‍ തുകയും അടച്ചിരുന്നില്ല. ഇവരുടെ ഭര്‍ത്താവ് ബാബു, അമ്മ എന്നിവരുട അക്കൗണ്ടിലേക്ക് ജ്വല്ലറി അക്കൗണ്ടില്‍ നിന്നും പണം അനധികൃതമായി മാറ്റിയതായും കണ്ടെത്തിയിരുന്നു ഇതിനെ തുടര്‍ന്നാണ് മാനേജിങ്ങ് ഡയറക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+