കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞിന് ചികിത്സ തേടിയെത്തിയ യുവതിയെ തളളിയിട്ട സംഭവം; മുന്‍കൂര്‍ ജാമ്യം തേടി ഡോക്ടര്‍

Google Oneindia Malayalam News

തലശേരി: തലശേരി നഗരത്തിലെ തിരുവങ്ങാട് കീഴന്തിമുക്കിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയ യുവതിയെ അപമാനിക്കുകയും ചികിത്സാമുറിയില്‍ നിന്നും ബലം പ്രയോഗിച്ച് കൈക്കുഞ്ഞിനെ അടക്കം തളളിയിടുകയും ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി.

തലശേരി ടൗണ്‍ പൊലിസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. തലശേരി തിരുവങ്ങാട് കീഴന്തിമുക്കിലെ ഡോ. ദേവാനന്ദാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഇയാളുടെ ഹരജി ചൊവ്വാഴ്ച്ച കോടതി പരിഗണിക്കും.

dsads

സംഭവത്തിനു ശേഷം ഒളിവില്‍ പോയിരിക്കുകയാണ് ഡോക്ടര്‍ ദേവാനന്ദ്. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. കഴിഞ്ഞ ഏഴാം തീയ്യതിയാണ് തലശേരി തിരുവങ്ങാട്ടെ കീഴന്തിമുക്കിലെ വീട്ടിില്‍ സജ്ജമാക്കിയ ക്ലിനിക്കില്‍ വെച്ചു കണ്ണവം സ്വദേശിനിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. ശിശുരോഗവിദഗ്ദ്ധനായ ഡോക്ടറെ കാണുന്നതിനായി കൈക്കുഞ്ഞുമായി എത്തിയതായിരുന്നു യുവതി.

ശശി തരൂര്‍ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍; പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് തരൂര്‍ശശി തരൂര്‍ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍; പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് തരൂര്‍

ഇവരുടെ കൂടെ രക്ഷിതാക്കളുമുണ്ടായിരുന്നു. ഏറ്റവും അവസാനം ടോക്കണ്‍ ലഭിച്ച യുവതി വൈകുന്നേരം ആറുമണിയോടെ മറ്റു രോഗികള്‍ കാണിച്ചു പോയതിനു ശേഷം അമ്മയോടൊപ്പം കണ്‍സള്‍ട്ടിങ് റൂമില്‍ കയറിയപ്പോള്‍ ഡോക്ടര്‍ പ്രകോപിതനാവുകയും അമ്മയെയും മകളെയും കൈക്കുഞ്ഞിനെയും ബലം പ്രയോഗിച്ചു തളളി പുറത്താക്കുകയുയമായിരുന്നു.

എനിക്ക് ഇങ്ങനെ വസ്ത്രം ധരിക്കാനാണ് ഇഷ്ടം, അതെങ്ങനെ കുറ്റമാകും; മുംബൈ പൊലീസിനോട് ഉര്‍ഫി ജാവേദ്എനിക്ക് ഇങ്ങനെ വസ്ത്രം ധരിക്കാനാണ് ഇഷ്ടം, അതെങ്ങനെ കുറ്റമാകും; മുംബൈ പൊലീസിനോട് ഉര്‍ഫി ജാവേദ്

യുവതിയെ കണ്‍സള്‍ട്ടിങ് മുറിക്ക് പുറത്തേക്ക് ഡോക്ടര്‍ തളളിയിട്ടതായി പരാതിയുണ്ട്. ഇതിനു ശേഷം ഡോക്ടര്‍ ക്ളിനിക്കിന്റെ വാതിലുകള്‍ അടച്ചുപൂട്ടി സ്ഥലം വിടുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് തന്നെ അപമാനിച്ചുവെന്നു ചൂണ്ടിക്കാട്ടി യുവതി തലശേരി ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനു സമാനമായ സംഭവങ്ങങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നാണ് കേസ് അന്വേഷണം നടത്തുന്ന തലശേരി ടൗണ്‍ പൊലിസ് പറയുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 6 മാസത്തേക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം; ആഭ്യന്തര സര്‍വീസുകളെ ബാധിക്കുംകരിപ്പൂര്‍ വിമാനത്താവളത്തില്‍ 6 മാസത്തേക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം; ആഭ്യന്തര സര്‍വീസുകളെ ബാധിക്കും

എന്നാല്‍ ഡോക്ടര്‍ക്കെതിരെ ആരും രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ചികിത്സയ്ക്കായി കുട്ടികളുമായി എത്തുന്ന അമ്മമാര്‍ക്കിടെയില്‍ ടോക്കണ്‍ വലിച്ചെറിയുകയും ഇതെടുക്കുന്നതിന് രോഗികള്‍ തറയില്‍ കുനിഞ്ഞെടുക്കാന്‍ മത്സരിക്കുമ്പോള്‍ തലകള്‍ കൂട്ടിയിടിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

English summary
Kannur: Doctor seek anticipatory bail who pull down an young woman who sought treatment for her baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X