Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയില്‍ എടിഎം കൗണ്ടര്‍ തകര്‍ത്തു; ബീഹാറി സ്വദേശിയായ യുവാവ് അറസ്റ്റില്‍

പണമെടുക്കക്കാന്‍ വന്നപ്പോള്‍ ലഭിക്കാത്തതിന്റെ രോഷത്തില്‍ എന്തൊക്കെയോ ചെയ്തുവെന്നും മദ്യലഹരിയിലായിരുന്നുവെന്നുമാണ് ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി.പണം കവരാന്‍ ശ്രമിച്ചുവെന്ന സംശയത്തിലാണ് പൊലിസ്

kanur

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ മദ്യലഹരിയില്‍ എ.ടി. എം കൗണ്ടര്‍ തകര്‍ത്ത ഇതരസംസ്ഥാന തൊഴിലാളിയെ പൊലിസ് അറസ്റ്റു ചെയ്തു. ബീഹാര്‍ ശിവാജി ജില്ലയിലെ സലീം അന്‍സാരിയുടെ മകന്‍ സംസാദ് അന്‍സാരിയെയാ(35)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ പി. എ ബിനുമോഹന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ പാറക്കണ്ടിയില്‍ താളിക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കരൂര്‍ വൈശ്യാബാങ്കിന്റെ എ,.ടി. എം കൗണ്ടറിനു നേരെയാണ് ഇയാള്‍ അക്രമം നടത്തിയത്. എ.ടി. എമ്മിന്റെ മുന്‍വശത്തെ ചില്ലുകള്‍ കരിങ്കല്ലുകൊണ്ടു ഇടിച്ചുതകര്‍ക്കുകയും മെഷീനു കേടുപാടുകള്‍ വരുത്തുകയുമായിരുന്നു.

ഏകദേശം അറുപത്തിയഞ്ചായിരം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ബാങ്ക് ജീവനക്കാരന്‍ മുഴക്കുന്നിലെ ശ്യം കൃഷ്ണന്റെ പരാതിയില്‍ പൊലിസ് കേസെടുക്കുകയായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് എ.ടി. എമ്മില്‍ കയറിയത് സംസാദ് അന്‍സാരിയാണെന്ന് പൊലിസ് തിരിച്ചറിഞ്ഞത്.

ഇയാള്‍ കണ്ണൂര്‍ നഗരത്തിലെ ഒരു വാടകമുറിയിലാണ് താമസം. താന്‍ പണമെടുക്കക്കാന്‍ വന്നപ്പോള്‍ ലഭിക്കാത്തതിന്റെ രോഷത്തില്‍ എന്തൊക്കെയോ ചെയ്തുവെന്നും മദ്യലഹരിയിലായിരുന്നുവെന്നുമാണ് ഇയാള്‍ പൊലിസിന് മൊഴി നല്‍കിയത്. എന്നാല്‍ പൊലിസ് ഈക്കാര്യം വിശ്വസിച്ചിട്ടില്ല. എ.ടി. എം മെഷീന്‍ പൊളിച്ചു പണം കവരാന്‍ ശ്രമിച്ചുവെന്ന സംശയത്തിലാണ് പൊലിസ്.

ഇയാളെ പ്രാഥികമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുറ്റാരോപിതനെ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കും. ഫോറന്‍സിക് വിഭാഗം അക്രമം നടന്ന എ.ടി. എമ്മില്‍ പരിശോധന നടത്തിയിട്ടുണ്ട്.

സംഭവം നടക്കുമ്പോള്‍ സംസാദിന്റെ കൂടെ മറ്റാരുമില്ലെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കണ്ണൂര്‍ നഗരത്തില്‍ താമസിച്ചു നിര്‍മാണ ജോലികള്‍ ചെയ്തുവരികയാണ് ഇയാള്‍. കണ്ണൂര്‍ നഗരത്തില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ നിരന്തരം പൊലിസും എക്സൈസും കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടികൂടാറുണ്ട്.

എന്നാല്‍ ഇവരെ കുറിച്ചുളള വിവരങ്ങളൊന്നും തൊഴില്‍ ഉടമകളും കരാറുകാരും പൊലിസിന് നല്‍കാത്തത്് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇരിക്കൂറില്‍ ജോലിക്കായി എത്തിയ ഇതരസംസ്ഥാനതൊഴിലാളി പണത്തിനായികൂടെ താമസിച്ച സുഹൃത്തിനെ കൊന്നു കുഴിച്ചിട്ട സംഭവവുമുണ്ടായിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+