കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിക്കോട് കെഎം ഷാജിയെ മലർത്തിയടിച്ച് സുമേഷ്.. കടന്നപള്ളിയിലൂടെ കണ്ണൂരും; ചുവന്ന് തുടുത്ത് കോട്ട

Google Oneindia Malayalam News

കണ്ണൂർ; 2016 ലെ ഇടത് തരംഗത്തിൽ കണ്ണൂരിൽ ആകെയുള്ള 11 സീറ്റിൽ 8 സീറ്റുകളായിരുന്നു ഇടതുമുന്നണിക്ക് ലഭിച്ചിരുന്നത്. അഴിക്കോടും ഇരിക്കൂറും പേരാവൂരുമായിരുന്നു നഷ്ടപ്പെട്ട മണ്ഡലങ്ങൾ. അഞ്ച് വർഷങ്ങൾക്കിപ്പുറം സംസ്ഥാനത്ത് വീണ്ടും ഇടത് തരംഗം ആവർത്തിക്കുമ്പോഴും കണ്ണൂർ ചുവന്ന് തുടുത്തിരിക്കുകയാണ്.

കഴിഞ്ഞ തവണ നേടിയതിനേക്കാൾ ഒരു സീറ്റ് അധികം നേടിയാണ് ജില്ലയിലെ എൽഡിഎഫ് ആധിപത്യം. അതും സിപിഎം അഭിമാനപോരാട്ടമായി കണ്ടിരുന്ന അഴിക്കോട് മണ്ഡലം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തുകൊണ്ട്.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

അഴിക്കോട് മറുപടി

അഴിക്കോട് മറുപടി

അഴിക്കോട് സിപിഎമ്മിനെ സംബന്ധിച്ച് അഭിമാനപോരാട്ടമായിരുന്നു. 2011 ലെ തിരഞ്ഞെടുപ്പിലായിരുന്നു എൽ‍ഡിഎഫിനെ വീഴ്ത്തി ജില്ലയ്ക്ക് പുറത്തുനിന്നുള്ള കെഎം ഷാജിയിലൂടെ യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്. സിപിഎമ്മിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു ഇത്. 2016 ലും ഷാജി മണ്ഡലത്തിൽ വിജയം ആവർത്തിച്ചു.ഇത്തവണ പക്ഷേ യുഡിഎഫിൽ കാര്യങ്ങൾ അത്ര ആശ്വാസകരമായിരുന്നില്ല.

Recommended Video

cmsvideo
#Breaking; #KLElectionResults: കണ്ണൂർ ജില്ലയിലെ 9 മണ്ഡലങ്ങളിൽ എൽ ഡിഎഫ് മുന്നിൽ
ഷാജിയുടെ സ്ഥാനാർത്ഥിത്വം

ഷാജിയുടെ സ്ഥാനാർത്ഥിത്വം

കെഎം ഷാജിക്കെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന കേസും പ്ലസ്ടു കോഴ വിവാദവുമെല്ലാം തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് തുടക്കം മുതൽ തന്നെ പ്രാദേശിക നേതൃത്വം നൽകിയിരുന്നു. എതിർപ്പുകൾ നിലനിൽക്കെയാണ് വീണ്ടും ഷാജിയെ ഇവിടെ സ്ഥാനാർത്ഥിയായി ലീഗ് പ്രഖ്യാപിച്ചത്.

രാഷ്ട്രീയ വിജയം

രാഷ്ട്രീയ വിജയം

അതേസമയം മണ്ഡലം ഷാജിയിൽ നിന്ന് ഏത് വിധേനയും തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യുവ നേതാവായ കെവി സുമേഷിനെ എൽഡിഎഫ് മത്സരിപ്പിച്ചത്. പാർട്ടിയുടെ ഏറ്റവും വലിയ ശത്രുക്കളിലൊരാളായ ഷാജിയെ വീഴ്ത്താൻ പി ജയരാജൻ ഉൾപ്പെടെയുള്ളവർ നേരിട്ടായിരുന്നു മണ്ഡലത്തിൽ പ്രചരണം നടത്തിയത്.കനത്ത പോരാട്ടത്തിനൊടുവിൽ മണ്ഡലം തിരിച്ച് പിടിക്കാനായത് സിപിഎമ്മിന്റെ രാഷ്ട്രീയ വിജയമായാണ് കണക്ക് കൂട്ടുന്നത്..അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുമേഷിന്റെ വിജയം.

റെക്കോഡ് ഭൂരിപക്ഷം

റെക്കോഡ് ഭൂരിപക്ഷം

ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെകെ ശൈലജയും കടന്നപ്പള്ളി രാമചന്ദ്രനും ജില്ലയിൽ മികച്ച വിജയം നേടി.
റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെകെ ശൈജലയുടെ വിജയം. 61,035 വോട്ടുകൾക്കാണ് ശൈലജ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഇല്ലിക്കൽ അഗസ്തിയെയാണ് ശൈലജ പരാജയപ്പെടുത്തിയത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മിന്നും പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 50,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഇവിടെ വിജയിച്ചത്.

ആശങ്ക ഒഴിഞ്ഞു

ആശങ്ക ഒഴിഞ്ഞു

സിപിഎമ്മിന്റെ കുത്തമമണ്ഡലമായ തലശ്ശേരിയിലും പയ്യന്നൂരും, കല്യാശേരിയിലും മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാൻ ഇടതമുന്നണിക്ക് കഴിഞ്ഞു. എൽജെഡിക്ക് വിട്ടുകൊടുത്ത കൂത്തുപറമ്പിലും എൽഡിഎഫന് നിരാശപ്പെടേണ്ടി വന്നില്ല. ജില്ലിൽ കുറഞ്ഞത് 9 സീറ്റുകളായിരുന്നു തുടക്കം മുതൽ തന്നെ എൽഡിഎഫ് കണക്ക് കൂട്ടിയിരുന്നത്. അഴിക്കോട് പിടിച്ചെടുക്കുമെന്ന കണക്ക് കൂട്ടൽ ഉണ്ടായിരുന്നുവെങ്കിലും കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന കണ്ണൂർ കൈവിട്ടേക്കുമെന്ന ആശങ്ക നിലനിന്നിരുന്നു.

യുഡിഎഫിന് പിഴച്ചു, തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചില്ലെന്ന് പിജെ ജോസഫ്യുഡിഎഫിന് പിഴച്ചു, തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചില്ലെന്ന് പിജെ ജോസഫ്

ഗോവിന്ദന്റെ ഭൂരിപക്ഷം

ഗോവിന്ദന്റെ ഭൂരിപക്ഷം

എന്നാൽ മുന്നണിയുടെ പ്രതീക്ഷകൾ ഉയർത്തി 1600 ഓളം വോട്ടുകൾക്ക് കണ്ണൂർ നിലനിർത്താനായത് നേട്ടമായി.അതേസമയം ഇത്തവണ മന്ത്രിസഭയിലെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്ന എംവി ഗോവിന്ദന്റെ ഭൂരിപക്ഷം തളിപ്പറമ്പിൽ ഇടിഞ്ഞത് എൽഡിഎഫിനുള്ളിൽ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

 നിലനിർത്തിയത്

നിലനിർത്തിയത്

എന്നാൽ കണ്ണൂരിൽ അഞ്ച് മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷ പുലർത്തിയ യുഡിഎഫിന് ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. മൂന്ന് സിറ്റിംഗ് മണ്ഡലങ്ങൾക്കൊപ്പം കണ്ണൂരും കൂത്തുപറമ്പും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. ഫലം വന്നപ്പോൾ ഇരിക്കൂരും പേരാവൂരും മാത്രമാണ് യുഡിഎഫിന് ജില്ലയിൽ നിലനിർത്താനായത്.

നിലമ്പൂരില്‍ പിവി അന്‍വര്‍ തന്നെ; മങ്ങിയ ജയവുമായി അന്‍വര്‍, ഒളിമങ്ങാതെ നോവായി വിവി പ്രകാശ്നിലമ്പൂരില്‍ പിവി അന്‍വര്‍ തന്നെ; മങ്ങിയ ജയവുമായി അന്‍വര്‍, ഒളിമങ്ങാതെ നോവായി വിവി പ്രകാശ്

English summary
kannur assembly election 2021 results: LDF won 9 seats out of 11 in district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X