കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊട്ടിയൂരില്‍ അഷ്ടമി ആരാധനയും ഇളനീരാട്ടവും നടന്നു

Google Oneindia Malayalam News

കൊട്ടിയൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ഉത്സവ നഗരിയില്‍ ഭക്തജന തിരക്കേറി. ഒഴിവു ദിനമായത് കൊണ്ടുതന്നെ ഞായറാഴ്ച്ച വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ അടക്കമുള്ള ഭക്തജനങ്ങളാല്‍ ജനസാന്ദ്രമായിരുന്നു കൊട്ടിയൂര്‍.

മഹോത്സവത്തിലെ പ്രധാന ആരാധനകളില്‍ രണ്ടാമത്തേതായ അഷ്ടമി ആരാധനയും പ്രധാന ചടങ്ങായ ഇളനീരാട്ടവുമാണ് ഞായറാഴ്ച നടന്നത്. ഭണ്ഡാര അറയുടെ മുന്നിലാണ് അഷ്ടമി ആരാധനാ പൂജ നടന്നത്. ഉച്ച ശീവേലിക്ക് ശേഷമാണ് അഷ്ടമിപ്പാട്ട് എന്നറിയപ്പെടുന്ന അഷ്ടമി ആരാധന നടന്നത്. സ്ഥാനികനായ പന്തീരടി കാമ്പ്രമാണ് അഷ്ടമി ആരാധന നടത്തിയത്.

kott

ശനിയാഴ്ച ഇളനീരാട്ടത്തിനായി വ്രതക്കാര്‍ ആചാരപൂര്‍വമെത്തിച്ച് തിരുവഞ്ചിറയില്‍ സമര്‍പ്പിച്ച ഇളനീര്‍ കാവുകള്‍ ഞായറാഴ്ച രാവിലെ ഉഷഃപൂജക്ക് ശേഷം കൈക്കോളന്മാര്‍ ചെത്തിയൊരുക്കി അഭിഷേകത്തിനായി മണിത്തറയിലെത്തിച്ചു. രാത്രിയില്‍ ഇളനീരാട്ടം നടക്കുന്നതിന് തൊട്ടു മുന്നേ മുത്തപ്പന്‍ വരവ് എന്ന ചടങ്ങ് നടന്നു.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

പുറംകലയന്‍ സ്ഥാനികന്‍ മുഖത്തെഴുത്ത് നടത്തി ശരീരം മുഴുവന്‍ ചായം പൂശി കൊട്ടേരിക്കാവില്‍ നിന്നും കുറിച്യ പടയാളികളുമായെത്തി തിരുവഞ്ചിറയില്‍ പ്രവേശിച്ച് മണിത്തറക്കടുത്ത മുഖമണ്ഡപത്തിലെത്തി ചപ്പാരം വാളുകളെ വണങ്ങി അരിയും കളഭവും പ്രസാദവുമായി മടങ്ങുന്ന ചടങ്ങാണിത്. ഇതേ സമയത്തു തന്നെ കുറിച്യപ്പടയാളികള്‍ കൂലോം കയ്യാല ആക്രമിക്കുകയും ചെയ്യും.

'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

മുത്തപ്പന്‍ വരവിന് ശേഷമാണ് ഇളനീരാട്ടം നടന്നത്. വാര്യത്ത് കൈക്കോളന്‍ ചെത്തി ഒരുക്കിയ ഇളനീരുകള്‍ സമുദായി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഉഷ്ണക്കാമ്പ്രം നമ്പൂതിരിയാണ് സ്വയംഭൂവില്‍ അഭിഷേകം ചെയ്തത്. വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന 26 നും അവസാനത്തെ ആരാധനയായ രോഹിണി ആരാധന 31 നും നടക്കും.

English summary
Kottiyoor temple worship festival held
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X