• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ അപൂര്‍വശസ്ത്രക്രിയ: ക്യാന്‍സര്‍ ബാധിച്ച ഇടുപ്പെല്ല് മാറ്റിവെച്ചു

  • By Desk

കണ്ണൂര്‍ : കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ രോഗിക്ക് ലിംപ് സാല്‍വേജ് ശസ്ത്രക്രിയ വിജയകരമായി നടത്തി. 65-കാരനായ ചെറുവത്തൂര്‍ സ്വദേശി കോരനാണ് ഈ അത്യാധുനിക ചികിത്സവഴി, ക്യാന്‍സര്‍ ബാധിച്ച ഇടുപ്പെല്ലിന് പകരം പുതിയ ഇടുപ്പെല്ല് സ്ഥാപിച്ചത്. രണ്ട് മണിക്കൂര്‍ 10 മിനുട്ട് നേരത്തെ ശസ്ത്രക്രിയവഴിയാണ് ക്യാന്‍സര്‍ ബാധിത മേഖല മുറിച്ചുമാറ്റി അത്രയും ഭാഗത്തേക്ക് ലോഹനിര്‍മ്മിത ഇടുപ്പ് വച്ചുപിടിപ്പിച്ചത്.

കുമ്മനത്തിന് രാഷ്ട്രീയ ചുംബനം; ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് സിഎസ് ചന്ദ്രിക

മലബാര്‍ മേഖലയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു സര്‍ജറി ചെയ്യുന്നത്. ഓര്‍ത്തോവിഭാഗം മേധാവി ഡോ. വി സുനിലിന്റെ നേതൃത്വത്തില്‍ ഡോ. എ ജെ ഷെരീഫ്, ഡോ. എന്‍ എന്‍. റിയാസ്, ഡോ. അനൂപ് മറ്റം ഓര്‍ത്തോവിഭാഗത്തിലെ മറ്റ് ഡോക്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡോ ചാള്‍സ്, ഡോ ഹരിദാസ്, ഡോ മോളി എന്നിവര്‍ അനസ്‌തേഷ്യയ്ക്ക് നേതൃത്വം നല്‍കി. അസഹ്യമായ ഇടുപ്പുവേദന മാറാത്തതിനെത്തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായാണ് രോഗിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

വിദഗ്ദ പരിശോധനയില്‍ ക്യാന്‍സര്‍ ബാധിച്ച് ഇടുപ്പെല്ല് പൊട്ടിയതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ നവീനമായ ലിമ്പ് സാല്‍വേജ് ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നേരത്തേ, ഇത്തരം ഘട്ടങ്ങളില്‍ ക്യാന്‍സര്‍ ബാധിച്ച കാല്‍ മുഴുവനായി മുറിച്ചുമാറ്റുക മാത്രമായിരുന്നു പ്രതിവിധി. ഇത് രോഗിയെ കൂടുതല്‍ ദുരിതത്തിലേക്ക് മാറ്റുന്നതാണ് പൊതുവില്‍ കണ്ടിരുന്നത്. പുതിയ ചികിത്സവഴി രോഗിക്ക് ക്രമേണ നടക്കാന്‍ ഉള്‍പ്പടെ സാധിക്കുമെന്നതാണ് പ്രത്യേകത.

ആര്‍സിസിയെ ഒഴിച്ചുനിര്‍ത്തിയാല്‍ വന്‍കിട ആശുപത്രികളില്‍ അഞ്ചുലക്ഷത്തിലധികം രൂപ ചെലവുവരുന്ന ചികിത്സയാണ് സര്‍ക്കാരിന്റെ കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതി വഴി സൗജന്യമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വിജയകരമായി ചെയ്തത്. പ്രിന്‍സിപ്പാള്‍ ഡോ. എന്‍ റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ്, ലേ സെക്രട്ടറി വി എസ്. ബിന്ദു എന്നിവരുടെ ശ്രമഫലമായാണ് ചികിത്സ സൗജന്യമായി നല്‍കാന്‍ സാധിച്ചത്.

വര്‍ഷങ്ങളായി പരിയാരത്ത് ചെയ്തുവരുന്ന റിവിഷന്‍ സര്‍ജറികള്‍ ഉള്‍പ്പടെയുള്ള അതിസങ്കീര്‍ണ്ണമായ സന്ധി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍, താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ മുതലായവയും ഇപ്പോള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പൂര്‍ണമായും സൗജന്യമായി ചെയ്യുന്നതിന് സാധിക്കും.

English summary
Kannur medical collage conducted limb salvage surgey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X