കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊ വിഡ് ബാധിച്ച് മരിച്ച ധർമ്മടം സ്വദേശിനിയുടെ കുടുംബത്തിലെ എട്ടു പേർക്കും രോഗബാധ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മരിച്ച ധര്‍മടം സ്വദേശിനി ആസ്യയുടെ കുടുംബത്തിലെ എട്ടുപേരും കൊവിഡ് ബാധിതര്‍. എന്നാല്‍ ആസ്യയ്ക്ക് രോഗം വന്നത് എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. മരിച്ച ആസ്യയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് രോഗബാധിതരുടെ എണ്ണം എട്ടായത്. ഇതോടെ ജില്ലയില്‍ ഉറവിടം കണ്ടെത്താത്ത കൊവിഡ് കേസുകളുടെ എണ്ണം ആറായി.

അതിര്‍ത്തി കടന്ന് ഭാവന മുത്തങ്ങയില്‍, കൊവിഡ് പരിശോധനയ്ക്ക് സ്രവ സാമ്പിളെടുത്തു, ഹോം ക്വാറന്റീനില്‍അതിര്‍ത്തി കടന്ന് ഭാവന മുത്തങ്ങയില്‍, കൊവിഡ് പരിശോധനയ്ക്ക് സ്രവ സാമ്പിളെടുത്തു, ഹോം ക്വാറന്റീനില്‍

61കാരി മരിച്ചു

61കാരി മരിച്ചു


ധര്‍മ്മടം സ്വദേശി ആസ്യ (61) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച്ച രാത്രി 8.30 ഓടെ മരിച്ചത്. രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ആസ്യയ്ക്ക് വൈകിട്ടോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു, പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ഇവര്‍ ചികിത്സയിലായിരുന്നു. നാഡീ സംബന്ധമായ അസുഖങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആസ്യയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പക്ഷാഘാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണെന്നായിരുന്നു നിഗമനം. പിന്നീട് ഈ മാസം 17-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആസ്യയയെ പ്രവേശിപ്പിച്ചു. ഇവിടുത്തെ ചികിത്സയ്ക്കിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മൂന്ന് ദിവസത്തിനിടെ 22 കേസുകൾ

മൂന്ന് ദിവസത്തിനിടെ 22 കേസുകൾ

കഴിഞ്ഞ ഞായറും തിങ്കളുമായി ജില്ലയിൽ 22 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. മറ്റുള്ളവർ വിദേശരാജ്യങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയവർ.
തിങ്കളാഴ്‌ച പത്തുപേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. അഞ്ചുപേർ വിദേശരാജ്യങ്ങളിൽനിന്ന്‌ വന്നവരാണ്. ബാക്കി അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17ന് കൊച്ചി വിമാനത്താവളം വഴി അബുദാബിയിൽ നിന്നെത്തിയ മാങ്ങാട്ടിടം സ്വദേശി 32 കാരൻ, പാനൂർ സ്വദേശി 34 കാരൻ, തലശേരി കുട്ടിമാക്കൂൽ സ്വദേശി 28 കാരൻ, അന്നു തന്നെ ദുബായിൽ നിന്നുള്ള വിമാനത്തിൽ കൊച്ചി വഴിയെത്തിയ പാനൂർ കരിയാട് സ്വദേശി 49 കാരൻ, 12ന് ദുബായിൽനിന്ന്‌ കണ്ണൂർ വിമാനത്താവളംവഴിയെത്തിയ ചൊക്ലി സ്വദേശി 73 കാരൻ (ഇപ്പോൾ താമസം പന്ന്യന്നൂർ) എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.

 സമ്പർക്കത്തിലൂടെ വൈറസ് ബാധ

സമ്പർക്കത്തിലൂടെ വൈറസ് ബാധ

ധർമടം സ്വദേശികളായ 35 വയസ്സുകാരി, 36 വയസ്സുള്ള രണ്ടു സ്ത്രീകൾ, ചെറുകുന്ന് സ്വദേശി 33 കാരൻ, ചെറുപുഴ സ്വദേശി 49 കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്. ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ച 12 പേരിൽ മൂന്നുപേർ വിദേശരാജ്യങ്ങളിൽനിന്നും ആറുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർ. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 12ന് ദുബായിൽനിന്ന്‌ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ പയ്യന്നൂർ സ്വദേശി 67 കാരൻ, 16ന് ദുബായിൽനിന്ന്‌ കൊച്ചി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 39 കാരൻ, 20ന് റിയാദിൽനിന്ന്‌ കണ്ണൂർ വിമാനത്താവളംവഴിയെത്തിയ വേങ്ങാട് സ്വദേശി 42 കാരൻ എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.

 ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

അഹമ്മദാബാദിൽനിന്ന് ആറിനെത്തിയ ഇപ്പോൾ മേക്കുന്നിൽ താമസക്കാരും തലശേരി സ്വദേശികളുമായ 31 കാരനും 61 കാരനും, പാനൂർ സ്വദേശി 31 കാരൻ, ചൊക്ലി സ്വദേശി 47കാരൻ, 14ന് എത്തിയ പാനൂർ പെരിങ്ങത്തൂർ സ്വദേശി 60 കാരൻ, 15ന് രാജധാനി എക്‌സ്‌പ്രസിൽ മഹാരാഷ്ട്രയിൽനിന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ വഴിയെത്തിയ പിണറായി സ്വദേശി 45 കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവർ.

 188 പേർ

188 പേർ

കണ്ണൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 188 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 69 പേരാണ്‌ നിലവിൽ ചികിത്സയിൽ. നിരീക്ഷണത്തിലുള്ളത്‌ 10975 പേരാണ്‌. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 54 പേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ 43 പേരും തലശേരി ജനറൽ ആശുപത്രിയിൽ 22 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 18 പേരുമുണ്ട്‌. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 10838 പേർ. ഇതുവരെ 5750 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 5526 എണ്ണത്തിന്റെ ഫലം വന്നു. 5221 ഉം നെഗറ്റീവാണ്. 224 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

English summary
Kannur: Eight coronavirus positive cases in a family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X