Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ പിതാവ് മകനെ വെട്ടി; പത്തൊമ്പതുകാരൻ ഗുരുതര പരിക്കോടെ ആശുപത്രിയിൽ

പുലർച്ചെ നാലരയോടെയാണ് ഷിയാസിന് നേർക്ക് ആക്രമണം ഉണ്ടായത്. വീട്ടിൽ ഷിയാസും അച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ ചേരയിൽ കുളിച്ച ഷിയാസിനെയാണ് കാണുന്നത്.

kannur

കണ്ണൂർ: പരിയാരം കോരൻപീടികയിൽ അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്ക്. കോരൻപീടികയിലെ ഷിയാസ്(19) നെയാണ് പിതാവ് അബ്ദുൽ നാസർ മുഹമ്മദ്(51) വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലിനും കൈകൾക്കും ഉൾപ്പെടെ വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. സംഭവം നടന്നതിന് പിന്നാലെ പരിയാരം പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസെത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.

അബ്ദുൾ നാസർ എന്തിനാണ് ഷിയാസിനെ വെട്ടിപ്പരിക്കേൽപ്പിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല. ഒരാഴ്ച മുമ്പ് നടന്ന വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് സമീപവാസികൾ നൽകുന്ന സൂചന. ഇന്നു പുലർച്ചെ നാലരയോടെയാണ് ഷിയാസിന് നേർക്ക് ആക്രമണം ഉണ്ടായത്. വീട്ടിൽ ഷിയാസും അച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ ചേരയിൽ കുളിച്ച ഷിയാസിനെയാണ് കാണുന്നത്.

ഉടൻ തന്നെ ഷിയാസിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഷിയാസിനെ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഷിയാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, അബ്ദുൾ നാസർ രക്തംപുരണ്ട വസ്ത്രം മാറ്റി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+