നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ചായക്കടയിലേക്ക് പാഞ്ഞു കയറി രണ്ട് പേര്‍ മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്
കണ്ണൂര്‍: കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പാഞ്ഞു കയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പൊലിസ് വാന്‍ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കണ്ണപുരം പാലത്തിന് സമീപം ഹോട്ടലിന് പുറത്ത് ചായ കുടിച്ചുകൊണ്ടിരുന്നവര്‍ക്ക് ഇടയിലേക്കാണ് പിക്കപ്പ് ഇടിച്ച് കയറിയത്.
ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും ഓട്ടോയും അടക്കം മൂന്നോളം വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് വാഹനം നിന്നത്. പാപ്പിനിശ്ശേരി വെസ്റ്റ് ജുമാമസ്ജിദിന് സമീപം ബൈത്തുല്‍ റഹ്മയിലെ അബ്ദുള്ളക്കുട്ടിയുടെ മകന്‍ അബ്ദുല്‍ സമദ് കെ ടി(72), കണ്ണപുരത്തെ സി.ആര്‍.സി റോഡിന് സമീപം മൂക്കോത്ത് ഉമ്മറിന്റെ മകന്‍ നൗഫല്‍ എം(37) എന്നിവരാണ് മരിച്ചത്.

പിക്കപ്പ് വാന്‍ ഇടിച്ച് അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. വളപട്ടണം അരയോലികത്ത് നൗഷാദ് (59), കണ്ണപുരം കനിയാങ്കണ്ടി ഹൗസില്‍ പവിത്രന്‍ (73) എന്നിവര്‍ക്കും മറ്റു മൂന്ന് പേര്‍ക്കുമാണ് പരിക്കേറ്റത്. പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ കണ്ണപുരം പാലം കഴിഞ്ഞയുടനെ ഇടതുവശത്ത് ഹോട്ടല്‍ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഈ സമയം ചായ കുടിക്കാനെത്തിയ നിരവധി പേരുടെ വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്നു. ആറുമാസം മുമ്പ് ഇവിടെ സമാനമായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞുവരികയായിരുന്ന കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട്നിര്‍ത്തിയിട്ടിരുന്ന ലോറികളില്‍ ഇടിച്ചായിരുന്നു അപകടം. പഴയങ്ങാടി രാമപുരത്ത് രാത്രികാല ദീര്‍ഘദൂരയാത്രക്കാര്‍ക്ക് വിശ്രമിക്കാനും ഉണര്‍വ്വ് നേടാനും ടേക് എ ബ്രേക്ക് തുടങ്ങിയെങ്കിലും കൊവിഡ് കാലത്ത് അടച്ചിടുകയായിരുന്നു.
സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍












Click it and Unblock the Notifications