കൊവിഡ് വാക്സിനെടുക്കുന്നതിന് ടെസ്റ്റ് നെഗറ്റിവിറ്റി സർട്ടിഫിക്കറ്റ് വേണ്ടെന്ന് കലക്ടർ: കണ്ണൂരിലെ വിവാദ ഉത്തരവ്
കണ്ണൂര്‍: കണ്ണൂരിൽ ഈ മാസം 28 മുതൽ നടപ്പാക്കാനിരുന്ന കൊവിഡ് വാക്സിനേഷന് മുൻപ് കൊവിഡ് പരിശോധന വേണമെന്ന കലക്ടർ ടി.വി സുഭാഷ് പുറപ്പെടുവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന തല കൊവിഡ് റിവ്യൂ യോഗത്തിലാണ് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കലക്ടർമാരെടുത്ത തീരുമാനം പുന:പരിശോധിക്കാൻ തീരുമാനിച്ചത്.
ജനങ്ങൾ വാക്സിനേഷനോട് വിമുഖത പ്രകടിപ്പിക്കാനുള്ള സാധ്യത പരിഗണിച്ചാണ് വാക്സിനേഷനെ ടെസ്റ്റിങ്ങുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കണ്ണുർ ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. 28 മുതൽ കൊവിഡ് വാക്സിനെടുക്കുന്നതിനായി ടെസ്റ്റ് നെഗറ്റിവിറ്റി സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് 28 മുതലാണ് കണ്ണൂരിൽ നടത്താൻ തീരുമാനിച്ചത്.സംസ്ഥാന തലത്തിൽ തന്നെ ഇതുവിവാദമായതിനെ തുടർന്ന് ആരോഗ്യ മന്ത്രി ഈ വിഷയത്തിൽ ഇടപെട്ടിരുന്നു.

കലക്ടറുടെ ഉത്തരവ് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആരോപണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ പരസ്യമായി രംഗത്തു വന്നിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തിനും ഈക്കാര്യത്തിൽ അമർഷമുണ്ടായിരുന്നു. എന്നാൽ ജനവികാരവും രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധവും ശക്തമായപ്പോഴും കലക്ടറുടെ തീരുമാനം പരസ്യമായി തളളിപ്പറയാതെ രഹസ്യമായി ഉത്തരവ് മരവിപ്പിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയത്
.ഈ വിഷയത്തിൽ വലിയ പ്രതിഷേധമുയരാത്ത കാസർഗോഡ് ജില്ലയിൽ ആദ്യം ഉത്തരവ് പിൻവലിപ്പിക്കുകയും പിന്നീട് കണ്ണുരിലും ഇതിനു സമാനമായ തീരുമാനമെടുത്തുവെന്ന പ്രതീതി സൃഷ്ടിക്കുകയുമാണ് ചെയ്തത്..ഇതിലൂടെ സി.പി.എം വിശ്വസ്തനായ കലക്ടറെ പ്രതിരോധത്തിലാക്കാതെ രക്ഷിച്ചെടുക്കാനും കഴിഞ്ഞു.ഓരോ ജില്ലയിലെയും കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തീരുമാനമെടുക്കാനുള്ള തീരുമാനം അതത് ജില്ലാ കലക്ടർമാർക്ക് സ്വീകരിക്കാമെന്ന ഭംഗിവാക്കു വഴി പുകയുന്ന ജനകീയ പ്രതിഷേധം തണുപ്പിക്കാനും .ആരോഗ്യ മന്ത്രി വീണാ ജോർജ് ശ്രമിച്ചിരുന്നു.കാസർകോട് ജില്ലയിൽ കൊ വിഡ് വാക്സിനേഷനു മുൻപ് ആൻ്റി ജൻ പരിശോധന നടത്തണമെന്ന ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് പറഞ്ഞാണ് കണ്ണുരിലും കലക്ടർ പുതിയ തീരുമാനവുമായി ഇറങ്ങിപ്പുറപ്പെട്ടത്.ഇതേ ന്യായം തന്നെ വെച്ച്
കാസർഗോഡ് ജില്ലയിൽ പിൻവലിച്ച സാഹചര്യത്തിൽ കണ്ണുരിലും തീരുമാനം 27 ന് രാത്രിയോടെ പിൻവലിക്കുകയായിരുന്നു. കലക്ടറുടെ ഉത്തരവിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം നിലനിൽക്കുന്നതിനാൽ വിവാദ ഉത്തരവ് താൽക്കാലം മരവിപ്പിക്കണമെന്നു സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഔദ്യോഗിക ഉത്തരവൊന്നുമിറക്കിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അതു കൊണ്ടു തന്നെ ഉത്തരവ് പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.
തൻ്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലുടെയാണ് ആൻ്റി ജൻ പരിശോധനയ്ക്കു ശേഷം മാത്രമേ കൊ വിഡ് പരിശോധന നടത്തുകയുള്ളുവെന്ന തീരുമാനം കലക്ടർ പ്രഖ്യാപിച്ചത്. എന്നാൽ.ഈ ഉത്തരവിനെതിരെ വ്യാപകമായ ആക്ഷേപം രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ഉയർത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇടപെട്ടത്. തൊട്ടടുത്ത ജില്ലയായ കാസർകോടും ഇതിനു സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നു നേരത്തെ കലക്ടർ ചുണ്ടിക്കാട്ടിയിരുന്നു' എന്നാൽ കാസർഗോഡ് ഈ തീരുമാനം പിൻവലിച്ചതോടെ കണ്ണുരിൽ ഇതു നടപ്പിലാക്കുന്നതിന് പ്രസക്തിയില്ലെന്ന ആരോഗ്യമേഖലയിലുള്ളവരുടെ വാദം കലക്ടർ സ്വീകരിക്കുകയായിരുന്നു.
ഇതിനിടെ കളക്ടറുടെ തീരുമാനത്തിനെതിരെ അതിശക്തമായ എതിർപ്പാണ് കെജിഎംഒ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘടനകളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നുമുയർന്നിരുന്നത്. കലക്ടറുടെ പുതിയ ഉത്തരവ് സ്വകാര്യ ആശുപത്രികൾക്ക് കൊവിഡ് പരിശോധന വഴി ജനങ്ങളെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് കണ്ണുർ കോർപറേഷൻ മേയർ ടിഒ മോഹനനും ആരോപിച്ചിരുന്നു കലക്ടറുടെ തീരുമാനം അപ്രായോഗികമാണെന്ന് ആരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയും രംഗത്തു വന്നിരുന്നു.
ഇതിനിടെവാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന വേണമെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് കേന്ദ്ര നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. വാക്‌സിന് മുമ്പ് കോവിഡ് ടെസ്റ്റ് വേണ്ടയെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്. കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ ഉത്തരവ് നിലവിലുള്ള കൊ വിഡ് മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നതാണെന്നായിരുന്നു ഇവരുടെ ആരോപണം. ഈ നീക്കം വാക്‌സിനേഷന്‍ ഡ്രൈവിനെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകർ ചുണ്ടിക്കാട്ടിയിരുന്നു. മതിയായ സൗകര്യം ഒരുക്കാതെയുള്ള തീരുമാനം വിപരീത ഫലം ചെയ്യുമെന്ന് കെ.ജി.എം.ഒ ഭാരവാഹികൾ ചൂണ്ടിക്കാണിച്ചിരുന്നു.
കടകള്‍ തുറക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ നിര്‍ബന്ധമാക്കിയതിനെതിരേ വ്യാപാരി വ്യവസായ സമിതിയും രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. കണ്ണുർ ജില്ലയില്‍ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് വീണ്ടും 12 ശതമാനത്തിന് മുകളില്‍ എത്തിയതോടെയാണ് കലക്ടര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഈ മാസം 28 മുതല്‍ വാക്‌സിന്‍ കിട്ടണമെങ്കില്‍ ആദ്യം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടണം ഇതിനായി വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവര്‍ക്ക് അതാത് കേന്ദ്രങ്ങളില്‍ ആന്റിജന്‍ പരിശോധന സംവിധാനം ഒരുക്കുമെന്നുമായിരുന്നു കലക്ടറുടെ അറിയിപ്പ്.
നിലവിലുള്ള സംവിധാനങ്ങള്‍ വെച്ച് ഇത് നടപ്പാക്കല്‍ പ്രായോഗികം അല്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരുടെ ഇരട്ടിയെങ്കിലും ഉണ്ടെങ്കിലെ വാക്‌സിന്‍ കേന്ദ്രങ്ങളിലും ഉത്തരവ് നടപ്പിലാക്കാന്‍ കഴിയൂവെന്ന് കെജിഎംഒഎ ഭാരവാഹികൾ തുറന്നടിച്ചിരുന്നു.ഇതേ തുടർന്നാണ് പുതിയ പരിഷ്ക്കാരം മരവിപ്പിക്കാൻ സാഹചര്യമൊരുങ്ങിയത്.












Click it and Unblock the Notifications