കണ്ണൂരില്‍ പോളിങ്: 76.89 ശതമാനം പോളിങ്, കൂട്ടലും കിഴിക്കലുമായി മുന്നണികള്‍
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കണ്ണൂരിലാണെന്ന് കണക്കുകള്‍. ഇതോടെ കൂട്ടലും കിഴിക്കലുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. വിജയപ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കുമുളളത്. ശക്തി കേന്ദ്രങ്ങളായ നിയമസഭാ മണ്ഡലങ്ങളിലെ ശക്തമായ പോളിങില്‍ എല്‍.ഡി. എഫ് പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലെ വോട്ടിങ് പാറ്റേണുകളിലാണ് യുഡിഎഫിന്റെ പ്രതീക്ഷ.
ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 76.89 ശതമാനമാണ് പോളിങ് നില. ഹോംവോട്ടിങും തപാല്‍ വോട്ടുകളും കൂട്ടിയാല്‍ ശതമാനകണക്ക് കൂടിയേക്കും. 2019-ലെ 83.21 ശതമാനത്തിലേക്ക് ഇത്തവണത്തെ പോളിങ് ശതമാനത്തിലേക്ക് എത്തില്ലെന്നാണ് വിലയിരുത്തല്‍. ഇടതു ശക്തി കേന്ദ്രങ്ങളായ തളിപറമ്പ്, മട്ടന്നൂര്‍, ധര്‍മടം എന്നിവടങ്ങളിലെ ഉയര്‍ന്ന പോളിങ് ശതമാനത്തിലാണ് ഇത്തവണ എല്‍. ഡി. എഫിന്റെ പ്രതീക്ഷ. മൂന്നിടങ്ങളിലും പോളിങ് ഇക്കുറി എണ്‍പതുശതമാനം കടന്നിട്ടുണ്ട്.

എന്നാല്‍ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ ഇരിക്കൂറിലും പേരാവൂരിലും 72-മുതല്‍ 74-ശതമാനം വരെയാണ്. യു.ഡി. എഫ് പ്രതീക്ഷ പുലര്‍ത്തുന്ന അഴീക്കോടും കണ്ണൂരും 74-ശതമാനവുമാണ്. തളിപറമ്പ് ലീഗ് കേന്ദ്രങ്ങളിലുണ്ടായ പോളിങ് വര്‍ധന അനുകൂലമാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ ഇത്തവണ കാറ്റു ആര്‍ക്ക് അനുകൂലമാകുമെന്നതും നിര്‍ണായകമാണ്. എന്തായാലും വോട്ടുകണക്കുകള്‍ കൂട്ടിയും കിഴിച്ചും ജനഹിതം അനുകൂലമാകുമോയെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.
കള്ളവോട്ടും അക്രമവും ബൂത്ത് പിടിത്തവും ഇക്കുറി വലിയൊരളവില്‍ കുറഞ്ഞ തെരഞ്ഞെടുപ്പാണ് നടന്നത്. കണ്ണൂരില്‍ സി.പി. എം കളളവോട്ടു ചെയ്യുന്നുവെന്ന ആരോപണവുമായി ആദ്യം കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. എന്നാല്‍ ഇക്കുറി തെരഞ്ഞെടുപ്പ് കഴിഞ്ഞ വേളയില്‍ യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായ കെ.സുധാകരന്‍ ജില്ലയില്‍ കളളവോട്ടു നടന്നിട്ടില്ലെന്ന് പ്രതികരണവുമായി രംഗത്തുവന്നിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടിങ് നടന്നത് പയ്യന്നൂര്‍ മണ്ഡലത്തിലാണ്. 79.47-ശതമാനമാണ് പയ്യന്നൂരില്‍ നടന്നത്.












Click it and Unblock the Notifications