കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസികളുടെ ക്വാറന്റൈന്‍ കാര്യക്ഷമമാക്കാന്‍ പ്രാദേശിക സഹകരണം തേടി ജില്ലാ ഭരണകൂടം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരികെയെത്തുന്നവരുടെ ക്വാറന്റൈന്‍ ഉറപ്പുവരുത്തുന്നതിന് പ്രാദേശിക സഹകരണം ഉണ്ടാവണമെന്ന് ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ-മത നേതാക്കളുടെയും യോഗം അഭ്യര്‍ഥിച്ചു.

കാസർഗോഡ് പരിപൂർണ്ണ കൊവിഡ് മുക്തിയിലേക്ക്: രണ്ടു പേർക്ക് കൂടി രോഗം ഭേദമായി!! വരാനുള്ളത് കൂടുതൽ ഫലങ്ങൾകാസർഗോഡ് പരിപൂർണ്ണ കൊവിഡ് മുക്തിയിലേക്ക്: രണ്ടു പേർക്ക് കൂടി രോഗം ഭേദമായി!! വരാനുള്ളത് കൂടുതൽ ഫലങ്ങൾ

ജില്ലയില്‍ തിരിച്ചെത്തുന്ന ഓരോ ആളും കൃത്യമായി ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ഇത് സാധ്യമാവൂ. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഇടപെടല്‍ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് യോഗത്തില്‍ പറഞ്ഞു. ഇതിര സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തില്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിവരികയാണ്. എന്നാൽ പ്രാദേശിക തലത്തില്‍ കൂടുതല്‍ ഇടങ്ങള്‍ കണ്ടെത്തുന്നതിനും താമസ സൗകര്യമൊരുക്കുന്നതിനും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 kannur-map-18

തിരികെയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതിനകം ഒരുക്കിയ സംവിധാനങ്ങളെ കുറിച്ച് യോഗത്തില്‍ ജില്ലാ കലക്ടര്‍ വിശദീകരിച്ചു. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പോലീസ്, തദ്ദേശ സ്ഥാപന പ്രതിനിധി, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട് ഇതുവരെ കൊവിഡ് ബാധിച്ച് കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 96 പേരാണ്. ഇവരില്‍ 53 പേര്‍ ആശുപത്രിയിലും 43 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 34 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 18 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ എല്ലാവരും ഡിസ്ചാര്‍ജ് ആയി. ഇതുവരെ 4174 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4054 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 3808 എണ്ണം നെഗറ്റീവാണ്. 120 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 127 എണ്ണമാണെന്നും കലക്ടർ യോഗത്തെ അറിയിച്ചു

English summary
Kannur district administration seeks helpt to set up quarantine facility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X