• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂർ ജില്ലാ ഭരണകൂടം വിലക്കി: ഇരിട്ടിയിലെ ലോക്ക് ഡൗൺ ഇളവുകൾ താൽക്കാലികമായി റദ്ദാക്കി

  • By Desk

കണ്ണൂർ: ലോക്ക് ഡൗണിനിടെ ഇരിട്ടി നഗരസഭയില്‍ അനുവദിച്ചിരുന്ന ഇളവുകൾ റദ്ദാക്കി. ജില്ലാ ഭരണകൂടം ഇടപെട്ടതിനെ തുടർന്നാണ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇരിട്ടി നഗരസഭയില്‍വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ഇളവുകളാണ് റദ്ദാക്കിയത്. ഇരിട്ടി നഗരസഭ സുരക്ഷസമിതി നഗരസഭാ പരിധിയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഇളവുകള്‍ അനുവദിച്ചത്. സുരക്ഷാസമിതിയുടെ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഇളവുകൾ താല്‍കാലികമായി റദ്ദാക്കിയത്.

ഒരു മലയാളിയെ പോലും ട്രെയിനിൽ തിരിച്ച് എത്തിക്കാനായിട്ടില്ല, സർക്കാരിന് രൂക്ഷ വിമർശനം!

നഗരസഭ ഹോട്ട് സ്‌പോട്ടില്‍ നിന്നും കണ്ടെയ്‌മെന്റ് സോണില്‍ നിന്നും മാറിയ സാഹചര്യത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച്ച മുതല്‍ കര്‍ശന കർശന നിബന്ധനകളോടെ നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ വ്യാപര സ്ഥാപനങ്ങള്‍ തുറക്കാൻ ധാരണയായത് കഴിഞ്ഞ ദിവസം സുരക്ഷാ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കണ്ണൂർ ജില്ല റെഡ് സോണ്‍ ആയതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിബന്ധനകള്‍ക്ക് വിധേയമായി സുരക്ഷ സമിതിയുടെ തീരുമാനം ജില്ലാ കലക്ടര്‍ അംഗീകരിക്കുന്ന മുറക്ക് മാത്രമെ ഇരിട്ടി നഗരസഭകളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നല്‍കിയ ഇളവുകള്‍ ബാധകമാവുകയുള്ളൂ. ഇതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ അറിയിച്ചു. എന്നാൽ കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസികൾ വന്നിറങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇരിട്ടിയിൽ ലോക് ഡൗൺ. ഇളവുകൾ റദ്ദാക്കിയതെന്നാണ് സൂചന.

കൊവിഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ ക​ണ്ണൂ​ര്‍ രാജ്യാന്തര വിമാനതാവളമൊരുങ്ങിയിട്ടുണ്ട്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് കൂടുതൽ ക്വാറന്റീൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള തിരക്കിലാണ് ആരോഗ്യ വകുപ്പ്.ഇതിനായി മട്ടന്നൂർ നഗരസഭയ്ക്കു പുറമേ സമീപ പഞ്ചായത്തുകളായ കൂടാളി, അഞ്ചരക്കണ്ടി, മലപ്പട്ടം, ഇരിക്കൂർ, ചെമ്പിലോട് എന്നിവടങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, സ്കൂളുകൾ, ആൾ പാർപ്പില്ലാത്ത വീടുകൾ എന്നിവ ഏറ്റെടുത്തു കഴിഞ്ഞു.

മെയ് 12ന് ​വൈ​കു​ന്നേ​രം 7.10ന് ദു​ബാ​യി​ല്‍​നി​ന്നാ​ണ് ആ​ദ്യ​സം​ഘം എ​ത്തു​ന്ന​ത്. കണ്ണൂരിലിറങ്ങുന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ 170ലേ​റെ യാ​ത്ര​ക്കാ​രു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് 20 പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യാ​ണ് യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍​നി​ന്ന് പു​റ​ത്തി​റ​ക്കു​ക. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യ നി​രീ​ക്ഷ​ണ​സ്ഥ​ല​ത്തേ​ക്ക് മാ​റ്റും. എ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്കു​ശേ​ഷം പ്ര​ത്യേ​ക വ​ഴി​യി​ലൂ​ടെ ആം​ബു​ല​ന്‍​സി​ലാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക.

ഗ​ര്‍​ഭി​ണി​ക​ള്‍, അ​വ​രു​ടെ പ​ങ്കാ​ളി​ക​ള്‍, 14 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, വ​യോ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രെ വീ​ടു​ക​ളി​ലേ​ക്കും അ​ല്ലാ​ത്ത​വ​രെ സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​മാ​ണ് അ​യ​യ്ക്കു​ക. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഓ​രോ യാ​ത്ര​ക്കാ​രെ​യും വി​ശ​ദ​മാ​യ സ്‌​ക്രീ​നിം​ഗി​ന് വി​ധേ​യ​രാ​ക്കു​ക​യും ക്വാ​റ​ന്‍റൈ​നി​ൽ പാ​ലി​ക്കേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും. ഇ​വ​രു​ടെ ക്വാ​റ​ന്‍റൈ​ന്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​രു​ടെ ഹാ​ന്‍​ഡ് ബാ​ഗു​ക​ള്‍, ല​ഗേ​ജു​ക​ള്‍ എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രാ​യ യാ​ത്ര​ക്കാ​രെ​യും അ​യ​ല്‍​ജി​ല്ല​യി​ലേ​ക്കു പോ​കേ​ണ്ട​വ​രെ​യും പ്ര​ത്യേ​ക​മാ​യി തി​രി​ച്ചാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പു​റ​ത്തി​റ​ക്കു​ക.

ഓ​രോ ജി​ല്ല​ക​ളി​ലേ​ക്കു​മു​ള്ള​വ​ര്‍​ക്കാ​യി പ്ര​ത്യേ​കം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഏ​ര്‍​പ്പാ​ട് ചെ​യ്തി​ട്ടു​ണ്ട്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യേ​ണ്ട​വ​ര്‍ സ്വ​ന്തം വാ​ഹ​ന​ത്തി​ലാ​ണ് യാ​ത്ര​തി​രി​ക്കു​ക. സ്വ​ന്ത​മാ​യി വാ​ഹ​നം ഏ​ര്‍​പ്പാ​ട് ചെ​യ്യാ​ത്ത​വ​ര്‍​ക്ക് പെ​യ്ഡ് ടാ​ക്സി സൗ​ക​ര്യ​വും എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ല​ഭ്യ​മാ​ണ്. കണ്ണൂർ വിമാനതാവളം വഴി നാട്ടിലെത്താൻ 70,000 പേരാണ് നോർക്കയിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കുടക് വയനാട് ജില്ലക്കാരുമുണ്ട്.

English summary
Kannur District administration cancells relations in lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X