• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി: കണ്ണൂരിൽ വ്യാപക പൊലിസ് റെയ്ഡ്

  • By Desk

കണ്ണുർ: കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി കണ്ണുർ നഗരത്തിൽ പൊലിസും സെക്ടറൽ മജിസ്ട്രേറ്റുമാരും വ്യാപക റെയ്ഡ് നടത്തി. കണ്ണുർ മാർക്കറ്റിൽ മാസ്ക് ധരിക്കാതെ കച്ചവടം നടത്തുന്ന വ്യാപാരികളെയും സാമുഹിക അകലം പാലിക്കാതെ സാധനങ്ങൾ വാങ്ങാനെത്തുന്നവരെയും താക്കീത് ചെയ്തു കടകളിൽ സാനിറ്റൈസർ സൂക്ഷിക്കാത്തവ്യാപാരികളെയും പരിശോധന നടത്തി. കൊ വിഡ്നിയന്ത്രണങ്ങൾ പാലിക്കാത്തവരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.

റെംഡിസിവിറിന്റെ വില കുറച്ച് കേന്ദ്രം: ഒരു ഇൻജക്ഷന് 2000 രൂപ വരെ കുറഞ്ഞുറെംഡിസിവിറിന്റെ വില കുറച്ച് കേന്ദ്രം: ഒരു ഇൻജക്ഷന് 2000 രൂപ വരെ കുറഞ്ഞു

നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും രാത്രി ഒൻപതു മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളുവെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കണ്ണുർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജില്ലാ ഭരണകുടം നിയോഗിച്ച സെക്ടറർ മജിസ്ട്രേറ്റുമാരും പരിശോധന നടത്തി വരികയാണ്. യാത്രക്കാരെ തള്ളിക്കയറ്റി യാത്ര ചെയ്ത സ്വകാര്യ ബസുകളും പിടികൂടിയിട്ടുണ്ട്. യാത്രക്കാരെ നിർത്തി യാത്ര ചെയ്ത ബസുകളിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. കണ്ണുർ നഗരത്തിലെ ജന തിരക്കേറിയ പ്ളാസ' തെക്കി ബസാർ, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം കോർണർ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.കൊ വിഡ് പോസറ്റീവ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വരും ദിനങ്ങളിലും നഗരത്തിൽ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.

ഇതിനിടെ ജില്ലയില്‍ 1132 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1036 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 64 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഏഴുപേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 67600 ആയി. ഇവരില്‍ 421 പേര്‍ പുതുതായിരോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 59471 ആയി. 360 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6277 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5994 പേര്‍ വീടുകളിലും ബാക്കി 283 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19904 പേരാണ്. ഇതില്‍ 19322 പേര്‍ വീടുകളിലും 582 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 771649 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 771224 എണ്ണത്തിന്റെ ഫലം വന്നു. 425 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.ഇതിനിടെ

കൊവിഡിന്റെ രണ്ടാംഘട്ട അതിവ്യാപനം ചെറുക്കുന്നതിനായി വ്യാപാര സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വിവിധ വ്യാപാര വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ആഘോഷ അവസരങ്ങളില്‍ കച്ചവട സ്ഥാപനങ്ങളില്‍ ഉണ്ടായേക്കാവുന്ന വലിയ തിരക്കുകള്‍ നിയന്ത്രിക്കുന്നതിനും കൊവിഡ് പ്രതിരോധ വാക്‌സിനേഷനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും വ്യാപാരി സംഘടനകള്‍ പരിശ്രമിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കടകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പതു വരെയാക്കിക്കൊണ്ടും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി അല്ലെങ്കില്‍ ടേക്ക് ഹോം സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടും ' കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുണ്ട്. കടകളില്‍ എസ്.എം.എസ് (സാമൂഹ്യ അകലം, മാസ്‌ക്, സാനിറ്റൈസര്‍) ഉറപ്പുവരുത്തണം. കടയില്‍ തിരക്കു നിയന്ത്രിക്കുന്നതിനും കടയ്ക്കകത്ത് കൂടുതല്‍ ആളുകളെ ഒരേസമയം പ്രവേശിപ്പിക്കാതിരിക്കുവാനും കടയുടമകള്‍ പ്രത്യേകം ശ്രദ്ധിക്കണം. പോലിസ് എന്‍ഫോഴ്‌സ്‌മെന്റ് നടപടികളുമായി വ്യാപാരികള്‍ സഹകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കൊവിഡ് നിയന്ത്രണങ്ങളോട് പൊതുജനം സഹകരിക്കാത്ത പക്ഷം വ്യാപാരികള്‍ക്ക് പോലിസിന്റെ സഹായം തേടാം. ബോധപൂര്‍വമായ കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കേസെടുക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതും വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതുമായ സ്റ്റിക്കറുകള്‍ കടകളില്‍ പതിക്കാനും തീരുമാനമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കണ്ണൂര്‍ സിറ്റി എ.സി.പി എം.വി അനില്‍കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഓ ഡോ. എം.പ്രീത, കൊവിഡ് നോഡല്‍ ഓഫിസര്‍ ഡോ. വസു ആനന്ദ്, ഡി.ഡി.പി ഷാജി ജോസഫ് ചെറുകാരക്കുന്നേല്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫിസര്‍ ഇ.എന്‍ സതീഷ് ബാബു, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി.സാജു, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളായ കെ.വി ഹനീഷ്, ടി.കെ രമേഷ് കുമാര്‍, ജില്ലാ മര്‍ച്ചന്റ് ചേംബര്‍ പ്രതിനിധികളായ വി.എം അഷ്‌റഫ്, മുഹമ്മദ് സാജിദ്, വ്യാപാരി വ്യവസായി സമിതി പ്രതിനിധി കെ.വി സലീം എന്നിവര്‍ പങ്കെടുത്തു..

English summary
Kannur district administration put restrictions after surge in number of covid Cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X