• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും!!

  • By Desk

പയ്യന്നൂർ: കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എംസി കമറുദ്ദീന്‍ എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. എംഎല്‍എ ഉള്‍പ്പെടെ കേസില്‍ പ്രതികളായവരെ ഈ മാസം ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുക.

വേളിയൊരുങ്ങി, മിനിയേച്ചര്‍ തീവണ്ടിയും അര്‍ബന്‍ & ഇക്കോ പാര്‍ക്കും നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന കമറുദ്ദീന്റെ ആവശ്യത്തിനെതിരെ ഇ.ഡി ഹൈക്കോടതിയില്‍ തടസഹര്‍ജിയും സമര്‍പ്പിക്കും. അതേസമയം, ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് 98 കേസുകളാണ് ഇതുവരെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 100 കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായും കണക്കാക്കുന്നുണ്ട്. വ്യാപകമായി കള്ളപ്പണമൊഴുകിയെന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടിലൂടെ പണം വെളുപ്പിച്ചെന്നുമാണ് ഇ.ഡിയുടെ നിഗമനം.

കമറുദ്ദീന്റെയും കേസില്‍ പ്രതികളായ മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും നിക്ഷേപം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഇ.ഡി ശേഖരിച്ച് തുടങ്ങി. ഈ മാസം 20ന് മുന്‍പായി തട്ടിപ്പിനിരയായവരുടെ മൊഴിയെടുക്കല്‍ തുടങ്ങും. പിന്നാലെ കമറുദ്ദീന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ചോദ്യം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളും ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരും. ഇതിനിടെയാണ് പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം തുടങ്ങിയെന്നും കമറുദ്ദീനെ ഒഴിവാക്കിയാല്‍ നടപടികള്‍ മുന്നോട്ടു നീക്കാനാകില്ലെന്നും അറിയിച്ചാകും ഇ.ഡി തടസ ഹര്‍ജി നല്‍കുക. മൊഴിയെടുക്കലിനും ചോദ്യം ചെയ്യലിനുമായി 53 മൂന്നുപേരുടെ പട്ടികയാണ് ഇ.ഡി തയാറാക്കിയിട്ടുള്ളത്. പരാതിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഈ പട്ടികയില്‍ വ്യത്യാസമുണ്ടാകും. കെ.എം.ഷാജി എം.എല്‍.എക്കെതിരെയുള്ള കോഴക്കേസ് അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥരാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പും പരിശോധിക്കുന്നത്.

ഇതിനിടെ അഴിമതി ആരോപണങ്ങളിൽ മുങ്ങി കുളിച്ചു നിൽക്കുന്ന യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ് ലിം ലീഗിലെ മൂന്ന് എം എൽ എ മാരെ ഒരേ സമയം കുരുക്കിലാക്കാനുള്ള നീക്കങ്ങൾ സർക്കാർ തുടങ്ങി. ഇവരുടെ അറസ്റ്റോടെ കേരളത്തിലെ മാധ്യമങ്ങൾ ഇപ്പോൾ സജീവമായി ചർച്ച ചെയ്യുന്ന സ്വർണ കള്ളകടത്തു കേസും ശിവശങ്കരനും സ്വപ്നയുംബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് കേസുമെല്ലാം ലൈംലൈറ്റിൽ നിന്നും ഒഴിവാക്കുമെന്നാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയുംകണക്കുകൂട്ടൽ.

പാലാരിവട്ടം പാലം ക്രമക്കേടിൽ വിജിലൻസ് അന്വേഷണം നേരിടുന്ന മട്ടാഞ്ചേരി എം.എൽ.എ ഇബ്രാഹിം കുഞ്ഞ്, അഴീക്കോട് സ്കൂൾ കോഴ കേസിൽ പ്രതിയായ കെ.എം.ഷാജി.എം.എൽ.എ, ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പു കേസുകളിൽ ആരോപണ വിധേയനായ മഞ്ചേശ്വരം എം.എൽ എ എം.സി കമറുദ്ദീൻ എന്നിവരെ അറസ്റ്റു ചെയ്യാനാണ് അണിയറ നീക്കം നടക്കുന്നത്.ഇതിൽ ആദ്യ അറസ്റ്റ് മഞ്ചേശ്വരം എം.എൻ.എയ്‌ക്കെതിരെയാവാനാണ് സാധ്യത. പിന്നിട് വി.കെ.ഇബ്രാഹിം കുഞ്ഞും കെ.എം ഷാജിയും അറസ്റ്റിലാവാനാണ് സാധ്യത.ഇതോടെ യു.ഡി.എഫും മുസ്ലിം ലീഗും വിഷവാത്തത്തിലാകുമെന്നാണ് സി പി എമ്മിന്റെയും പ്രതിക്ഷ. മൂന്നു പേർക്കെതിരെയും തെളിവുകൾ അതിശക്തമാണെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

English summary
Jwellery deposit fraud: ED will interrogates MC Kamarudhin MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X