• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂര്‍ കൂടെ പോരാന്‍ 310 വോട്ട്, കണക്കിലെ കളിയില്‍ കോണ്‍ഗ്രസ് മുന്നില്‍, അഞ്ചിടത്ത് ത്രില്ലര്‍

കണ്ണൂര്‍: ഇടതുകോട്ടയായ കണ്ണൂരിലും ഇത്തവണ പോരാട്ടം കടുപ്പം. കണ്ണൂര്‍ സീറ്റ് ഇത്തവണ കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് സൂചനകള്‍. അഞ്ച് വര്‍ഷം കൊണ്ട് കാര്യമായ മാറ്റം കണ്ണൂര്‍ മണ്ഡലത്തില്‍ വന്നിട്ടുണ്ട്. അതേസമയം അഞ്ചിടത്ത് ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ കല്യാശ്ശേരിയും ധര്‍മടവും തളിപറമ്പും മട്ടന്നൂരും ഇടതിന് ഇളക്കമില്ലാതെ തുടരുകയാണ്. പക്ഷേ ബാക്കിയിടത്ത് കാര്യങ്ങള്‍ മാറുന്നുവെന്നാണ് മനസ്സിലാവുന്നത്. തദ്ദേശത്തില്‍ ചെറിയ നേട്ടം ജില്ലയില്‍ കോണ്‍ഗ്രസിനും ഉണ്ടായിരുന്നു. മുസ്ലീം ലീഗിന് വോട്ട് വര്‍ധിക്കുകയും ചെയ്തിരുന്നു.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

സുധാകരന് വേണം നേട്ടം

സുധാകരന് വേണം നേട്ടം

കെ സുധാകരന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരാനുള്ള ഒരുക്കത്തിലാണ്. അതിന് ഏറ്റവും വലിയ നേട്ടം വേണ്ടത് മലബാറില്‍ നിന്നാണ്. കണ്ണൂരില്‍ നിന്ന് പരമാവധി സീറ്റാണ് സുധാകരന് ആവശ്യം. കാസര്‍കോട്ടേക്കും നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇരിക്കൂറിലെ അടക്കം പ്രശ്‌നത്തിന്റെ മുന്‍നിരയില്‍ സുധാകരനുണ്ടായിരുന്നു. അത് പരിഹരിക്കാന്‍ എ ഗ്രൂപ്പിനൊപ്പം നില്‍ക്കുകയും ചെയ്തു. എന്നാല്‍ ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കില്ലെന്ന കൃത്യമായ സന്ദേശവും എ ഗ്രൂപ്പിന് നല്‍കി.

കണ്ണൂര്‍ കോണ്‍ഗ്രസിനൊപ്പം

കണ്ണൂര്‍ കോണ്‍ഗ്രസിനൊപ്പം

കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനെ വീണ്ടും ഇറക്കിയതാണ് സിപിഎം കാണിച്ച പിഴവ്. സിപിഎം തന്നെ ആ സീറ്റ് ഏറ്റെടുത്തിരുന്നെങ്കില്‍ ഭൂരിപക്ഷം കൂടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഞ്ചോടിഞ്ചാണ് കാര്യങ്ങള്‍. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് കളം നിറഞ്ഞ് നില്‍ക്കുന്നത്. കഴിഞ്ഞ തവണ 1196 വോട്ടിനാണ് കടന്നപ്പള്ളി രക്ഷപ്പെട്ടത്. തദ്ദേശത്തില്‍ അത് വെരും 310 വോട്ടായി കുറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 23423 വോട്ടായി യുഡിഎഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ചിരുന്നു. പാച്ചേനി തന്നെ മണ്ഡലം പിടിക്കുമെന്നാണ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്.

അനുകൂലമാക്കിയത് രണ്ട് പേര്‍

അനുകൂലമാക്കിയത് രണ്ട് പേര്‍

കോണ്‍ഗ്രസിന് അനുകൂലമായി ട്രെന്‍ഡ് കൊണ്ടുവന്നത് രണ്ട് കാര്യങ്ങളാണ്. സുധാകരന്റെ മേല്‍നോട്ടത്തിലാണ് എല്ലാ മണ്ഡലത്തിലും ചിട്ടയായ പ്രവര്‍ത്തനം നടന്നത്. കണ്ണൂര്‍ പിടിക്കാന്‍ ഏറ്റവും ആദ്യം പ്രചാരണം തുടങ്ങിയതും സുധാകരനാണ്. ഒപ്പം രാഹുല്‍ ഗാന്ധി കൂടെ പ്രചാരണത്തിന് വന്നതോടെ കണ്ണൂരില്‍ കോണ്‍ഗ്രസ് അനുകൂല സാഹചര്യമുണ്ട്. കടന്നപ്പള്ളിയുടെ ജനകീയ മുഖത്തില്‍ മാത്രമാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. പക്ഷേ പ്രചാരണത്തില്‍ പിടിച്ച് നില്‍ക്കാന്‍ കടന്നപ്പള്ളിക്ക് സാധിച്ചിട്ടില്ല.

അഴീക്കോട് ത്രില്ലറില്‍

അഴീക്കോട് ത്രില്ലറില്‍

അഴീക്കോട് പക്ഷേ കാര്യങ്ങള്‍ കൈവിട്ട മട്ടാണ്. കെഎം ഷാജി പിന്നിലാണ്. കെവി സുമേഷ് പ്രാദേശിക തലത്തില്‍ കരുത്തനാണ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് സുമേഷ്. കണ്ണൂര്‍ നേതാക്കള്‍ക്ക് കുറവുള്ള സൗമ്യത സുമേഷിന് ഗുണമായി മാറും. അഴിമതിയും പാര്‍ട്ടിയിലെ പോരും ഷാജിയെ പിന്നോട്ടടിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും ഹൈവോള്‍ട്ടേജ് പോരാട്ടത്തിനാണ് അഴീക്കോട് സാക്ഷ്യം വഹിച്ചത്. ഇത്തവണ അതിലേറെ കടുക്കും. 2011ലെ അതേ ഭൂരിപക്ഷത്തില്‍ ഷാജി ജയിക്കാനാണ് ചാന്‍സെന്ന് കോണ്‍ഗ്രസ് ലീഗിനോട് സൂചിപ്പിച്ചിട്ടുണ്ട്.

ഇടത്തോട്ട് ഈ മണ്ഡലങ്ങള്‍

ഇടത്തോട്ട് ഈ മണ്ഡലങ്ങള്‍

കല്യാശ്ശേരിയില്‍ വിജിനും തളിപ്പറമ്പില്‍ ഗോവിന്ദന്‍ മാസ്റ്ററും ബഹുദൂരം മുന്നിലാണ്. ഇവിടെ ഭൂരിപക്ഷം കൂട്ടാനുള്ള മത്സരമാണ് നടക്കുന്നത്. പക്ഷേ തളിപറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 725 വോട്ടിന്റെ ഭൂരിപക്ഷം കെ സുധാകരനുണ്ട്. പയ്യന്നൂരില്‍ മധുസൂദന്‍ വളരെ മുന്നിലാണ്. ധര്‍മടം, മട്ടന്നൂര്‍ മണ്ഡലത്തില്‍ മറ്റൊരാളെ കുറിച്ച് ചോദ്യമേ ഉയരുന്നില്ല. പിണറായി വിജയന്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ധര്‍മടത്ത് ലക്ഷ്യമിടുന്നത്. മട്ടന്നൂരില്‍ കെകെ ശൈലജ 45000 വോട്ടിന് മുകളിലൊരു ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഇപി ജയരാജന്‍ 43181 വോട്ടുകളാണ് നേടിയത്.

തലശ്ശേരിയില്‍ മാറും

തലശ്ശേരിയില്‍ മാറും

തലശ്ശേരിയില്‍ ഇത്തവണ കാറ്റ് മാറാനുള്ള സാധ്യതയുണ്ട്. ബിജെപി കഴിഞ്ഞ തവണ പിടിച്ച 22125 വോട്ട് കോണ്‍ഗ്രസിന് മറിഞ്ഞാല്‍ വലിയൊരു അട്ടിമറി പ്രതീക്ഷിക്കാം. ഷംസീര്‍ 34117 വോട്ടിന്റെ ഭൂരിപക്ഷം ഷംസീറിനുണ്ട്. എന്നാല്‍ ഷംസീറിന്റെ പ്രവര്‍ത്തന ശൈലിയില്‍ പാര്‍ട്ടിയില്‍ കാര്യമായ എതിര്‍പ്പുണ്ട്. സിപിഎം വോട്ട് തന്നെ ചോരാന്‍ വലിയ സാധ്യതയുണ്ട്. ഈ രണ്ട് കാര്യങ്ങളും ചേര്‍ന്നാല്‍ തലശ്ശേരിയുടെ ചിത്രം മാറാം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംപി അരവിന്ദാക്ഷന്‍ നോട്ടമിടുന്നതും ഈയൊരു അട്ടിമറി സാധ്യത കോണ്‍ഗ്രസ് പ്രതീക്ഷയിലുണ്ട്.

ത്രില്ലറിനൊരുങ്ങുന്ന മണ്ഡലങ്ങള്‍

ത്രില്ലറിനൊരുങ്ങുന്ന മണ്ഡലങ്ങള്‍

കോണ്‍ഗ്രസ് കോട്ടയായ ഇരിക്കൂറില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ജയിക്കണമെന്ന വാശിയിലാണ് സുധാകരന്‍. സജീവ് ജോസഫിനായി സര്‍വ സന്നാഹങ്ങളും ഇവിടുണ്ട്. എ ഗ്രൂപ്പ് കാലുവാരുമെന്ന പേടിയിലാണ് കോണ്‍ഗ്രസ്. പേരാവൂരില്‍ രാഹുല്‍ ഗാന്ധി വന്നതിന്റെ ആശ്വാസത്തിലാണ് സണ്ണി ജോസഫ്. എല്‍ഡിഎഫ് പ്രചാരണത്തില്‍ മുന്നിലെത്തുകയും ചെയ്തിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ സക്കീര്‍ ഹുസൈന്‍ മറിക്കും. അതോടെ മണ്ഡലം കോണ്‍ഗ്രസ് കൈവിടാനാണ് സാധ്യത. കൂത്തുപറമ്പില്‍ കെപി മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും ഇഞ്ചോടിഞ്ച് പോരിലാണ്. ഇവിടെ അട്ടിമറി നടക്കാന്‍ സാധ്യത ശക്തമാണ്.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

പിണറായി വിജയൻ
Know all about
പിണറായി വിജയൻ

English summary
kannur assembly election 2021: congress have an edge in kannur seat, set for a tight contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X