• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പീഡിപ്പിക്കുമ്പോൾ അമ്മ വാ പൊത്തിപ്പിടിച്ചു..! കരച്ചിൽ പുറത്തുകേട്ടില്ല; കണ്ണൂർ പീഡനത്തിൽ പെൺകുട്ടികൾ

Google Oneindia Malayalam News

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും ബന്ധുവും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലയിലെ പരിയാരത്താണ് സംഭവം. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവച്ചു എന്നുമാണ് മാതാവിനെതിരെയുള്ള കുറ്റം. പതിമൂന്നും പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് പീഡിനത്തിനിരയായത്. ഇപ്പോഴിതാ പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടികള്‍. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കുട്ടികള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. വിശദാംശങ്ങളിലേക്ക്...

പരാതി

പരാതി

ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. കുട്ടികള്‍ക്ക് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം തുറന്നുപറഞ്ഞത്. കഴിഞ്ഞ മാസം 28നായിരുന്നു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. ബന്ധുവാണ് ഇവരെ പീഡിപ്പിച്ചത്. ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.

അറസ്റ്റ്

അറസ്റ്റ്

വീട്ടില്‍ സ്ഥിരം സന്ദര്‍ശിക്കുന്ന ബന്ധുവാണ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. നേരത്തെയും ഈ ബന്ധു വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പൊലീസ് കരുതുന്നത്. എല്ലാ കാര്യയും അമ്മയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ഈ വിവരം പുറത്തുപറയാതെ മറച്ചുവച്ചെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പീഡന വിവരം പുറത്തായതോടെ മധ്യവയസ്‌കനായ ബന്ധു ഒളിവില്‍ പോയി. തുടര്‍ന്ന് പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

cmsvideo
  oxford vaccine's third phase trial in india will begin soon | Oneindia Malayalam
   അമ്മയുടെ ഒത്താശയോടെ

  അമ്മയുടെ ഒത്താശയോടെ

  പീഡനം നടന്നത് അമ്മയുടെ ഒത്താശയാണെന്നാണ് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നതിലൂടെ മനസിലാവുന്നത്. സംഭവം മൂടിവയ്ക്കാന്‍ അമ്മ പരമാവധി ശ്രമിച്ചു. ബന്ധു പീഡിപ്പിക്കുന്ന സമയത്ത് കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ വാ പൊത്തിപ്പിടിച്ചുവെന്നും പെണ്‍കുട്ടികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

  അവധിക്ക് വന്നപ്പോള്‍

  അവധിക്ക് വന്നപ്പോള്‍

  ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണിവര്‍. അമ്മയുടെ വീട്ടില്‍ അവധിക്ക് വന്നപ്പോഴാണ് പീഡനം നടന്നത്. ഇളയ കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അമ്മയുടെ മുന്നില്‍വച്ച് ആദ്യം പ്രതി കുട്ടിയെ പീഡിപ്പിച്ചത്. അന്ന് നിലവിളിച്ച് കരഞ്ഞു. എന്നാല്‍ കരച്ചില്‍ പുറത്തുകേള്‍്ക്കാതിരിക്കാന്‍ അമ്മ വാ പൊത്തിപ്പിടിക്കുകയായിരുന്നു.

  ആരോടും പറഞ്ഞില്ല

  ആരോടും പറഞ്ഞില്ല

  പേടിയായതുകൊണ്ടാണ് ഈ സംഭവം ആരോടും പറയാതിരുന്നത്. മൂന്നാഴ്ച മുമ്പാണ് പ്ലസ് ടുവില്‍ പഠിക്കുന്ന മൂത്ത പെണ്‍കുട്ടിയെ പ്രതി ഉപദ്രവിച്ചത്. മൂത്ത കുട്ടി അനുജത്തിയോട് ചോദിച്ചപ്പോഴാണ് തനിക്കുണ്ടായ അതിക്രമം കുട്ടി പറഞ്ഞത്. ഇതോടെ ഇവര്‍ അച്ഛനെ വിളിച്ച് കാര്യം പറയുകയായിരുന്നു.

  വീട്ടിലേക്ക് വിളിച്ചു

  വീട്ടിലേക്ക് വിളിച്ചു

  വിവരം അറിഞ്ഞ അച്ഛന്‍ രണ്ട് കുട്ടികളെയും വിളിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിനല്‍കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അമ്മയ്ക്കും 52കാരനും എതിരെ പോക്‌സോ വകുപ്പ് ചുമത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചെന്നാണ് സൂചന.

  2016ലും

  2016ലും

  അമ്മയോടൊപ്പം താമസിക്കുന്നത് മുലതലാക്കിയാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. 2016 ഡിസംബറില്‍ ചെങ്ങളായയിലെ വാടകവീട്ടില്‍ താമസിക്കവെ അവിടെ ചെന്നും ഇയാള്‍ 13കാരിയെ പീഡിപ്പിച്ചെന്ന് മൊഴിയില്‍ പറയുന്നു. ഇ പരാതി ശ്രീകണഠാപുരം പൊലീസിന് കൈമാറിയിട്ടുണ്ട്. സ്‌കുള്‍ വിദ്യാര്‍ത്ഥികളാണ് രണ്ട് പെണ്‍കുട്ടികളും.

  '51? 101? അതോ ഒറ്റ കുത്തിന് തീർത്തോ?..ആർക്കുമറിയില്ല...ചാനൽ ജഡജിമാർക്ക് ആരോടും ഒന്നും ചോദിക്കാനില്ല''51? 101? അതോ ഒറ്റ കുത്തിന് തീർത്തോ?..ആർക്കുമറിയില്ല...ചാനൽ ജഡജിമാർക്ക് ആരോടും ഒന്നും ചോദിക്കാനില്ല'

  വലതുനിരീക്ഷകനെന്ന് വിശേഷിപ്പിച്ചു, മീഡിയാവണ്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത്; അപഹാസ്യമെന്ന് നിഷാദ്വലതുനിരീക്ഷകനെന്ന് വിശേഷിപ്പിച്ചു, മീഡിയാവണ്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത്; അപഹാസ്യമെന്ന് നിഷാദ്

  500 രൂപയുടെ സാധനങ്ങളില്ല, തൂക്കക്കുറവ്; ഓണക്കിറ്റിൽ വ്യാപക ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ500 രൂപയുടെ സാധനങ്ങളില്ല, തൂക്കക്കുറവ്; ഓണക്കിറ്റിൽ വ്യാപക ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ

  English summary
  Kannur molestation Case: Minor Girls revelation against mother and relative
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion