കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിക്കൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രവും ഹൈടെക്കാവുന്നു: മലയോര ജനതയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപനം

  • By Desk
Google Oneindia Malayalam News

ശ്രീകണ്ഠാപുരം: ഇരിക്കൂര്‍ സിഎച്ച്സി വന്‍വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ചികിത്സാസൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്ന മലയോര ജനതയ്ക്കു പ്രതീക്ഷയേകും. പുതുക്കി പണിയുന്ന ഇരിക്കൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഐ.പി ബ്ലോക്ക് അഞ്ചുനിലകളുള്ള കെട്ടിടം നിര്‍മിക്കുന്നതിന് 11.30 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഇതോടെ മലയോര മേഖലയിലെ നൂറുകണക്കിനാളുകള്‍ ചികിത്സ തേടുന്ന ഇരിക്കൂര്‍ സാമൂഹികാരോഗ്യകേന്ദ്രം സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയരുകയാണ്. പുതിയ കെട്ടിടത്തില്‍ അത്യാഹിത വിഭാഗം, കണ്‍സള്‍ട്ടേഷന്‍ റൂം, ഡയാലിസസ് യൂനിറ്റ്, ലേബര്‍ റൂം, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയേറ്റര്‍, എന്‍. ഐ.സി.യു, എക്‌സറേ, ഫാര്‍മസി തുടങ്ങിയ അത്യാധൂനിക സൗകര്യങ്ങളാണുണ്ടാവുക.

ഇരിക്കൂര്‍ ആശുപത്രിയല്‍ മതിയായ ഭൗതിക സാസഹചര്യങ്ങളൊരുക്കണമെന്നത് മലയോര ജനതയുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങളിലൊന്നാണ്. ഇതുമായി ബന്ധപ്പെട്ടു നേരത്തെ നിരവധി സംഘടനകള്‍ ആരോഗ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ടനുവദിച്ചത്.ഇരിക്കൂര്‍ ആശുപത്രി വികസനത്തിനായി മുന്‍ എം.പി പി.കെ ശ്രീമതിയും ഇടപെടലുകള്‍ നടത്തിയിരുന്നു. അത്യാധൂനിക സൗകര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരിക്കൂര്‍, തളിപ്പറമ്പ്, പേരാവൂര്‍, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ പതിനായിരങ്ങള്‍ക്ക് ആശ്വാസമാവും. നിലവില്‍ കിടത്തിചികിത്സ നടത്തുന്നതും അപകടാവസ്ഥയിലായ ഐ.പി കെട്ടിടവും സമീപത്തെ പ്രഷര്‍, ഷുഗര്‍ പരിശോധന വാര്‍ഡും മാറ്റിയാണ് അഞ്ചുനില കെട്ടിടം പണിയുക. സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യമേഖലയും അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

 kannur-map-

കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തുകളിലൊന്നാണ് ഇരിക്കൂര്‍. കാര്‍ഷികമേഖലയാണ് ജനങ്ങളുടെ മുഖ്യവരുമാനം. സാധാരണക്കാര്‍ കൂടുതല്‍ താമസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ ചികിത്സയ്ക്കായി കണ്ണൂര്‍, തലശേരി, പരിയാരം, ഇരിട്ടി നഗരങ്ങളിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.വിദഗ്ദ്ധചികിത്സയുടെ അഭാവത്തില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളും ഇവിടെ തുടര്‍ക്കഥയാണ്. ഈ ഗുരുതരമായ പ്രശ്‌നത്തിന് ആശുപത്രി വികസനത്തിലൂടെ പരിഹാരമാവുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ആശുപത്രിക്ക് വികസന ഫണ്ടു അനുവദിച്ച സര്‍ക്കാര്‍ നടപടിയെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയതു.

ആശുപത്രിക്ക് ഫണ്ട് അനുവദിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം മലയോരത്തെ ചികിത്സാ അപര്യാപ്തതയ്ക്കു പരിഹാരമാവുമെന്ന് മുസ്ലിം ലീഗ് ഇരിക്കൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസ്താവിച്ചു. പ്രത്യേക കണ്‍സള്‍ട്ടന്‍സി യെ നിയോഗിച്ച് വിപുലമായ രീതിയില്‍ ഉള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കൃത്യതയോടെ ന്യൂനതകള്‍ ഇല്ലാതെ ഭരണതലത്തില്‍ എത്തിച്ച് അംഗീകാരം വാങ്ങിയ പഞ്ചായത്ത് പ്രസിഡന്റ് കെ ടി അനസിനെയും ഇരിക്കൂര്‍ പഞ്ചായത്ത് ഭരണസമിതിയെയും പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. നമ്മുടെ നാടിന്റെ ഏറെക്കാലത്തേ സ്വപ്നം പൂവണിയുന്ന ഈ വേളയില്‍ ആശുപത്രിയുടെ വികസനത്തിന്ന് ശബ്ദമുയര്‍ത്തിയ എല്ലാ സംഘടനകളേയും അഭിവാദ്യം ചെയ്യുകയാണെന്ന് മുസ്ലിം ലീഗ് ഇരിക്കൂര്‍ പഞ്ചായത്ത് സെക്രട്ടറി പി കെ ഷംസുുദ്ധീന്‍ പ്രസ്താവനയില്‍ പറഞ്ഞു.

English summary
Kannur: Irikkur health centre became hightech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X