കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മേയർ സ്ഥാനം രണ്ടാം ടേം കൈമാറുന്നത് പാർട്ടി തീരുമാനമനുസരിച്ച് : ടി ഒ മോഹനൻ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനം കൈമാറുന്നത് പാർട്ടി തീരുമാനമനുസരിച്ചാകുമെന്ന് മേയർ ടി.ഒ മോഹനൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പറഞ്ഞാൽ താൻ നാളെ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്നും പാർട്ടി തീരുമാനം അനുസരിക്കുന്ന സാധാരണ പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു കോൺഗ്രസും യുഡിഎഫും തീരുമാനിച്ചാണ് താൻ മേയറായത് മറ്റു കാര്യങ്ങളൊന്നും അറിയില്ല. പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിക്കുമെന്ന് ടിഒ മോഹനൻ പറഞ്ഞു.

കെസി ജോസഫ് നിയമസഭയിൽ വിളിച്ചു പറഞ്ഞത് ശുദ്ധ വിവരക്കേട്; തുറന്നടിച്ച് മന്ത്രി എംഎം മണികെസി ജോസഫ് നിയമസഭയിൽ വിളിച്ചു പറഞ്ഞത് ശുദ്ധ വിവരക്കേട്; തുറന്നടിച്ച് മന്ത്രി എംഎം മണി

കോർപ്പറേഷന് ആസ്ഥാനമന്ദിരം ഒരുക്കുകയാണ് തൻ്റെ മുൻപിലുള്ള പ്രഥമ ലക്ഷ്യമെന്ന് മേയർ ടി ഒ മോഹനൻ പറഞ്ഞു. കണ്ണൂർ നഗരത്തിലെ ജനങ്ങളിൽ തനിക്ക് വിശ്വാസമാണെന്നും അവർ വികസന പ്രവർത്തനങ്ങളിൽ കൂടെ നിൽക്കുന്നവരാണെന്നും ടിഒ മോഹനൻ പറഞ്ഞു. പഴയതുപോലെ കണ്ണുരിനെ കലാസാംസ്കാരിക കേന്ദ്രമാക്കി മാറ്റും ഒരു കാലത്ത് പൊതുപരിപാടികൾ കണ്ണുർ നഗരത്തിൽ ഒരു പാട് നടന്നിരുന്നു. ഇപ്പോഴത് ചില കേന്ദ്രങ്ങളിൽ ഒതുങ്ങിപ്പോയിരിക്കുകയാണ്. ഇത്തരം സാംസ്കാരിക പരിപാടികൾ ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾക്ക് ഒന്നിക്കാനുള്ള വേദികളാണ് ഇതൊക്കെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് കോർപറേഷൻ മുൻകൈയ്യെടുക്കുമെന്ന് മോഹനൻ അറിയിച്ചു.

 tomohanan-160

വികസന പ്രവർത്തനങ്ങളിൽ ഭരണ-പ്രതിപക്ഷ ഭേദമുണ്ടാവില്ല. എല്ലാവരും ഭരണപക്ഷം തന്നെയാണ്. കഴിഞ്ഞ ഭരണത്തിലുണ്ടായ സംഭവ വികാസങ്ങൾ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തി. ഈ കാര്യം ഇനി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും മോഹനൻ പറഞ്ഞു. കണ്ണുർ നഗരത്തിന്റെ ഏറ്റവും വലിയ പ്രശ്നം മാലിന്യം തന്നെയാണ്.പ്രതി മാസം. മൂന്ന് ലക്ഷം പേർ വന്നു പോകുന്ന നഗരമാണ് കണ്ണുർ . ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും വീണ്ടും പ്ളാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിമുറുനിയിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കും. ഇതിനായി വ്യാപാര സ്ഥാപന ഉടമകളുടെ യോഗം വിളിക്കുമെന്നും മോഹനൻ പറഞ്ഞു. പയ്യാമ്പലത്ത് നിർമാണം നടന്നു വരുന്ന വാതകശ്മശാനത്തിന്റെ പണി പുരോഗമിച്ചു വരികയാണ്. ഇതിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുകയാണ്. രണ്ടു മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും.

മറ്റൊരു സന്തോഷകരമായ കാര്യം ശ്മശാനത്തിന് തൊട്ടടുത്ത് ഇപ്പോൾ കോർപറേഷന്റെ അധീനതയിലുള്ള തൊട്ടടുത്തുള്ള ഇപ്പോൾ ശവസംസ്കാരം നടക്കുന്ന സ്ഥലത്ത് മറ്റൊരു വാതകശ്മശാനം കൂടി പണിയാൻ കെ എം ഷാജി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നര കോടി അനുവദിച്ചിട്ടുണ്ട്. ഇതു ചെലവഴിച്ചു കൊണ്ട് വിശാലമായ മറ്റൊരു വാതകശ്മശാനം കൂടി പണിയും. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ബന്ധപ്പെട്ടാണ് പദ്ധതി നടത്തുന്നത് ഇതിനായുള്ള കുടിയാലോചനകൾ നടന്നുവരികയാണ്. സംസ്ഥാനത്തെ ഏറ്റവും വലുതും ആധുനികവുമായ വാതകശ്മശാനമാണ് ഇവിടെ വരിക ഒരേ സമയം രണ്ട് ശവദാഹം വരെ നടത്താൻ കഴിയും.

ഇതിനോടൊപ്പം വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവിടെയെത്തുന്നവർക്ക് ഇരിക്കാനായി പാർക്കും മറ്റു സൗകര്യങ്ങളുമൊരുക്കും. കണ്ണൂർ കോർപറേഷൻ ആസ്ഥാനമന്ദിരം നിർമാണം ഉടൻ തുടങ്ങുമെന്നും കിഫ് ബി യിൽ നിന്നും പതിനൊന്ന് കോടി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മോഹനൻ പറഞ്ഞു. താഴത്തെ നിലയിൽ നിരവധി വാഹനങ്ങൾക്ക് കാർ പാർക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഭാവിയിലെ സൗകര്യങ്ങൾ കൂടി ഇതിനായി പരിഗണിക്കും. പൊതുപരിപാടികൾ നടത്താൻ ടൗൺ ഹാളില്ലെന്ന ദുഷ്പേര് കണ്ണൂർ നഗരത്തിനുണ്ട്. പുതിയ കോർപറേഷൻ മന്ദിരം പണിതതിനു ശേഷം പഴയ കെട്ടിടം പൊളിച്ചുനീക്കി ഹാൾ പണിയുമെന്നും മോഹനൻ പറഞ്ഞു. മീറ്റ് ദ പ്രസിൽ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചറും പങ്കെടുത്തു. പ്രസ് ക്ളബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും കെഎൻഎ ഖാദർ നന്ദിയും പറഞ്ഞു. പ്രസിഡന്റ് എകെഹാരിസ് അധ്യക്ഷനായി.

English summary
Kannur mayor TO Mohanan about handover mayor position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X